ന്യൂഡൽഹി: രാജ്യത്തെ ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് നികുതി ഇടാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. റിപ്പോർട്ടുകളനുസരിച്ച് ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ചുമത്താനാണ് സർക്കാരിന്റെ തീരുമാനം. ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് നികുതി പിരിക്കുന്നത് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റമിന്റെ പരിഗണനയിലാണ്. ക്രിപ്റ്റോകറൻസി ഇടപാടുകൾ നികുതിയുടെ പരിധിക്കുള്ളിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Read MoreCategory: Business
ഇസാഫ് ബാങ്കിന് 27 കോടി അറ്റാദായം
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 27 കോടി രൂപയെന്നു ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ് പത്രക്കുറിപ്പിൽ അറിയിച്ചു. 2017-18 സാന്പത്തികവർഷം പലിശയിനത്തിൽ 597 കോടി രൂപ നേടി. മറ്റു വരുമാനമാർഗങ്ങളിലൂടെ 102 കോടി രൂപയും നേടാനായി. 315 കോടി രൂപ പലിശയിനത്തിലും 304 കോടി രൂപ ഓപ്പറേറ്റിംഗ് ചെലവുകൾക്കുമായി ബാങ്ക് വിനിയോഗിച്ചു. 2017 മാർച്ച് 10നാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആരംഭിച്ചത്. ബാങ്കിന് ആറ് ലക്ഷം പുതിയ ഉപയോക്താക്കളെയും 2500 കോടി രൂപയുടെ നിക്ഷേപവും 6600 കോടി രൂപയുടെ മൊത്തം ബിസിനസും ഇതുവരെ നേടാനായി.
Read Moreപാപ്പർ വ്യവസ്ഥ കർശനമാക്കി; ഉടമകൾ പണം തിരിച്ചടച്ചു
ന്യൂഡൽഹി: പാപ്പരാകുന്ന കന്പനികളുടെ ആദ്യ ഉടമകൾക്കു ചുളുവിലയ്ക്കു കന്പനി തിരികെ വാങ്ങാൻ പറ്റില്ലെന്നു വന്നതോടെ ബാങ്കുകൾക്കു നേട്ടം. കിട്ടാക്കടമായി മാറിയ 83000 കോടി രൂപയാണ് 2100 കന്പനികളിൽനിന്നു തിരിച്ചുകിട്ടിയത്. വലിയ തുക ബാങ്കുകൾക്കു കൊടുക്കാനുള്ള കന്പനികൾ ഒടുവിൽ ഒത്തുതീർപ്പുണ്ടാക്കി ചെറിയ തുക ഒടുക്കി രക്ഷപ്പെടുന്നതായിരുന്നു പഴയരീതി. ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റ്സി കോഡ് (ഐബിസി) വന്നപ്പോഴും കന്പനി ഉടമകൾ അധികം വിഷമിച്ചില്ല. പക്ഷേ ഐബിസിയിൽ ഭേദഗതി വരുത്തി. കന്പനി ഉടമകൾക്കോ അവരുമായി ബന്ധപ്പെട്ടവർക്കോ ബാങ്കുകളിൽ കുടിശികയുള്ള കന്പനികളുടെ ഡയറക്ടർമാർക്കോ പാപ്പരായ കന്പനി വാങ്ങാൻപാടില്ലെന്നു വന്നു. ഇതോടെ പല കന്പനിയുടമകളും വിഷമത്തിലായി. കന്പനി കൈവിട്ടുപോകാതിരിക്കാൻ അവർ വായ്പത്തുകയും പലിശയും തിരിച്ചടച്ചു. ഇതിനിടെ റിസർവ് ബാങ്ക് മറ്റൊന്നുകൂടി ചെയ്തു. പലിശയോ ഗഡുവോ ഒരു ദിവസമെങ്കിലും മുടങ്ങിയാൽ കുടിശികക്കാരായി കണക്കാക്കുമെന്നു വച്ചു. ഇതോടെ കൃത്യമായി പണമടയ്ക്കാനും കന്പനികൾ തയാറായി. കുടിശികലേബൽ വന്നാൽ…
Read Moreരൂപ വീണ്ടും ഇടിഞ്ഞു; ഡോളറിന് 68.42 രൂപ
മുംബൈ: രൂപ വീണ്ടും താഴോട്ട്. ഡോളറുമായുള്ള വിനിയമനിരക്കിൽ ഇന്നലെ 38 പൈസയാണ് നഷ്ടം. ഡോളറിന് ഇപ്പോൾ 68.42 രൂപയായി. തലേന്നത്തേക്കാൾ 0.56 ശതമാനം താഴെയായി രൂപ. ഇന്ത്യയിൽനിന്നു വിദേശനിക്ഷേപകർ പണം പിൻവലിച്ചുപോകുന്നതും ക്രൂഡ്ഓയിൽ വിലക്കയറ്റവുമാണ് രൂപയ്ക്കു ക്ഷീണമായത്. ക്രൂഡ് വില കൂടുന്പോൾ വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർധിക്കും. മറ്റു വികസ്വരരാജ്യങ്ങളുടെ കറൻസികളും ദുർബലമായിട്ടുണ്ട്. തുർക്കിയുടെ ലീറ ഈ വർഷം അഞ്ചുശതമാനം താണു. എന്നാൽ ജനുവരി ഒന്നിനു ശേഷം ഇന്ത്യൻ രൂപയ്ക്ക് 6.39 ശതമാനം താഴ്ചയുണ്ടായി.2016 നവംബർ 29-നു ശേഷമുള്ള ഏറ്റവും താണ നിലയിലാണ് രൂപ. ഓഹരിവിപണി സൂചികകളും ഇന്നലെ താഴോട്ടുപോയി.
