വളർച്ച ഇടിഞ്ഞു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​ത്തോ​തി​ൽ വ​ലി​യ ഇ​ടി​വ്. മാ​ർ​ച്ച് 31ന​വ​സാ​നി​ക്കു​ന്ന വ​ർ​ഷം ഏ​ഴു ശ​ത​മാ​നം ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) വ​ള​ർ​ച്ച​യേ ഉ​ണ്ടാ​കൂ എ​ന്ന് കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (സി​എ​സ്ഒ) അ​റി​യി​ച്ചു. 7.2 ശ​ത​മാ​നം വ​ള​രും എ​ന്നാ​ണു ക​ഴി​ഞ്ഞ മാ​സം സി​എ​സ്ഒ ത​ന്നെ ക​ണ​ക്കാ​ക്കി​യ​ത്.

ഡി​സം​ബ​റി​ല​വ​സാ​നി​ച്ച മൂ​ന്നു മാ​സ​ത്തെ വ​ള​ർ​ച്ച വെ​റും 6.6 ശ​ത​മാ​നം മാ​ത്ര​മാ​കു​മെ​ന്നും സി​എ​സ്ഒ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ൽ 7.7 ശ​ത​മാ​നം വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ഇ​പ്പോ​ൾ അ​ഞ്ചു ത്രൈ​മാ​സ​ങ്ങ​ളി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​യി വ​ള​ർ​ച്ച.

2018-19 വ​ർ​ഷ​ത്തെ ആ​ദ്യ ര​ണ്ടു ത്രൈ​മാ​സ​ങ്ങ​ളി​ലെ വ​ള​ർ​ച്ച​ക്ക​ണ​ക്കും തി​രു​ത്തി. ഒ​ന്നാം ത്രൈ​മാ​സ​ത്തി​ൽ 8.2 ശ​ത​മാ​നം വ​ള​ർ​ന്നു എ​ന്ന ക​ണ​ക്ക് എ​ട്ടു ശ​ത​മാ​നം എ​ന്നാ​ക്കി. ര​ണ്ടാം ത്രൈ​മാ​സ​ത്തി​ലെ 7.1 ശ​ത​മാ​നം ഏ​ഴാ​യി കു​റ​ച്ചു.

കാ​ർ​ഷി​കമേ​ഖ​ല​യി​ലെ വ​ള​ർ​ച്ച കു​ത്ത​നെ ഇ​ടി​ഞ്ഞു. 4.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.7 ശ​ത​മാ​ന​ത്തി​ലേ​ക്ക്.ഫാ​ക്ട​റി ഉ​ത്​പാ​ദ​ന വ​ള​ർ​ച്ച 8.6 ശ​ത​മാ​ന​ത്തി​ൽനി​ന്ന് 6.7 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ണു. ഖ​ന​ന​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച 4.5ൽനി​ന്ന് 1.3 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ് ഇ​ടി​ഞ്ഞ​ത്.

ചൈ​ന​യു​ടെ 6.4 ശ​ത​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് വ​ള​ർ​ച്ച എ​ന്ന​ത​ല്ലാ​തെ സ​ന്തോ​ഷ​ക​ര​മാ​യ ഘ​ട​ക​ങ്ങ​ൾ ഒ​ന്നും പു​തി​യ ക​ണ​ക്കി​ൽ ഇ​ല്ല. ജി​ഡി​പി ക​ണ​ക്കാ​ക്കു​ന്ന രീ​തി മാ​റ്റി​യ​തു മു​ത​ൽ സി​എ​സ്ഒ​യു​ടെ ക​ണ​ക്കു​ക​ളെ​പ്പ​റ്റി പ​ര​ക്കെ സം​ശ​യ​മു​ണ്ട്. വ​ള​ർ​ച്ച​ത്തോ​ത് കൃ​ത്രി​മ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.

ഇ​ത്ര​യും വ​ള​ർ​ച്ച ഉ​ണ്ടെ​ങ്കി​ൽ കാ​ണേ​ണ്ട തൊ​ഴി​ൽ വ​ള​ർ​ച്ച രാ​ജ്യ​ത്തി​ല്ലാ​ത്ത​താ​ണു സം​ശ​യ​ത്തി​നു കാ​ര​ണം. പു​തി​യ ക​ണ​ക്കെ​ഴു​ത്തു രീ​തി​യി​ൽ യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​തി​ലും ര​ണ്ടു ശ​ത​മാ​ന​ത്തി​ലേ​റെ അ​ധി​ക വ​ള​ർ​ച്ച കാ​ണു​ന്ന​താ​യി പ​ല​രും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു ശ​രി​വ​യ്ക്കു​ന്ന​താ​ണു പു​തി​യ ക​ണ​ക്കി​ലെ തി​രു​ത്ത​ൽ.

ഇ​തി​നി​ടെ ജ​നു​വ​രി​യി​ൽ കാ​ത​ൽ മേ​ഖ​ല​യി​ലെ വ്യ​വ​സാ​യ വ​ള​ർ​ച്ച 19 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ​നി​ല​യി​ലാ​യി. 1.8 ശ​ത​മാ​നം മാ​ത്ര​മാ​ണു വ​ള​ർ​ച്ച. ക്രൂ​ഡ് ഓ​യി​ൽ ഉ​ത്​പാ​ദ​നം നാ​ലു ശ​ത​മാ​ന​വും റി​ഫൈ​നി ഉത്​പാ​ദ​നം 2.6 ശ​ത​മാ​ന​വും വൈ​ദ്യു​തി ഉ​ത്​പാ​ദ​നം 0.6 ശ​ത​മാ​ന​വും കു​റ​ഞ്ഞു. ക​ൽ​ക്ക​രി, സി​മ​ന്‍റ് മേ​ഖ​ല​ക​ളു​ടെ വ​ള​ർ​ച്ച​ത്തോ​തു പ​കു​തി​യി​ൽ താ​ഴെ​യാ​യി.

Related posts