ഓഹരി അവലോകനം / സോണിയ ഭാനു ഓഹരിസൂചികയിൽ വീണ്ടും റിക്കാർഡ് കുതിപ്പ്. ബോംബെ സെൻസെക്സും നിഫ്റ്റിയും ഒരിക്കൽക്കൂടി തിളങ്ങിയത് ആഭ്യന്തരഫണ്ടുകളെയും പ്രദേശിക നിക്ഷേപകരെയും വിപണിയിലേക്ക് അടുപ്പിച്ചപ്പോൾ വിദേശ ഓപ്പറേറ്റർമാർ വില്നയിൽ ഉറച്ചുനിന്നു. സെൻസെക്സ് 884 പോയിന്റും നിഫ്റ്റി 246 പോയിന്റും വർധിച്ചു. സെൻസെക്സ് 2.48 ശതമാനവും നിഫ്റ്റി 2.29 ശതമാനവും ഉയർന്നു. സെൻസെക്സിന് 36,000നു മുകളിലും നിഫ്റ്റിക്ക് 11,000നു മുകളിലും ഇടം കണ്ടെത്താനായത് ഓപ്പറേറ്റർമാർക്ക് ആവേശം പകർന്നു. സെൻസെക്സ് 35,835ൽനിന്ന് 35,779ലേക്കു താഴ്ന്നശേഷമാണ് കുതിപ്പിനു തുടക്കംകുറിച്ചത്. മുൻനിര ഓഹരികളിൽ നിക്ഷേപതാത്പര്യം കനത്തതോടെ സൂചിക 36,000ലെ നിർണായക തടസം മറികടന്ന് 36,740 വരെ ഉയർന്നു. വ്യാപാരം അവസാനിക്കുന്പോൾ സെൻസെക്സ് 36,541 പോയിന്റിലാണ്. വിപണിയുടെ സാങ്കേതികവശങ്ങൾ നിരീക്ഷിച്ചാൽ ഈ വാരം പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ സൂചിക അല്പം ക്ലേശിക്കേണ്ടതായി വരാം. 36,927ൽ ആദ്യ പ്രതിരോധമുണ്ട്. ഇതു മറികടന്നാൽ 37,314 വരെ…
Read MoreCategory: Business
ആയുർവേദം പ്രചരിപ്പിക്കണം, ഔഷധിക്ക് മണിപ്പൂരിലേക്കു ക്ഷണം
തിരുവനന്തപുരം: മണിപ്പൂരിൽ ആയുർവേദം പ്രചരിപ്പിക്കാൻ ഒൗഷധിയുടെ സഹായം മണിപ്പൂർ സർക്കാർ തേടുന്നു. ചൈനീസ് മരുന്നുകളുടെ കടന്നുകയറ്റം മണിപ്പൂരിൽ അനുഭവപ്പെടുന്നുണ്ട്. ഇതു ഫലപ്രദമായി തടയാൻ ഒൗഷധിയുടെ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതുകൊണ്ടു സാധിക്കും. മണിപ്പൂർ സർക്കാർ ഒൗഷധിയിൽനിന്നും ഇതിനായി മരുന്നുകൾ വാങ്ങിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് തൃശൂരിൽ ഒൗഷധി സന്ദർശിച്ച മണിപ്പൂർ ആരോഗ്യമന്ത്രി എൻ. ജയന്തകുമാർ സിംഗ് പറഞ്ഞു. മണിപ്പൂരിൽ ആയുർവേദ മരുന്നുനിർമാണത്തിനാവശ്യമായ പച്ചമരുന്നുകൾ സുലഭമാണ്. ഒൗഷധിക്കാവശ്യമുള്ള പച്ചമരുന്നുകൾ നല്കാൻ മണിപ്പൂർ സർക്കാർ തയാറാണ്. ആയുർവേദ മരുന്ന് നിർമാണത്തിനു മണിപ്പൂരിൽ ഒരു നിർമാണശാല ഒൗഷധിയുമായി സഹകരിച്ച് മണിപ്പൂർ സർക്കാർ തുടങ്ങും. ഒൗഷധി സന്ദർശിച്ച മന്ത്രിയുടെ സംഘത്തിൽ ആയൂഷ് ജോയിന്റ് സെക്രട്ടറി റംഗനമായ്റാങ്ങ് പീറ്റർ, ആയുഷ് ഡയറക്ടർമാരായ ഡോ. എ. ഗുണേശ്വർ ശർമ, ഡോ. എസ്. മേമദേവി, എൽ. ശാന്തിബാലദേവി എന്നിവർ ഉണ്ടായിരുന്നു. ഒൗഷധി ചെയർമാൻ ഡോ. കെ.ആർ. വിശ്വംഭരൻ, മാനേജിംഗ് ഡയറക്ടർ…
Read Moreഇരട്ടപ്രഹരം വില കൂടി, വളർച്ച താണു