Read Moreഎസ്ബിഐക്ക് റിക്കാർഡ് നഷ്ടം
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാർച്ചിലവസാനിച്ച ത്രൈമാസത്തിൽ 7,718 കോടി രൂപ നഷ്ടം വരുത്തി. ഇത്രയും വലിയ ത്രൈമാസനഷ്ടം മുന്‍പുണ്ടായിട്ടില്ല. കിട്ടാക്കടങ്ങൾക്കും പ്രശ്നകടങ്ങൾക്കും പകരം കൂടുതൽ തുക വകയിരുത്തേണ്ടിവന്നതുമൂലമാണ് ഈ നഷ്ടം. നിരീക്ഷകരുടെ പ്രതീക്ഷകളേക്കാൾ വളരെ കൂടുതലായി നഷ്ടം. പ്രശ്നകടങ്ങളിലെ നഷ്ടസാധ്യത കണക്കാക്കി 28,096 കോടി രൂപ ഈ ത്രൈമാസത്തിൽ വകയിരുത്തേണ്ടിവന്നു. മുൻവർഷം ഇതേ കാലയളവിലേതിലും ഇരട്ടിയിലേറെയാണിത്. ഫെബ്രുവരിയിൽ റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതിന്റെ ഫലമായാണ് കൂടുതൽ തുക നീക്കിവയ്ക്കേണ്ടിവന്നത്. റിക്കാർഡ് നഷ്ടം കുറിച്ചെങ്കിലും കന്പോളത്തിൽ എസ്ബിഐ ഓഹരിക്ക് ഇന്നലെ വില കൂടി. ഒരവസരത്തിൽ ആറുശതമാനം വരെ ഉയർന്ന ഓഹരി വില 3.75 ശതമാനം നേട്ടത്തിലാണു ക്ലോസ് ചെയ്തത്. ബാങ്കിന്റെ പ്രശ്നകടങ്ങൾ എല്ലാംതന്നെ നിർണയിച്ചു വേണ്ട വകയിരുത്തൽ നടത്തിയതിനാൽ വരും ത്രൈമാസങ്ങളിൽ റിസൾട്ട് മെച്ചമാകും എന്ന വിശ്വാസമാണ്…
Read Moreഎണ്ണക്കമ്പനിക്കു ലാഭക്കുതിപ്പ്
മുംബൈ: പെട്രോൾ-ഡീസൽ വിലക്കയറ്റത്തിൽ ജനങ്ങൾ നട്ടംതിരിയുന്പോൾ വന്പൻ ലാഭക്കുതിപ്പുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി). രാജ്യത്തെ ഏറ്റവും വലിയ എണ്ണവില്പന കന്പനിയാണ് ഐഒസി. മാർച്ചിലവസാനിച്ച ത്രൈമാസം ഐഒസിയുടെ ലാഭത്തിൽ 40 ശതമാനമാണു വർധന. തലേ വർഷം ഇതേ ത്രൈമാസത്തിൽ 3720.62 കോടി രൂപ ആയിരുന്ന അറ്റാദായം ഇത്തവണ 5218.10 കോടി രൂപയായി. നിരീക്ഷകർ കണക്കാക്കിയതിലും ഗണ്യമായി കൂടുതലാണിത്. ത്രൈമാസ വിറ്റുവരവിൽ 12.12 ശമതാനം മാത്രം വർധന ഉണ്ടായപ്പോഴാണ് അറ്റാദായത്തിൽ 40.25 ശതമാനം വർധന. വിറ്റുവരവ് 1.22 ലക്ഷം കോടിയിൽ നിന്ന് 1.37 ലക്ഷം കോടി രൂപയായി. ഒരു വീപ്പ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചു വിറ്റു കഴിയുന്പോൾ കന്പനിക്ക് 8.40 ഡോളർ (577 രൂപ) ലാഭം കിട്ടും. കഴിഞ്ഞവർഷം ഇതേ കാലത്ത് ഈ ലാഭം 7.77 ഡോളർ (528 രൂപ) ആയിരുന്നു. 2.08 കോടി ടൺ പെട്രോളിയം ഉത്പന്നങ്ങളാണു…
