ആശങ്കകൾ‌ പിന്നിട്ട് വിപണി

ഓഹരി അവലോകനം / സോണിയ ഭാനു

രൂ​​പ​​യു​​ടെ മൂല്യത്തക​​ർ​​ച്ച​​യും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യേ​ക്കു​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ളും അ​​വ​​സ​​ര​​മാ​​ക്കി മാ​​റ്റി ഉൗ​​ഹ​​ക്കച്ച​​വ​​ട​​ക്കാ​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രിവി​​പ​​ണി​​യെ അ​​മ്മാ​​ന​​മാ​​ടി. അ​​ഞ്ചാ​​ഴ്ചക​​ൾകൊ​​ണ്ട് സ​​ന്പാ​​ദി​​ച്ച നേ​​ട്ട​​ത്തി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ ഇ​​തി​​നി​​ട​​യി​​ൽ സെ​​ൻ​​സെ​​ക്സി​​നും നി​​ഫ്റ്റി​​ക്കും കൈ​​മോ​​ശം വന്നു.

​​സെ​​ൻ​​സെ​​ക്സ് 266 പോ​​യി​​ന്‍റും നി​​ഫ്റ്റി 107 പോ​​യി​​ന്‍റും പ്ര​​തി​​വാ​​ര ന​​ഷ്ട​​ത്തി​​ലാ​​ണ്. ഇ​​ന്ത്യ​​ൻ രൂ​പ​യ്ക്ക് നേ​​രി​​ട്ട ക​​ന​​ത്ത പ്ര​​ഹ​​രം സ​​ന്പ​​ദ്ഘ​​ട​​ന​​യി​​ൽ ത​​ന്നെ ദൂ​​ര​​വ്യാ​​പ​​ക​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കു​​മെ​​ന്ന​​ത് മൂ​​ല​​ധ​​ന വി​​പ​​ണി​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​നും ഭീ​​ഷ​​ണി​​യാ​​യി മാ​​റാം. ഇ​​റാ​​നി​​ൽ​നി​​ന്നു​​ള്ള എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ഇ​​ന്ത്യ​​ന​​വം​ബ​റി​​ന് മു​​ന്പ് നി​​ർ​​ത്ത​​ണ​​മെ​​ന്ന അ​​മേ​​രി​​ക്ക​​യു​​ടെ ആ​​വ​​ശ്യം ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​നാ​​വും കൂ​​ടു​​ത​​ൽ ത​​ല​​വേ​​ദ​​ന ഉ​​ള​​വാ​​ക്കു​​ക.

പ​​ക​​രം സൗ​​ദി​​യി​​ൽ​നി​​ന്ന് എ​​ണ്ണ ശേ​​ഖ​​രി​​ക്കു​​ന്ന ഫോ​​ർ​​മു​​ല യു ​​എ​​സ് ത​​ന്നെ മു​​ന്നോ​​ട്ടുവ​ച്ചു. ഇ​​തി​​നി​​ട​​യി​​ൽ എ​​ണ്ണ​ക്ക​ന്പ​​നി​​ക​​ളോ​​ട് പു​​തി​​യ വി​​പ​​ണി​​ക​​ൾ ക​​ണ്ടെ​​ത്താ​​ൻ പെ​​ട്രോ​​ളി​​യം മ​​ന്ത്രാ​​ല​​യം നി​​ർ​​ദേ​​ശം ന​​ൽ​​കി. എ​​ന്താ​​യാ​​യും രൂ​​പ​​യു​​ടെ കാ​​ര്യം വ​​ർ​​ഷാ​​ന്ത്യം വീ​​ണ്ടും പ​​രുങ്ങ​​ലി​​ലാ​​വും. ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ ഡോ​​ള​​റി​​ന് മു​​ന്നി​​ൽ 67.89 ൽ ​​ഇ​​ട​​പാ​​ടു​​ക​​ൾ തു​​ട​​ങ്ങി​​യ രൂ​​പ വാ​​ര​​മ​​ധ്യം 69.09 ലേ​​ക്ക് ഇ​​ടി​​ഞ്ഞ​​ത് വി​​പ​​ണി​​യെ അ​​ക്ഷ​​രാ​​ർ​​ഥത്തി​​ൽ ഞെ​​ട്ടി​​ച്ചു.