ന്യൂഡൽഹി: സാന്പത്തികമേഖലയ്ക്ക് ഇരട്ടപ്രഹരം. ചില്ലറ വിലക്കയറ്റം അഞ്ചു ശതമാനത്തിലേക്കു കുതിച്ചു. അതേസമയം വ്യവസായ വളർച്ച കുത്തനെ താണു. ജൂൺ മാസത്തിൽ ഉപഭോക്തൃ വിലസൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം അഞ്ചു ശതമാനമായി. വ്യവസായ ഉത്പാദന സൂചിക (ഐഐപി) യിലെ വളർച്ച മേയിൽ 3.2 ശതമാനത്തിലേക്കു കൂപ്പുകുത്തി. ഭക്ഷ്യവിലക്കയറ്റത്തിൽ നേരിയ കുറവുണ്ട്. 3.1ൽനിന്ന് 2.9 ശതമാനത്തിലേക്ക്. ധാന്യങ്ങളിലും പച്ചക്കറികളിലും വിലക്കയറ്റം കുറഞ്ഞു. പയറുവർഗങ്ങൾക്കാകട്ടെ വില 11 ശതമാനത്തോളം താണു. അതേസമയം, ഇന്ധനവിലയിലെ കുതിപ്പ് 7.14 ശതമാനമായി. വസ്ത്രങ്ങൾക്കും തുണികൾക്കും വില കൂടി. ചില്ലറ വിലക്കയറ്റം ഫെബ്രുവരിയിൽ 4.44, മാർച്ചിൽ 4.28, ഏപ്രിലിൽ 4.58, മേയിൽ 4.87 ശതമാനമായിരുന്നു. വ്യവസായവളർച്ചയുടെ തോത് അപ്രതീക്ഷിതമായാണു കുറഞ്ഞത്. ജനുവരിയിൽ 7.5 ശതമാനം. ഫെബ്രുവരിയിൽ ഏഴ്, മാർച്ചിൽ 4.4, ഏപ്രിലിൽ 4.9 ശതമാനം എന്ന തോതിലായിരുന്നു മുൻമാസങ്ങളിൽ ഐഐപി വളർച്ച. മേയിൽ ഫാക്ടറി ഉത്പാദനമാണു തീരെ…
Read Moreസെൻസെക്സ് റിക്കാർഡിൽ
മുംബൈ: സെൻസെക്സ് സർവകാല ഉയരത്തിൽ. നിഫ്റ്റി റിക്കാർഡിനരികെ. റിലയൻസ് ഇൻഡസ്ട്രീസിന്റെ കന്പോളമൂല്യം വീണ്ടും പതിനായിരം കോടി ഡോളർ കടന്നു. ഇന്നലെ ആഗോള കന്പോളങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി കന്പോളവും നല്ല ഉണർവിലായിരുന്നു. എന്നാൽ, തുടക്കത്തിലെ ആവേശം ഉച്ചയ്ക്കുശേഷം കണ്ടില്ല. സെൻസെക്സ് വ്യാപാരത്തിനിടെ 36,699.53 വരെ കയറിയതാണ്. പിന്നീടു താണ് 36,548.41ൽ ക്ലോസ് ചെയ്തു. പഴയ റിക്കാർഡ് ജനുവരി 29ലെ 36,283.25 ആണ്. ഒന്നാം ത്രൈമാസത്തിലെ കന്പനി ഫലങ്ങൾ മികച്ചതാകുമെന്ന പ്രതീക്ഷയും ക്രൂഡ് ഓയിൽ വില താഴോട്ടു പോന്നതും വിപണിയിലെ ആവേശത്തിനു കാരണമായി. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് സെൻസെക്സ് 973.86 പോയിന്റ് കയറി. നിഫ്റ്റി ഇന്നലെ 11,078.30 വരെ കയറിയിട്ട് 11,023.20ൽ ക്ലോസ് ചെയ്തു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പത്തു വർഷത്തിനുശേഷം പതിനായിരം കോടി ഡോളറിന്റെ മുകളിൽ കന്പോളമൂല്യം കുറിച്ചു. 2008 ജനുവരിയിലും റിലയൻസ് 10,000 കോടി…
Read Moreവിലയില്ല; ചെറുകിട വ്യാപാരികൾ കുരുമുളക് വാങ്ങുന്നില്ല
