ഇ​രു​ട്ട​ടി​യാ​യി ഇ​ന്ധ​ന​വി​ല മുകളിലേക്ക്

കൊ​​​ച്ചി: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ വ​​​ല​​​യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​രു​​​ട്ട​​​ടി​​​യാ​​​യി ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും ഉ​​യ​​ർ​​ന്നു. ഈ ​​മാ​​​സം ഇ​​​തു​​​വ​​​രെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു ര​​​ണ്ടു രൂ​​​പ​​​യി​​​ല​​​ധി​​​കം വ​​​ർ​​​ധ​​​ന. ഇ​​​ന്ന​​​ലെ മാ​​​ത്രം പെ​​​ട്രോ​​​ളി​​​ന് 14 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യും വ​​​ർ​​​ധി​​​ച്ചു. കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന്‍റെ ഇ​​​ന്ന​​​ല​​​ത്തെ വി​​​ല 80.01 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് ലി​​​റ്റ​​​റി​​​ന് 73.37 രൂ​​​പ​​​യു​​​മാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ൾ വി​​​ല ഇ​​​ന്ന​​​ലെ 81.31 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 74.59 രൂ​​​പ​​​യും.

കോ​​​ഴി​​​ക്കോ​​​ട്ട് പെ​​​ട്രോ​​​ളി​​​ന് 80.32 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 73.69 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. പ്ര​​ള​​യം ആ​​രം​​ഭി​​ച്ച ക​​​ഴി​​​ഞ്ഞ 15 മു​​​ത​​​ലു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ നാ​​​ലു ദി​​​വ​​​സം​​​ മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​​​ത്. മ​​​റ്റു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​ർ​​​ധ​​​ന​​​യ​​​ല്ലാ​​​തെ ഒ​​​രു പൈ​​​സ​​​യു​​​ടെ​​​പോ​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം. ഒ​​​രി​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല ഇ​​​ത്ത​​​ര​​​ത്തി​​​ൽ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്യാ​​​ന്ത​​​ര ത​​​ല​​​ത്തി​​​ൽ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ​​​വി​​​ല ഉ​​​യ​​​രു​​​ന്ന​​​താ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണം. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യം തു​​​ട​​​ർ​​​ന്നാ​​​ൽ വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വ​​​ർ​​​ധ​​​ന​ തു​​​ട​​​ർ​​​ന്നേ​​​ക്കും. ഒ​​​രേ സ്ഥ​​​ല​​​ത്തു​​​ള്ള വി​​​വി​​​ധ എ​​​ണ്ണ​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ​​​ന്പു​​​ക​​​ളി​​​ൽ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ നേ​​​രി​​​യ മാ​​​റ്റമുണ്ടെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ഒ​​​രേ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ​​​ത​​​ന്നെ ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ പ​​​ന്പു​​​ക​​​ളി​​​ലും ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ 15 മു​​​ത​​​ൽ കൊ​​​ച്ചി​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശ​​​രാ​​​ശ​​​രി ഇ​​​ന്ധ​​​ന​​​വി​​​ല
(പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ ക്ര​​​മ​​​ത്തി​​​ൽ)

15 79.08, 72.43
16 79.14, 72.49
17 79.14, 72.49
18 79.22, 72.58
19 79.34, 72.64
20 79.43, 72.77
21 79.52, 72.83
22 79.52, 72.83
23 79.52, 72.83
24 79.62, 72.91
25 79.62, 72.91
26 79.73, 73.06
27 79.86, 73.21
28 80.01, 73.37

Related posts