മുംബൈ: രൂപയും ഓഹരിയും താഴോട്ടുതന്നെ. ഡോളറിന്റെ വില 71.58 രൂപയിലെത്തി. ഇന്നലെ മാത്രം ഡോളറിന്റെ നിരക്ക് 37 പൈസയാണു വർധിച്ചത്. വിദേശത്ത് ക്രൂഡ് ഓയിൽ വില രണ്ടു ശതമാനം കുതിച്ചു. രാജ്യത്തു പെട്രോൾ, ഡീസൽ വിലകളും വർധിച്ചു. രൂപ താഴുകയാണെങ്കിലും ഗവൺമെന്റ് ആശങ്കപ്പെടുന്നില്ലെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ആഗോള പ്രവണതയുടെ ഭാഗമായാണു രൂപ താഴുന്നത്. വാണിജ്യയുദ്ധ ഭീതിയും മറ്റുമാണു പ്രധാന കാരണം. താമസിയാതെ രൂപ സ്ഥിരത കൈവരിക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ വംശജരുടെയും പ്രവാസികളുടെയും നിക്ഷേപത്തിനെതിരായ സെബി സർക്കുലർ വിദേശനിക്ഷേപം പിൻവലിയാൻ ഇടയാക്കുമെന്ന ഭീതി ഓഹരി കന്പോളത്തിൽ പരന്നു. സർക്കുലർ പുനരാലോചിക്കാൻ സാധ്യതയുണ്ടെന്ന് വൈകുന്നേരം ധനമന്ത്രാലയം വിശദീകരിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് ഓഹരി സൂചികകൾ താഴോട്ടു പോയത്. ബിഎസ്ഇ സെൻസെക്സ് രാവിലെ 206 പോയിന്റ് കയറിയിട്ടാണു വൈകുന്നേരം നഷ്ടത്തിൽ ക്ലോസ് ചെയ്തത്. 154.6 പോയിന്റ് താണ്…
Read MoreCategory: Business
കേരളത്തിൽ ആദായനികുതി റിട്ടേണുകൾ 15 വരെ
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയും പങ്കുകാരും കന്പനികളും ആദായനികുതി നിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുന്നവരും ഒഴികെയുള്ള എല്ലാ നികുതിദായകരും പിഴ കൂടാതെ 2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കേരളം ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ഓഗസ്റ്റ് 31 ആയിരുന്നു. എന്നാൽ, കേരളത്തിൽ മാത്രം പ്രസ്തുത തീയതി ഈ മാസം 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കേരളം ഈ അടുത്ത കാലത്ത് നേരിട്ട പ്രളയദുരിതത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സിബിഡിടി ഈ ആനുകൂല്യം നല്കിയിരിക്കുന്നത്. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ തന്നാണ്ടിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെയും മറ്റും ഇനത്തിൽ ലഭിക്കുന്ന കിഴിവുകളെപ്പറ്റി: 80 സി വകുപ്പനുസരിച്ച് ഈ വകുപ്പ് അനുസരിച്ച് നികുതിദായകന് ലഭിക്കുന്ന പരമാവധി കിഴിവ് ഒന്നര ലക്ഷം രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചാൽ നികുതിദായകന്…
Read Moreരൂപയുടെ ഇടിവ് തുടരുന്നു; ഡോളർ @71.00
ന്യൂഡൽഹി: യുഎസ് ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് പിടിവിട്ടു താഴോട്ടുപോകുന്നു. ഒരു ഡോളറിന് 71 രൂപയെന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തി. പിന്നീട് നില അൽപം മെച്ചപ്പെട്ടെങ്കിലും രൂപയുടെ മൂല്യ തകർച്ച തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ. പൊതുമേഖലാ ബാങ്കുകളും എണ്ണകമ്പനികളും വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ ഇടിവിന് കാരണമാകുന്നത്. രൂപ തകരുന്നത് മൂലം സ്വർണവിലയും കൂടുകയാണ്. പെട്രോളിനും ഡീസലിനും ദിവസവും വില വർധിപ്പിക്കുന്നത് വീണ്ടും വിലക്കയറ്റം കൂട്ടുമെന്ന് ഉറപ്പ്.
