ഡോളർ @ രൂ​പ​ 70.11

മും​ബൈ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ ത​ക​ർ​ച്ച തു​ട​രു​ന്നു. ഇ​ന്ന​ലെ ഡോ​ള​ർ-​രൂ​പ വി​നി​യ​മ​നി​ര​ക്ക് ഒ​രു ഡോ​ള​റി​ന് 70.11 രൂ​പ​യി​ൽ അ​വ​സാ​നി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഡോ​ള​ർ 70.32 രൂ​പ​വ​രെ ക​യ​റി​യി​ട്ട് 70.16-ൽ ​ക്ലോ​സ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് 69.61 വ​രെ​യാ​യ നി​ര​ക്ക് തു​ട​ർ​ച്ച​യാ​യ മൂ​ന്നു വ്യാ​പാ​ര​ദി​ന​ങ്ങ​ളി​ലും താ​ണാ​ണ് ഇ​ന്ന​ത്തെ നി​ല​യി​ൽ എ​ത്തി​യ​ത്.

ഇ​ന്ത്യ​ക്ക് വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം വേ​ണ്ട​ത്ര ഉ​ണ്ടെ​ന്നു ഗ​വ​ൺ​മെ​ന്‍റ് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും വ​ർ​ധി​ച്ചു​വ​രു​ന്ന വി​ദേ​ശ​വ്യാ​പാ​ര ക​മ്മി​യും ക​ന്പ​നി​ക​ൾ ഈ​വ​ർ​ഷം തി​രി​ച്ചു​ന​ൽ​കേ​ണ്ട വി​ദേ​ശ വാ​യ്പ​ക​ളു​ടെ വ​ലി​പ്പ​വും രൂ​പ​യ്ക്കു ഭീ​ഷ​ണി​യാ​ണ്. ക്രൂ​ഡ്ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 74 ഡോ​ള​റി​നു മു​ക​ളി​ൽ തു​ട​രു​ന്ന​തു വി​ദേ​ശ​വ്യാ​പാ​ര ക​മ്മി വീ​ണ്ടും വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും.

Related posts