സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി: റി​ക്കാ​ർ​ഡ് നേ​ട്ടവുമായി ഇന്ത്യ

കൊ​​​ച്ചി: 2017-18 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തു നി​​​ന്നു​​​ള്ള സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി​ റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം കൈ​​വ​​രി​​ച്ചു. 45,106.89 കോ​​​ടി​ രൂ​​പ​​യി​​​ല​​​ധി​​​കം (7.08 കോ​​​ടി ഡോ​​​ള​​​ർ) വ​​​രു​​​മാ​​​ന​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ക​​​യ​​​റ്റു​​​മ​​​തി ഇ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ നേ​​​ടി​​​യ​​​തെ​​​ന്ന് സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി അ​​​ഥോ​​​റി​​​റ്റി (എം​​​പി​​​ഇ​​​ഡി​​​എ) ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ.​ ജ​​​യ​​​തി​​​ല​​​ക് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 2016-17ൽ ​​​ഇ​​​ത് 37,870.90 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 19.11 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രൂ​​​പ മൂ​​​ല്യ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2017-18 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 7.08 ബി​​​ല്യ​​​ൻ ഡോ​​​ള​​​ർ മൂ​​​ല്യം വ​​​രു​​​ന്ന 13,77,244 ട​​​ണ്‍ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​മാ​​​ണ് രാ​​​ജ്യം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്. ശീ​​​തീ​​​ക​​​രി​​​ച്ച ചെ​​​മ്മീ​​​നും ശീ​​​തീ​​​ക​​​രി​​​ച്ച മ​​​ത്സ്യ​​​വു​​​മാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലെ പ്ര​​​ധാ​​​ന ഇ​​​ന​​​ങ്ങ​​​ൾ. 2016-17 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 5.77 ബി​​​ല്യ​​​ൻ ഡോ​​​ള​​​ർ മൂ​​​ല്യ​​​മു​​​ള്ള 11,34,948 ട​​​ണ്‍ മ​​​ത്സ്യ​​​മാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്.

ഡോ​​​ള​​​ർ മൂ​​​ല്യ​​​ത്തി​​​ൽ 21.35 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള സ​​​മു​​​ദ്രോ​​​ത്പ​​​ന്നം ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്. ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 32.76 ശ​​​ത​​​മാ​​​ന​​​വും അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കാ​​​ണ്. ദ​​​ക്ഷി​​​ണ പൂ​​​ർ​​​വേ​​​ഷ്യ​​​യാ​​​ണ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെന്നും അദ്ദേഹം പറഞ്ഞു.

Related posts