വ്യാ​​ഴാ​​ഴ്ച്ച വി​​പ​​ണി മ​​റി​​ക​​ട​​ന്ന​​ത് 2016 ന​​വം​​ന്പ​​ർ 24 ന് ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 68.86 ലെ ​​റെ​​ക്കോ​​ർ​​ഡാ​​ണ്. 2013 ഓഗ​​സ്റ്റ് 28 നാ​​ണ് ഏ​​റ്റ​​വും താ​​ഴ്ന്ന ക്ലോ​​സി​​ംഗ് നി​​ര​​ക്കാ​​യ 68.82 ലേ​​യ്ക്ക് മൂ​​ല്യം ഇ​​ടി​​ഞ്ഞ​​ത്. വാ​​രാ​​ന്ത്യം രൂ​​പ​​യു​​ടെ വി​​നി​​മ​​യ നി​​ര​​ക്ക് 68.45 ലാ​​ണ്. രൂ​​പ​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ അ​​ടു​​ത്ത സാ​​ന്പ​​ത്തി​​കവ​​ർ​​ഷം വി​​നി​​മ​​യനി​​ര​​ക്ക് 71-72 റേ​​ഞ്ചി​​ലേ​​ക്കുനീ​​ങ്ങാം.

ക​​ഴി​​ഞ്ഞ ദി​​വ​​സം റെ​​ക്കോ​​ർ​​ഡ് ത​​ക​​ർ​​ച്ച​​യി​​ൽ​നി​​ന്ന് രൂ​​പ​​യ്ക്ക് താ​​ങ്ങുപ​​ക​​ർ​​ന്ന​​ത് ആ​​ർബിഐ യു​​ടെ വി​​പ​​ണി ഇ​​ട​​പെ​​ട​​ലാ​​ണ്. ബോം​​ബെ സെ​​ൻ​​സെ​​ക്സി​​ന് ക​​ഴി​​ഞ്ഞ​​വാ​​രം വ്യ​​ക്ത​​മാ​​ക്കി​യ നി​​ർ​​ണാ​​യ​​ക പ്ര​​തി​​രോ​​ധ​​മാ​​യ 35,870 ത്തിലെ ​​ത​​ട​​സം മ​​റി​​ക​​ട​​ക്കാ​​നാ​​വാ​​തെ ത​​ള​​ർ​​ച്ച​​യി​​ൽ അ​​ക​​പ്പെ​​ട്ട സൂ​​ചി​​ക 35,000 ത്തിലെ ​​താ​​ങ്ങും ത​​ക​​ർ​​ത്ത് 34,988 വ​​രെ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കുവി​​ധേ​​യ​​മാ​​യി. വാ​​രാ​​ന്ത​​്യത്തി​​ലെ തി​​രി​​ച്ചുവ​​ര​​വി​​ൽ സെ​​ൻ​​സെ​​ക്സ് 35,423 ലേ​​ക്ക് ഉ​​യ​​ർ​​ന്നു.​പി​​ന്നി​​ട്ട അ​​ഞ്ച് ആ​​ഴ്ച്ച​​ക​​ളി​​ലാ​​യി സെ​​ൻ​​സെ​​ക്സ് മു​​ന്നേ​​റി​​യ​​ത് 841 പോ​​യി​​ന്‍റാ​​ണ്.