തൊടുപുഴ: കുരുമുളകിന്റെ വിലത്തകർച്ച മൂലം ചെറുകിട വ്യാപാരികൾ കർഷകരിൽനിന്ന് ഉത്പന്നം വാങ്ങൽ നിർത്തുന്നു. ദിനം പ്രതിയെന്നോണം കുരുമുളക് വിലയിൽ ഇടിവുണ്ടാകുന്നതിനെത്തുടർന്നാണ് പ്രധാന ഉത്പാദന മേഖലകളിൽ കർഷകരിൽനിന്നു കുരുമുളക് വാങ്ങേണ്ടതില്ലെന്ന് പല ചെറുകിട വ്യപാരികളും തീരുമാനിച്ചിരിക്കുന്നത്. വിദേശത്തുനിന്നു കുരുമുളക് വൻ തോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നതിനാലാണ് കർഷകർക്ക് കനത്ത തിരിച്ചടി നൽകി കുരുമുളക് വിലയിൽ വൻ ഇടിവുണ്ടായിരിക്കുന്നത്. ക്വിന്റലിന് ശരാശരി 400 രൂപയോളം കുറവാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇതോടെ വ്യാപാരികൾ ചേർന്ന് കുരുമുളക് എടുക്കേണ്ടന്നു തീരുമാനിക്കുകയായിരുന്നു. കുരുമുളക് ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ഇടുക്കി, വയനാട് ജില്ലകളിൽ കർഷകരെ വിലത്തകർച്ച കടുത്ത തോതിൽ ബാധിച്ചു കഴിഞ്ഞു. ഇടുക്കിയിലെ പ്രധാന ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഇന്നലെ കിലോയ്ക്ക് 310-315 രൂപ എന്ന നിലയിലാണ് വില്പന നടന്നത്. വീണ്ടും വിലത്തകർച്ചയുണ്ടാകുമെന്ന സൂചനയാണ് വ്യാപാര കേന്ദ്രങ്ങൾ നൽകുന്നത്. ഇതോടെയാണ് ഉത്പന്നം വിലക്കെടുക്കേണ്ടെന്ന നിലയിലേക്കു ചെറുകിട വ്യാപാരികൾ…
Read Moreജിഎസ്ടി: ഒന്നരക്കോടി രൂപവരെ കോംപോസിഷൻ സ്കീം
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി)യിലെ കോംപോസിഷൻ സ്കീമിൽ ചേരാനുള്ള വിറ്റുവരവ് പരിധി പ്രതിവർഷം ഒന്നരക്കോടി രൂപയായി ഉയർത്തും. ഇപ്പോൾ ഒരു കോടി രൂപവരെ വിറ്റുവരവുള്ളവർക്കാണു കോംപോസിഷൻ സ്കീം. ഇതടക്കം നിരവധി മാറ്റങ്ങൾ ജിഎസ്ടി നിയമത്തിൽ വരുത്തും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഭേദഗതികൾ അവതരിപ്പിച്ചു പാസാക്കാനാണു നീക്കം.20 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ഇ കൊമേഴ്സ് കന്പനികളെ രജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കും. തൊഴിലാളികൾക്കും ജീവനക്കാർക്കും ഭക്ഷണം, ആരോഗ്യസേവനം, യാത്രാ ആനുകൂല്യം എന്നിവ നൽകാൻ ബാധ്യസ്ഥമായ കന്പനികൾക്ക് അവയുടെ പേരിൽ നികുതി ആനുകൂല്യം നൽകാനുള്ള ഭേദഗതിയും കൊണ്ടുവരും. ഇതിനു ചെലവാകുന്ന തുകയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ അനുവദിക്കും. നഴ്സുമാർ, സെക്യൂരിറ്റി ഗാർഡുമാർ, രാത്രിജോലി വേണ്ടിവരുന്ന സ്ത്രീകൾ, ദിവസക്കൂലിക്കാർ തുടങ്ങിയവർക്കൊക്കെ നൽകുന്ന ആനുകൂല്യങ്ങളാണ് ഇങ്ങനെ നികുതി ഇളവിന് അർഹമാകുക. നഴ്സുമാർക്കുവേണ്ടി അടയ്ക്കുന്ന മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം, തൊഴിലാളികൾക്കുള്ള കാന്റീനുവേണ്ട ചെലവ്,…