Read Moreപറഞ്ഞതെല്ലാം പാഴായി; റദ്ദാക്കിയ കറൻസിയിൽ 99.3 ശതമാനം തിരിച്ചുവന്നു
മുംബൈ/ന്യൂഡൽഹി: റദ്ദാക്കിയ കറൻസിയിൽ തിരികെയെത്താത്തത് 10,720 കോടി രൂപയുടെ കറൻസി മാത്രം. 15,31,073 കോടി രൂപയുടെ കറൻസി നോട്ടുകൾ തിരികെ റിസർവ് ബാങ്കിൽ എത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യുടെ 2017-18 വാർഷിക റിപ്പോർട്ടിലാണ് ഈ കണക്ക്. 500 രൂപയുടെയും 1000 രൂപയുടെയും കറൻസികൾ റദ്ദാക്കുന്നതായി 2016 നവംബർ എട്ടിനു രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആ നാടകീയ നടപടികൊണ്ട് സർക്കാർ പറഞ്ഞതോ സ്വപ്നം കണ്ടതോ ആയ കാര്യങ്ങളൊന്നും നടന്നില്ലെന്നു കണക്ക് വ്യക്തമാക്കുന്നു. രാജ്യത്തെ ഭീമമായ കള്ളപ്പണത്തിൽ നല്ലപങ്ക് ഉയർന്ന മൂല്യമുള്ള കറൻസിയായാണ് സൂക്ഷിക്കുന്നതെന്നും അതു തിരികെ ബാങ്കിലെത്തില്ലെന്നുമാണ് സർക്കാർ കരുതിയത്. അങ്ങനെയല്ല നടന്നത്. റദ്ദാക്കിയ 15.42 ലക്ഷം കോടി രൂപയുടെ കറൻസിയിൽ 99.3 ശതമാനം തിരിച്ചെത്തി. അഞ്ചു ലക്ഷം കോടി രൂപയുടെ കറൻസി തിരിച്ചത്തില്ലെന്നും അത്രയും തുക റിസർവ് ബാങ്കിനു ലാഭമാകുമെന്നും അതുപയോഗിച്ചു…
Read Moreഇരുട്ടടിയായി ഇന്ധനവില മുകളിലേക്ക്
കൊച്ചി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഇരുട്ടടിയായി ഇന്ധനവില വീണ്ടും ഉയർന്നു. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതു രണ്ടു രൂപയിലധികം വർധന. ഇന്നലെ മാത്രം പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയും വർധിച്ചു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നലത്തെ വില 80.01 രൂപയും ഡീസലിന് ലിറ്ററിന് 73.37 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്നലെ 81.31 രൂപയും ഡീസൽ വില 74.59 രൂപയും. കോഴിക്കോട്ട് പെട്രോളിന് 80.32 രൂപയും ഡീസലിന് 73.69 രൂപയുമാണ് ഇന്നലത്തെ വില. പ്രളയം ആരംഭിച്ച കഴിഞ്ഞ 15 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ നാലു ദിവസം മാത്രമാണ് ഇന്ധനവിലയിൽ മാറ്റമില്ലാതിരുന്നത്. മറ്റു ദിവസങ്ങളിൽ വർധനയല്ലാതെ ഒരു പൈസയുടെപോലും കുറവുണ്ടായില്ലെന്നതും ശ്രദ്ധേയം. ഒരിടവേളയ്ക്കുശേഷമാണ് ഇന്ധനവില ഇത്തരത്തിൽ വർധിക്കുന്നത്. രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ് ഇന്ധനവില വർധനയ്ക്കു കാരണം. നിലവിലെ സാഹചര്യം തുടർന്നാൽ വരുംദിവസങ്ങളിലും…