Read Moreസർട്ടിഫൈഡ് ഫർണിച്ചറുകളുമായി ഫ്ലിപ് കാർട്ട്
ബംഗളൂരു: ഗുണനിലവാരം രേഖപ്പെടുത്തിയ ഫർണിച്ചറുകൾ ഓണ്‍ലൈനിൽ വിലപ്നയ്ക്കെത്തിച്ചു ഫ്ലിപ് കാർട്ട്. കന്പനിയുടെ ഓദ്യോഗിക വെബ്സൈറ്റിലെ ഫർണിഷുവർ എന്ന പ്രത്യേക വിഭാഗത്തിലൂടെയാണ് ഫ്ലിപ്കാർട്ട് ഫർണിച്ചർ വില്പന നടത്തുക. ഓണ്‍ലൈനിലൂടെ ഫർണിച്ചറുകൾ വാങ്ങുന്പോൾ ഗുണനിലവാരം നിർണയിക്കാൻ സാധിക്കാത്തത് ബുദ്ധിമുട്ടാകുന്നുണ്ടെന്നും ഇതിനുള്ള പരിഹാരമാർഗമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഫ്ലിപ്കാർട്ട് ഫർണിച്ചർ വിഭാഗത്തിലെ സീനിയർ ഡയറക്ടർ നന്ദിത സിൻഹ അറിയിച്ചു.
Read Moreവൈദ്യുതി ബസ് നിർമാണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്
ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് വൈദ്യുത ബസ് നിർമാണത്തിനു പദ്ധതിയിട്ടതായി റിപ്പോർട്ട്. കന്പനിയോടടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഗുജറാത്തിലെ മുന്ദ്രയിൽ കന്പനി ഇതിനുള്ള നിർമാണ പ്ലാന്റും സ്പെഷൽ ഇക്കണോമിക് സോണും തുടങ്ങാനാണ് കന്പനിയുടെ പദ്ധതിയെന്നും തായ്വാനിലുള്ള വൈദ്യുത ബസ് നിർമാണക്കന്പനിയുമായി അദാനി ഗ്രൂപ്പ് ധാരണയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ടാറ്റ മോട്ടേഴ്സ്, അശോക് ലെയ്ലാൻഡ്, ജെബിഎം ഗ്രൂപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കന്പനികൾക്ക് ഇന്ത്യയിൽ വൈദ്യതി ബസ് നിർമാണ പദ്ധതികളുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് കന്പനിയും ചൈനീസ് കന്പനിയായ ബിവൈഡിയും തമ്മിൽ ഇന്ത്യയിൽ ഇലക്ട്രിക് ബസ് നിർമാണത്തിനു കൈകോർക്കാൻ അടുത്തിടെ ധാരണയായിരുന്നു.