Read Moreഅടി, തിരിച്ചടി
വാഷിംഗ്ടൺ/ബെയ്ജിംഗ്: അമേരിക്ക -ചൈന വ്യാപാര യുദ്ധത്തിന്റെ രണ്ടാം അങ്കം തുടങ്ങി. ചൈനയിൽനിന്നു 3400 കോടി ഡോളറി(2.34 ലക്ഷം കോടി രൂപ)നുള്ള സാധനങ്ങൾക്ക് അമേരിക്ക 25 ശതമാനം ചുങ്കം ചുമത്തി. തത്തുല്യ തുകയ്ക്കുള്ള അമേരിക്കൻ സാധനങ്ങൾക്കു ചൈനയും പിഴച്ചുങ്കം ചുമത്തി. ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സ്റ്റീലും അലുമിനിയവും ഇറക്കുമതി ചെയ്യുന്നതിനാണ് അമേരിക്ക ആദ്യം പിഴച്ചുങ്കം ചുമത്തിയത്. അതുകഴിഞ്ഞ മാസം നടപ്പിൽ വന്നു. അതിനു മുന്പുതന്നെ കൂടുതൽ സാധനങ്ങൾക്കു പിഴച്ചുങ്കം ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. തിരിച്ചടിക്കുമെന്നു ചൈനയും പറഞ്ഞു. ഇനിയും പിഴച്ചുങ്കം രണ്ടാംഘട്ട പിഴച്ചുങ്കം ഇന്നലെ നടപ്പിൽ വന്നപ്പോൾ തൽക്ഷണം തന്നെ ചൈന തിരിച്ചടിച്ചു. ചൈനയിൽനിന്നു 45,000 കോടി ഡോളറി(31 ലക്ഷം കോടി രൂപ)ന്റെ സാധനങ്ങൾക്കു പിഴച്ചുങ്കം ചുമത്തുമെന്നാണു ട്രംപിന്റെ ഭീഷണി. ഇനി 20,000 കോടി ഡോളറിന്റെ സാധനങ്ങൾക്കു വീതം പിഴച്ചുങ്കം ചുമത്തുമെന്നും അദ്ദേഹം…
Read Moreസമുദ്രോത്പന്ന കയറ്റുമതി: റിക്കാർഡ് നേട്ടവുമായി ഇന്ത്യ
കൊച്ചി: 2017-18 സാന്പത്തിക വർഷം രാജ്യത്തു നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി റിക്കാർഡ് നേട്ടം കൈവരിച്ചു. 45,106.89 കോടി രൂപയിലധികം (7.08 കോടി ഡോളർ) വരുമാനമാണ് കഴിഞ്ഞ സാന്പത്തിക വർഷം കയറ്റുമതി ഇനത്തിൽ ഇന്ത്യ നേടിയതെന്ന് സമുദ്രോത്പന്ന കയറ്റുമതി അഥോറിറ്റി (എംപിഇഡിഎ) ചെയർമാൻ ഡോ. എ. ജയതിലക് ചൂണ്ടിക്കാട്ടി. 2016-17ൽ ഇത് 37,870.90 കോടി രൂപയായിരുന്നു. 19.11 ശതമാനത്തിന്റെ വർധനയാണ് രൂപ മൂല്യത്തിൽ ഉണ്ടായിരിക്കുന്നത്. 2017-18 സാന്പത്തിക വർഷത്തിൽ 7.08 ബില്യൻ ഡോളർ മൂല്യം വരുന്ന 13,77,244 ടണ് സമുദ്രോത്പന്നമാണ് രാജ്യം കയറ്റുമതി ചെയ്തത്. ശീതീകരിച്ച ചെമ്മീനും ശീതീകരിച്ച മത്സ്യവുമാണ് കയറ്റുമതിയിലെ പ്രധാന ഇനങ്ങൾ. 2016-17 സാന്പത്തിക വർഷത്തിൽ 5.77 ബില്യൻ ഡോളർ മൂല്യമുള്ള 11,34,948 ടണ് മത്സ്യമാണ് കയറ്റുമതി ചെയ്തത്. ഡോളർ മൂല്യത്തിൽ 21.35 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നം ഏറ്റവുമധികം കയറ്റുമതി…
Read Moreചൈനയിലും ശ്രീലങ്കയിലും നിന്ന് ഇറക്കുമതി കൂടും