സെ​​ൻ​​സെ​​ക്സി​​ന് ഈ ​​വാ​​രം 35,717 ലാ​​ണ് ആ​​ദ്യത​​ട​​സം. ഈ ​​റേ​​ഞ്ചി​​ലേ​​യ്ക്ക് ഉ​​യ​​രാ​​നാ​​യി​​ല്ലെ​​ങ്കി​​ൽ 35,058 ലെ ​​ആ​​ദ്യസ​​പ്പോ​​ർ​​ട്ടി​​ൽ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ പ്ര​​തീ​​ക്ഷി​​ക്കാം. പു​​തി​​യ നി​​ക്ഷേ​​പ​​ങ്ങ​​ളി​​ലു​​ടെ ക​​രു​​ത്ത് തി​​രി​​ച്ചു​പി​​ടി​​ക്കാ​​ൻ ശ്ര​​മം ന​​ട​​ന്നാ​​ൽ 36,011 നെ​​യാ​​വും സൂ​​ചി​​ക ല​​ക്ഷ്യം​വയ്​ക്കു​​ക. ആ ​​നീ​​ക്കം വി​​ജ​​യി​​ച്ചാ​​ൽ മാ​​സ​​മ​​ധ്യം 36,670 പോ​​യി​​ന്‍റി​​നെ ഉ​​റ്റുനോ​​ക്കാം. എ​​ന്നാ​​ൽ ഇ​​തി​​നി​​ട​​യി​​ൽ വി​​നി​​മ​​യ വി​​പ​​ണി​​യി​​ലെ ച​​ല​​ന​​ങ്ങ​​ൾ വി​​പ​​ണി​​യെ ഏ​​റെ സ്വാ​​ധീ​​നിക്കാ​​ൻ ഇ​​ട​​യു​​ണ്ട്.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലെ വ്യ​​തി​​യാ​​ന​​ങ്ങ​​ളാ​​വും ഇ​​തി​​ന് കാ​​ര​​ണ​​മാ​​വു​​ക. ഹ്രസ്വ​​കാ​​ല​​യ​​ള​​വി​​ൽ സെ​​ൻ​​സെ​​ക്സി​​ന് 34,693-34,034 ൽ ​​സ​​പ്പോ​​ർ​​ട്ടു​​ണ്ട്. സൂ​​ചി​​ക​​യു​​ടെ മ​​റ്റ് സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ൽ ഡെ​​യ്‌​ലി​ചാ​​ർ​​ട്ടി​​ൽ സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ്, പാ​​രാ​​ബോ​​ളി​​ക് എ​​സ് എ​​ആ​​ർ, എം ​​എസി ​​ഡി, ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക് എ​​ന്നി​​വ ബു​​ള്ളി​​ഷ് ട്ര​​ന്‍റി​ലാ​​ണ്. അ​​തേ​സ​​മ​​യം, സ്റ്റോ​​ക്കാ​​സ്റ്റി​​ക് ആ​​ർ എ​​സ് ഐ 14 ​​ഓ​​വ​​ർ ബോ​​ട്ടാ​​ണ്. ഇ​​ത് വീ​​ണ്ടും ഒ​​രു തി​​രു​​ത്ത​​ലി​​നു​​ള്ള സാ​​ധ്യ​​ത​​യി​​ലേ​​ക്കാ​​ണ് വി​​ര​​ൽ ചൂണ്ടു​​ന്ന​​ത്.

നി​​ഫ്റ്റി 10,817 ൽ ​​എ​​ത്തി​​യ അ​​വ​​സ​​ര​​ത്തി​​ലെ പ്ര​​തി​​കൂല വാ​​ർ​​ത്ത​​ക​​ൾ സൂചി​​ക​​യെ 10,572 വ​​രെ ഇ​​ടി​​ച്ചു. വാ​​രാ​​ന്ത്യ​ദി​​ന​​ത്തി​​ൽ കാ​​ഴ്ച്ച​​വ​ച്ച തി​​രി​​ച്ചു വ​​ര​​വ് സൂ​​ചി​​ക​​യെ 10,714 വ​​രെ ഉ​​യ​​ർ​​ത്തി​​യി​​ട്ടും 107 പോ​​യി​​ന്‍റ് പ്ര​​തി​​വാ​​ര ന​​ഷ്ട​​ത്തി​​ലാ​​ണ്. 10,570 ലെ ​​സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്താ​​നാ​​യാ​​ൽ 10,844-10,974 പോ​​യി​​ന്‍റി​​ലേ​​യ്ക്ക് സു​​ചി​​ക​​യ്ക്ക് ഉ​​യ​​രാ​​നാ​​വും. എ​​ന്നാ​​ൽ, ആ ​​സ​​പ്പോ​​ർ​​ട്ട് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 10,426-10,152 റേ​​ഞ്ചി​​ലേ​​ക്ക് വി​​പ​​ണി നീ​​ങ്ങും.

