ഇ​സാ​ഫ് ബാ​ങ്കി​ന് 27 കോ​ടി അ​റ്റാ​ദാ​യം

കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 27 കോ​​​ടി രൂ​​​പ​​​യെ​​​ന്നു ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. 2017-18 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ം പ​​​ലി​​​ശ​​​യി​​​ന​​​ത്തി​​​ൽ 597 കോ​​​ടി രൂ​​​പ​​​‌ നേ​​​ടി​​​. മ​​​റ്റു വ​​​രു​​​മാ​​​ന​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ 102 കോ​​​ടി രൂ​​​പ​​​യും നേ​​​ടാ​​​നാ​​​യി.

315 കോ​​​ടി രൂ​​​പ പ​​​ലി​​​ശ​​​യി​​​ന​​​ത്തി​​​ലും 304 കോ​​​ടി രൂ​​​പ ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ചെ​​​ല​​​വു​​​ക​​​ൾ​​​ക്കു​​​മാ​​​യി ബാ​​​ങ്ക് വി​​​നി​​​യോ​​​ഗി​​​ച്ചു. 2017 മാ​​​ർ​​​ച്ച് 10നാ​​​ണ് ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് ആ​​​രം​​​ഭി​​​ച്ച​​​ത്. ബാ​​​ങ്കി​​​ന് ആ​​​റ് ല​​​ക്ഷം പു​​​തി​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ​​​യും 2500 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വും 6600 കോ​​​ടി രൂ​​​പ​​​യു​​​ടെ മൊ​​​ത്തം ബി​​​സി​​​ന​​​സും ഇ​​​തു​​​വ​​​രെ നേ​​​ടാ​​​നാ​​​യി.

Related posts