ന്യൂഡൽഹി: ചൈനയിലും അഞ്ച് ഏഷ്യൻ രാജ്യങ്ങളിലും നിന്നുള്ള ഇറക്കുമതി ഉദാരമാക്കി. ഏഷ്യ പസഫിക് വ്യാപാര ഉടന്പടി(എപിടിഎ)യുടെ ഭാഗമായ ഈ ഇളവുകൾ ഒന്നിനു പ്രാബല്യത്തിൽവന്നു. 3142 ഇനം സാധനങ്ങൾക്കാണ് ചുങ്കം ഇളവുചെയ്തത്. ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങൾക്കുള്ള ഇറക്കുമതി ചൈന ഉദാരവത്കരിച്ചതിനു തുടർച്ചയായാണ് ഈ നടപടി. ചൈന 8500 ലേറെ സാധനങ്ങൾക്കു ഡ്യൂട്ടി കുറച്ചു.ഇന്ത്യ-ചൈന വ്യാപാരം വർധിപ്പിക്കുന്ന ഈ നടപടി അമേരിക്കയുടെ വ്യാപാരയുദ്ധത്തിനെതിരായ ഒരു നീക്കംകൂടിയാണ്. അമേരിക്കയ്ക്കെതിരേ ഒരു വ്യാപാരസഖ്യംപോലെ നിൽക്കാനാണ് ഇന്ത്യയും ചൈനയും ശ്രമിക്കുന്നത്. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ഇന്ത്യയുമായുള്ള ബന്ധത്തിൽ അപ്രതീക്ഷിത മാറ്റങ്ങലാണ് ഉണ്ടാകുന്നത്. അമേരിക്കയിൽനിന്നു കൂടുതൽ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഇന്ത്യ വാങ്ങാൻ തയാറായി. എന്നാൽ റഷ്യയിൽനിന്ന് ഒന്നും വാങ്ങുകയേ പാടില്ലെന്നാണു ട്രംപ് പറയുന്നത്. റഷ്യയിൽനിന്നു ട്രയംഫ് മിസൈൽവേധ മിസൈൽ സംവിധാനം വാങ്ങുന്നതിന് അമേരിക്ക എതിർപ്പ് പറഞ്ഞു. വ്യാപാരകാര്യത്തിലാണെങ്കിൽ ഇന്ത്യക്ക് യാതൊര…
Read Moreആശങ്കകൾ പിന്നിട്ട് വിപണി
ഓഹരി അവലോകനം / സോണിയ ഭാനു രൂപയുടെ മൂല്യത്തകർച്ചയും ക്രൂഡ് ഓയിൽ വിലയേക്കുറിച്ചുള്ള ആശങ്കകളും അവസരമാക്കി മാറ്റി ഉൗഹക്കച്ചവടക്കാർ ഇന്ത്യൻ ഓഹരിവിപണിയെ അമ്മാനമാടി. അഞ്ചാഴ്ചകൾകൊണ്ട് സന്പാദിച്ച നേട്ടത്തിന്റെ കണക്കുകൾ ഇതിനിടയിൽ സെൻസെക്സിനും നിഫ്റ്റിക്കും കൈമോശം വന്നു. സെൻസെക്സ് 266 പോയിന്റും നിഫ്റ്റി 107 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഇന്ത്യൻ രൂപയ്ക്ക് നേരിട്ട കനത്ത പ്രഹരം സന്പദ്ഘടനയിൽ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നത് മൂലധന വിപണിയുടെ മുന്നേറ്റത്തിനും ഭീഷണിയായി മാറാം. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യനവംബറിന് മുന്പ് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം ധനമന്ത്രാലയത്തിനാവും കൂടുതൽ തലവേദന ഉളവാക്കുക. പകരം സൗദിയിൽനിന്ന് എണ്ണ ശേഖരിക്കുന്ന ഫോർമുല യു എസ് തന്നെ മുന്നോട്ടുവച്ചു. ഇതിനിടയിൽ എണ്ണക്കന്പനികളോട് പുതിയ വിപണികൾ കണ്ടെത്താൻ പെട്രോളിയം മന്ത്രാലയം നിർദേശം നൽകി. എന്തായായും രൂപയുടെ കാര്യം വർഷാന്ത്യം വീണ്ടും പരുങ്ങലിലാവും. ഫോറെക്സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ 67.89…
Read More