ഇനി വാഴയിലയിൽ നൽകില്ല..! ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാക്കി; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​സാ​ദ​ഊ​ട്ട് സ്റ്റീ​ൽ പ്ലേ​റ്റി​ൽ ന​ൽ​കി​ത്തുട​ങ്ങി

guruvayoor--steel-plaitഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ പ്ര​സാ​ദ​ഊ​ട്ട്  സ്റ്റീ​ൽ പ്ലേ​റ്റി​ൽ ന​ൽ​കി​ത്തുട​ങ്ങി. ഇ​ന്നു​രാ​വി​ലെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​കു​ഞ്ഞു​ണ്ണി, എ. ​സു​രേ​ശ​ൻ, സി. ​അ​ശോ​ക​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി. ശ​ശീ​ധ​ര​ൻ, ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പി. ​ശ​ങ്കു​ണ്ണി​രാ​ജ്  തു​ട​ങ്ങി​യ​വ​ർ ഇ​ന്നു​രാ​വി​ലെ അ​ന്ന​ല​ക്ഷ്മി ഹാ​ളി​ൽ പ്ര​സാ​ദ​ഊ​ട്ട് ക​ഴി​ച്ച് ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും അ​തു​പോ​ലെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വാ​ഴ​യി​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം പ്ര​സാ​ദ ഊ​ട്ട് സ്റ്റീ​ൽ പ്ലേ​റ്റി​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​പ്പോ​ൾ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 5000ത്തോ​ളം പേ​രും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ലേ​റെ പേ​രും പ്ര​സാ​ദ ഊ​ട്ട് ക​ഴി​ക്കാ​റു​ണ്ട്.  ഇ​പ്പോ​ൾ ദേ​വ​സ്വ​ത്തി​ൽ സ്റ്റോ​ക്കു​ള്ള സ്റ്റീ​ൽ പ്ലേ​റ്റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Related posts