ടെ​​ക്നോ​​ള​​ജി, എ​​ഫ്എം ​സി ജി, ​​സ്റ്റീ​​ൽ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ക്ഷേ​​പ​താ​​ത്പ​​ര്യം ദൃ​​ശ്യ​​മാ​​യ​​പ്പോ​​ൾ ബാ​​ങ്കി​​ംഗ് , പ​​വ​​ർ, റി​​യാ​​ലി​​റ്റി വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് തി​​രി​​ച്ച​​ടി​​നേ​​രി​​ട്ടു. മു​​ൻനി​​ര ഓ​​ഹ​​രി​​ക​​ളാ​​യ ഇ​​ൻ​​ഫോ​​സിസ് ടെ​​ക്നോ​​ള​​ജി, എ​​ച്ച് യുഎ​​ൽ, എ​​യ​​ർടെ​​ൽ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ നി​​ര​​ക്ക് ക​​യ​​റി. അ​​തേസ​​മ​​യം ,ടാ​​റ്റാ മോ​​ട്ടേ​​ഴ്സ്, ഐസിഐ ​​സിഐ ​​ബാ​​ങ്ക്, എ​​സ്ബി ​ഐ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് ത​​ള​​ർ​​ച്ച.

മു​​ൻനി​​ര​​യി​​ലെ പ​​ത്തി​​ൽ ഏ​​ഴു ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണിമു​​ല്യം വ​​ർ​​ധിച്ച് 47,527 കോ​​ടി രൂ​​പ​​യാ​​യി. ടി​​സിഎ​​സ്, ആ​​ർഐ ​എ​​ൽ, എ​​ച്ച് യുഎ​​ൽ, എ​​ച്ച്ഡിഎ​​ഫ്സി, ​​ഇ​​ൻ​​ഫോ​​സിസ്, മാ​​രു​​തി, എ​​സ്ബി ​​ഐ എ​​ന്നി​​വ​​യു​​ടെ വി​​പ​​ണി മൂ​ല്യം വ​​ർ​​ധി​​ച്ചു.

ജ​​നു​​വ​​രി-​​ജൂ​​ണ്‍ കാ​​ല​​യ​​വ​​ളി​​ൽ വി​​ദേ​​ശഫ​​ണ്ടു​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ നി​​ന്ന് മൊ​​ത്തം 48,000 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം തി​​രി​​ച്ചുപി​​ടി​​ച്ചു. ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ആ​​റ് മാ​​സ​​ക്കാ​​ല​​ള​​വി​​ൽ ഇ​​ത്ര ക​​ന​​ത്ത​​ തോ​​തി​​ൽ നി​​ക്ഷേ​​പം പി​​ൻ​​വ​​ലി​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​ണ്. ക​​ട​​പ്പ​​ത്ര​​ത്തി​​ൽനി​​ന്ന് 41,433 കോ​​ടി രൂ​​പ​​യും ഓ​​ഹ​​രിവി​​പ​​ണി​​യി​​ൽനി​​ന്ന് 6430 കോ​​ടി രൂ​​പ​​യും അ​​വ​​ർ തി​​രി​​ച്ചുപി​​ടി​​ച്ച​​തോ​​ടെ മൊ​​ത്തം തു​​ക 47,836 കോ​​ടി രൂ​​പ​​യാ​​യി.

2008 ൽ ​​ആ​​ദ്യ ആ​​റ് മാ​​സ​​ങ്ങ​​ളി​​ൽ അ​​വ​​ർ പി​​ൻ​​വ​​ലി​​ച്ച 24,758 കോ​​ടി രൂ​​പ​​യു​​ടെ റെ​​ക്കോ​​ർ​​ഡാ​​ണ് മ​​റി​​ക​​ട​​ന്ന​​ത്. വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ ക​​ഴി​​ഞ്ഞ വ​​രം 1380.94 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു. അ​​തേസ​​മ​​യം ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ 2941.61 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തി.

Related posts