ഉപയോഗിച്ച ഉത്പന്നങ്ങൾ വാങ്ങാൻ 2ഗുഡ്

ബം​ഗ​ളൂ​രു: ഇ-​ബേ ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് ഇ​ന്ത്യ​ൻ ഇ-​കൊ​മേ​ഴ്സ് ഭീ​മ​ൻ ഫ്ലി​പ്കാ​ർ​ട്ട് പു​തി​യ പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ചു. സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​യി 2ഗു​ഡ് (2GUD) എ​ന്ന പേ​രി​ലാ​ണ് പു​തി​യ പ്ലാ​റ്റ്ഫോം ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച​ത്.

ഉ​പ​യോ​ഗി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യ്ക്കാ​യി ഇ​താ​ദ്യ​മാ​യാ​ണ് ഫ്ലി​പ്കാ​ർ​ട്ട് പ​ദ്ധ​തി തു​ട​ങ്ങു​ന്ന​ത്. 5-6 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1.4 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​ല്പ​ന​യാ​ണ് പു​തി​യ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ക​മ്പ​നി​യു​ടെ ല​ക്ഷ്യം.

ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച 2ഗു​ഡി​ൽ നി​ല​വി​ൽ സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ, ടാ​ബ്‌​ലെ​റ്റു​ക​ൾ തു​ട​ങ്ങി​യ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ല്പ​ന​യ്ക്കു​ള്ള​ത്. വൈ​കാ​തെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തും.

പ​രി​ശോ​ധി​ച്ച് നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം വാ​റ​ണ്ടി​യോ​ടെ​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തെ​ന്ന് ഫ്ലി​പ്കാ​ർ​ട്ട് അ​റി​യി​ച്ചു. മൂ​ന്നു മു​ത​ൽ 12 വ​രെ മാ​സ​മാ​ണ് വ​ാറ​ണ്ടി കാ​ലാ​വ​ധി.

നി​ല​വി​ൽ മൊ​ബൈ​ൽ വെ​ബ് വ​ഴി മാ​ത്ര​മേ 2ഗു​ഡ് പ്ലാ​റ്റ്ഫോ​മി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യൂ. ഡെ​സ്ക്‌​ടോ​പ് വേ​ർ​ഷ​ൻ ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കും. ഇ-​ബേ ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​നം ഈ ​മാ​സം 14ന് ​അ​വ​സാ​നി​ച്ചി​രു​ന്നു.

Related posts