Read Moreസൂചികകൾ പുതിയ റിക്കാർഡിൽ
മുംബൈ: ആഗോളസംഭവങ്ങളുടെ ആവേശത്തിൽ ഓഹരിസൂചികകൾ കുതിച്ചുപായുന്നു. എന്നാൽ, വൻകന്പനികളുടെ ഓഹരി വിലയിലുണ്ടാകുന്ന ഉയർച്ച ഇടത്തരം കന്പനികളിൽ കാണുന്നില്ല. മിഡ്ക്യാപ് സൂചിക 0.3 ശതമാനം താണു. സെൻസെക്സും നിഫ്റ്റിയും ഇന്നലെയും പുതിയ റിക്കാർഡ് കുറിച്ചാണു ക്ലോസ് ചെയ്തത്. റിലയൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി തുടങ്ങിയവയുടെ കയറ്റമാണു സൂചികകളെ ഉയർത്തിയത്. 202.52 പോയിന്റ് (0.52 ശതമാനം) കയറിയ സെൻസെക്സ് 38,896.63ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 46.55 പോയിന്റ് (0.4 ശതമാനം) കയറി 11,738.5ൽ ക്ലോസ് ചെയ്തു. ഇടയ്ക്ക് 11,760.2 വരെ കയറിയിരുന്നു. അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള വാണിജ്യചർച്ച വിജയകരമായി പൂർത്തിയായത് യുഎസ് കന്പോളങ്ങളെ ഉത്സാഹിപ്പിച്ചിരുന്നു. ഡൗ ജോൺസ് തിങ്കളാഴ്ച റിക്കാർഡ് നിലവാരത്തിലെത്തി. അതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യൻ കന്പോളം ഉയർന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില ഇന്നലെ 1300 രൂപയ്ക്കു മുകളിൽ കയറി 1323 വരെ എത്തിയിട്ട് 1318.2ൽ ക്ലോസ് ചെയ്തു.…
Read Moreഡോളർ @ രൂപ 70.11
മുംബൈ: ഇന്ത്യൻ രൂപയുടെ തകർച്ച തുടരുന്നു. ഇന്നലെ ഡോളർ-രൂപ വിനിയമനിരക്ക് ഒരു ഡോളറിന് 70.11 രൂപയിൽ അവസാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഡോളർ 70.32 രൂപവരെ കയറിയിട്ട് 70.16-ൽ ക്ലോസ് ചെയ്തിരുന്നു. പിന്നീട് 69.61 വരെയായ നിരക്ക് തുടർച്ചയായ മൂന്നു വ്യാപാരദിനങ്ങളിലും താണാണ് ഇന്നത്തെ നിലയിൽ എത്തിയത്. ഇന്ത്യക്ക് വിദേശനാണ്യശേഖരം വേണ്ടത്ര ഉണ്ടെന്നു ഗവൺമെന്റ് അവകാശപ്പെടുന്പോഴും വർധിച്ചുവരുന്ന വിദേശവ്യാപാര കമ്മിയും കന്പനികൾ ഈവർഷം തിരിച്ചുനൽകേണ്ട വിദേശ വായ്പകളുടെ വലിപ്പവും രൂപയ്ക്കു ഭീഷണിയാണ്. ക്രൂഡ്ഓയിൽ വില വീപ്പയ്ക്ക് 74 ഡോളറിനു മുകളിൽ തുടരുന്നതു വിദേശവ്യാപാര കമ്മി വീണ്ടും വർധിക്കാൻ കാരണമാകും.