Read Moreഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍ ചില തന്ത്രങ്ങള്‍
ഓഹരി വിപണി ഉയരത്തിലാവുന്പോഴാണ് ചെറുകിടക്കാർ അഗ്രസീവാകുന്നത്. സെൻസെക്സ് 33,000 കടന്നപ്പോൾ എത്രയോപേരാണ് നിക്ഷേപിക്കാൻ ചാടി പുറപ്പെട്ടത്. 36,000 ആയപ്പോഴും വാങ്ങാൻ വൻതിരക്കായിരുന്നു. ഇപ്പോൾ ഓഹരികൾ ഇറങ്ങുകയാണ്. ഞാനിതെഴുതുന്പോൾ നിഫ്റ്റി 10,200ൽ എത്തിയിരിക്കുകയാണ്. ഒന്‍പതു ശതമാനത്തോളം ഇടിഞ്ഞുകഴിഞ്ഞു. മേൽപ്പറഞ്ഞ ലെവലുകളിൽ നിക്ഷേപിച്ചവർക്കൊക്കെ കൈപൊള്ളി. നിക്ഷേപത്തിന് ലാഭം കിട്ടേണ്ടതിനു പകരം നഷ്ടമുണ്ടായി. രണ്ടുവർഷം മുന്‍പ് വളരെ കുറഞ്ഞ നിരക്കിൽ ( സെൻസെക്സ് 22,000 പോയിന്റ്) ഓഹരികളിൽ നിക്ഷേപിക്കാമായിരുന്നു. ഞാനടക്കം വിപണിയെ അറിയുന്നവരെല്ലാം വാങ്ങൂ, വാങ്ങൂ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഫലമുണ്ടായില്ല. മുപ്പതിനായിരം കടന്നപ്പോഴാണ് ആളുകൾ കണ്ണുതുറന്നത്. സെൻസെക്സ് 33,000 കടന്നപ്പോൾ നിക്ഷേപിക്കാൻ ധൃതികൂട്ടി. 36,000 ആയപ്പോഴും നിക്ഷേപകർ ധാരാളം ഓഹരികൾ കൊടുമുടി കയറുന്പോൾ വിൽക്കുകയാണ് വേണ്ടത്. ഇതു ഞാൻ മുൻപേ രണ്ടുമൂന്നുവട്ടം സൂചിപ്പിച്ചിരുന്നതാണ്. 2007-ൽ 9000-ത്തിലായിരുന്ന സെൻസെക്സ് 2008 അവസാനത്തോടെ 21,000-ത്തിലെത്തി. പതിനെട്ടു മാസത്തിനുള്ളിൽ 9000-ത്തിലേക്കു തിരിച്ചെത്തി. ഇത്തരം കയറ്റിറക്കങ്ങൾ ഉണ്ടാകാതിരിക്കില്ല.…
Read Moreപെട്രോളിൽ ചേർക്കാൻ കപ്പയിൽനിന്ന് എഥനോൾ
ന്യൂഡൽഹി: കേന്ദ്രം ദേശീയ ജൈവ ഇന്ധന നയം അംഗീകരിച്ചു. കേടായ ഭക്ഷ്യധാന്യങ്ങൾ, മരച്ചീനി, ഉരുളക്കിഴങ്ങ്, ചോളം, മധുരക്കിഴങ്ങ്, മക്കച്ചോളം തുടങ്ങിയവയിൽനിന്നുള്ള എഥനോളും പെട്രോളിൽ ചേർക്കാൻ അനുവദിച്ചതാണു പ്രധാന മാറ്റം. ഇതുവരെ കരിന്പിൽനിന്നുള്ള എഥനോൾ മാത്രമേ പെട്രോളിൽ ചേർക്കാമായിരുന്നുള്ളൂ. ജൈവ ഇന്ധനങ്ങളെ മൂന്നു വിഭാഗമായി തിരിക്കുന്നതാണു കാബിനറ്റ് ഇന്നലെ അംഗീകരിച്ച നയം. ഒന്നാം തലമുറ ഇന്ധനങ്ങളിൽ മൊളാസസിൽനിന്നുള്ള എഥനോൾ, ഭക്ഷ്യേതര എണ്ണക്കുരുക്കളിൽനിന്നുള്ള ജൈവ ഡീസൽ എന്നിവ പെടുന്നു. രണ്ടാം തലമുറയിൽ മുനിസിപ്പൽ ഖരമാലിന്യങ്ങളിൽനിന്നുണ്ടാകുന്ന എഥനോൾ പെടും. മൂന്നാം തലമുറയിൽ ജൈവ സിഎൻജി പെടുന്നു. പുതിയ നയം ഇക്കൊല്ലം തന്നെ ഇറക്കുമതിച്ചെലവിൽ 4000 കോടി രൂപയുടെ നേട്ടം ഉണ്ടാക്കുമെന്നു ഗവൺമെന്റ് കരുതുന്നു. ഒരു ലിറ്റർ ജൈവ എഥനോൾ പെട്രോളിൽ ചേർത്താൽ 28 രൂപയുടെ വിദേശനാണ്യമാണു ലാഭിക്കുക. ഇക്കൊല്ലം 150 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കുമെന്നാണു പ്രതീക്ഷ. പുതിയ നയം ഉത്തരേന്ത്യയിൽ…
Read More