Read Moreഉപയോഗിച്ച ഉത്പന്നങ്ങൾ വാങ്ങാൻ 2ഗുഡ്
ബംഗളൂരു: ഇ-ബേ ഇന്ത്യയുടെ പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യൻ ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ട് പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു. സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങൾക്കായി 2ഗുഡ് (2GUD) എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം ഇന്നലെ അവതരിപ്പിച്ചത്. ഉപയോഗിച്ച ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ഇതാദ്യമായാണ് ഫ്ലിപ്കാർട്ട് പദ്ധതി തുടങ്ങുന്നത്. 5-6 വർഷത്തിനുള്ളിൽ 1.4 ലക്ഷം കോടി രൂപയുടെ വില്പനയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ കമ്പനിയുടെ ലക്ഷ്യം. ഇന്നലെ പ്രവർത്തനമാരംഭിച്ച 2ഗുഡിൽ നിലവിൽ സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളാണ് വില്പനയ്ക്കുള്ളത്. വൈകാതെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾകൂടി ഉൾപ്പെടുത്തും. പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തിയശേഷം വാറണ്ടിയോടെയാണ് ഉത്പന്നങ്ങൾ വിൽക്കുന്നതെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. മൂന്നു മുതൽ 12 വരെ മാസമാണ് വാറണ്ടി കാലാവധി. നിലവിൽ മൊബൈൽ വെബ് വഴി മാത്രമേ 2ഗുഡ് പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ കഴിയൂ. ഡെസ്ക്ടോപ് വേർഷൻ ഉടൻതന്നെ പുറത്തിറക്കും. ഇ-ബേ ഇന്ത്യയുടെ ഒൗദ്യോഗിക…
Read Moreഎയർ ഇന്ത്യക്കു സഹായമില്ല: കേന്ദ്രസർക്കാർ`
ന്യൂഡൽഹി: നഷ്ടക്കയത്തിൽ ഉഴലുന്ന എയർ ഇന്ത്യയെ കരകയറ്റാൻ മുന്നോട്ടുവച്ച 30,000 കോടി രൂപയുടെ സഹായപദ്ധതി കേന്ദ്ര ധനമന്ത്രാലയം തള്ളി. കടം കുറയ്ക്കാനും ജീവനക്കാരുടെ ശന്പളം നല്കുന്നതിനുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടവച്ച സഹായപദ്ധതിയാണ് തള്ളിയത്. കടത്തിൽ മുങ്ങിനിൽക്കുന്ന പൊതുമേഖലാ വിമാനക്കന്പനിക്ക് എത്ര ഫണ്ട് നല്കിയാലും പ്രയോജനമില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, മുന്നിലുള്ളത് തെരഞ്ഞെടുപ്പുവർഷമായതിനാൽ മറ്റു വിഭാഗങ്ങളിലേക്കു കൂടുതൽ തുക വകയിരുത്തണം. ഇൻഫ്രാസ്ട്രക്ചർ, കാർഷികമേഖല തുടങ്ങിയവയ്ക്കാണ് ധനമന്ത്രാലയം ഏറെ പ്രാധാന്യം നല്കുന്നത്. എന്നാൽ, എയർ ഇന്ത്യയുടെ എൻജിനിയറിംഗ് ആൻഡ് ഗ്രൗണ്ട് ഹാൻഡ്ലിംഗ് സബ്സിഡിയറി കമ്പനികളായ എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസസ് ലിമിറ്റഡ് (എഐഇഎസ്എൽ), എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ് (എഐഎടിഎസ്എൽ) എന്നിവ വിൽക്കാനുള്ള നീക്കങ്ങളും കേന്ദ്രസർക്കാർ നടത്തുന്നുണ്ട്.
Read Moreഇന്ത്യൻ കമ്പനികളുമായി കൈകോർക്കാൻ ആലിബാബ
ന്യൂഡൽഹി: ഇന്ത്യൻ കന്പനികളുമായി കൈകോർത്ത് ഇന്ത്യൻ വിപണി പിടിക്കാനൊരുങ്ങി ചൈനീസ് ഇ-കൊമേഴ്സ് വന്പൻ ആലിബാബ. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രിസ്, ടാറ്റ ഗ്രൂപ്, കിഷോർ ബിയാനിയുടെ ഫുച്ചർ ഗ്രൂപ് തുടങ്ങിയ കന്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലിബാബാ അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ പലകുറി ചർച്ച നടത്തിയതായാണു വിവരം.
Read More