മുംബൈ: നിക്ഷേപപലിശയ്ക്കു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാപലിശയും കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ ചുവടു പിടിച്ചു മറ്റു ബാങ്കുകളും ഈ ആഴ്ചകളിൽ പലിശനിരക്ക് കൂട്ടും. ഭവന -വാഹന – വിദ്യാഭ്യാസ വായ്പകൾക്കെല്ലാം പലിശ കൂടും.എസ്ബിഐയുടെ ഒരു വർഷ വായ്പാപലിശ 0.20 ശതമാനവും മൂന്നു വർഷ പലിശ 0.25 ശതമാനവും കൂട്ടി. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) വച്ചാണ് ഇപ്പോൾ വായ്പകളുടെ പലിശ നിശ്ചയിക്കുന്നത്. ഇതുപ്രകാരം ആറു മാസ എംസിഎൽആർ 7.9ൽനിന്ന് എട്ടു ശതമാനമാക്കി. ഒരു വർഷത്തേത് 7.95ൽനിന്ന് 8.15 ശതമാനവും മൂന്നു വർഷത്തേത് 8.10ൽനിന്ന് 8.35 ശതമാനവും ആയി വർധിപ്പിച്ചു. ഒരു വർഷ എംസിഎൽആർ ആധാരമാക്കിയാണ് ഭവന – വാഹന- വിദ്യാഭ്യാസ വായ്പകളുടെ പലിശ നിശ്ചയിക്കുന്നത്. ചില പേഴ്സണൽ വായ്പകളുടെ നിരക്കും അതിനെ ആധാരമാക്കിയാണ്. ഇപ്പോൾ…
Read MoreCategory: Business
എസ്ബിഐ നിക്ഷേപ പലിശ വർധിപ്പിച്ചു
മുംബൈ: പലിശനിരക്ക് ഉയരുന്ന സാഹചര്യത്തിൽ പല ബാങ്കുകളും നിക്ഷേപ പലിശ കൂട്ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലാക്കി. ഒരുകോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പുതിയ പലിശനിരക്ക് ശതമാനത്തിൽ (ബ്രായ്ക്കറ്റിൽ പഴയ നിരക്ക്) ഏഴു മുതൽ 45 വരെ ദിവസം: 5.75 (5.25) 45 മുതൽ 179 വരെ ദിവസം: 6.25 (6.25) 180 മുതൽ 210 വരെ ദിവസം: 6.35 (6.25) 211 ദിവസം മുതൽ ഒരുവർഷത്തിനു താഴെ: 6.40 (6.25) ഒരുവർഷം: 6.40 (6.25) ഒരുവർഷം മുതൽ 455 ദിവസം വരെ: 6.40 (6.25) 455 ദിവസം മുതൽ രണ്ടുവർഷം വരെ: 6.40 (6.25) അതിനു മുകളിൽ: 6.50 (6.00) മുതിർന്ന പൗരന്മാർക്ക് അരശതമാനം അധികം പലിശ നല്കും. ഒരു കോടിക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയും ഉയർത്തിയിട്ടുണ്ട്. നിക്ഷേപ…
Read Moreആവേശം പകരാത്ത കണക്ക്
ചൈനയെ പിന്നിലാക്കി; ഏഴു ശതമാനത്തിനു മുകളിൽ ഇന്ത്യ വളർന്നു. ഇന്നലെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തവിട്ട കണക്കുകൾ ആഘോഷമാക്കുകയാണു പലരും. സ്വാഭാവികമായും സംശയങ്ങളും ചോദ്യങ്ങളും ഉയരും. ഒരുകാര്യവുമില്ലാതെ വലിച്ചുവീഴ്ത്തിയ സാന്പത്തികവളർച്ച ജീവൻവച്ചുവരുന്പോൾ ചികിത്സ ഏറ്റു എന്നു വിളിച്ചുപറയുന്നവരെയും കാണാം. പക്ഷേ ആശങ്കകൾ മാറിയിട്ടില്ലെന്നു റേറ്റിംഗ് ഏജൻസികൾ പറയുന്നു. ഒക്ടോബർ -ഡിസംബറിൽ ഇന്ത്യയുടെ വളർച്ച 7.2 ശതമാനം. നല്ലത്. 2017-18-ൽ ഇന്ത്യ വളരാൻ പോകുന്നത് 6.6 ശതമാനം. ഒന്നരമാസം മുന്പ് പ്രതീക്ഷിച്ച 6.5 ശതമാനത്തേക്കാൾ മെച്ചം. അതും നല്ലത്. താഴോട്ട് വളർന്നു ഒരു പട്ടിക നോക്കുക. 2016 ജനുവരി-മാർച്ച് മുതൽ ഓരോ പാദത്തിലെയും വളർച്ച ശതമാനത്തിൽ: 7.9 ശതമാനം തോതിൽ വളർന്ന സന്പദ്ഘടനയെ 5.7 ശതമാനം വരെ ചവിട്ടിത്താഴ്ത്തിയിട്ട് ഇപ്പോൾ 7.2 ശതമാനത്തിൽ എത്തിച്ചിരിക്കുന്നു. ഇപ്പോഴും 2016 ജനുവരിയിലേതിലും താഴെയാണു വളർച്ച. (വളർച്ച രണ്ടു ശതമാനം…
Read Moreപ്രീപെയ്ഡ് വാലറ്റുകൾക്കു കെവൈസി നിർബന്ധം
ന്യൂഡൽഹി: പ്രീപെയ്ഡ് വാലറ്റ് ഉപയോക്താക്കൾക്ക് കെവൈസി (നോ യുവർ കസ്റ്റമർ) നിബന്ധനകൾ പാലിക്കാനുള്ള അവസാന തീയതി ഇന്ന്. പ്രീപെയ്ഡ് വാലറ്റുകൾ ഉപയോക്താവിന്റെ ഏതെങ്കിലും തിരിച്ചറിയൽ രേഖ സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും. സമയം നീട്ടിനല്കണമെന്നുള്ള ആവശ്യം ആർബിഐ നിരാകരിച്ചു. ഇതുവരെ ആവശ്യത്തിനു സമയം നല്കി. ഇനി നീട്ടിനല്കേണ്ട കാര്യമില്ലെന്നാണ് ആർബിഐയുടെ നിലപാട്. ബാങ്കുകൾ പ്രൊമോട്ട് ചെയ്യുന്ന 50 വാലറ്റുകൾക്കു പുറമേ രാജ്യത്ത് 55 ബാങ്ക് ഇതര പ്രീപെയ്ഡ് പേമെന്റ് സംവിധാനങ്ങൾ (പിപിഐ) പ്രവർത്തിക്കുന്നുണ്ട്. ഇടപാടുകാരുടെ കെവൈസി വിവരങ്ങൾ ശേഖരിക്കാൻ 2017 ഡിസംബർ 31 വരെയാണ് സമയം നല്കിയിരുന്നതെങ്കിലും ചില വാലറ്റുകളുടെ സമ്മർദത്തെത്തുടർന്ന് ഫെബ്രുവരി 28 വരെ നീട്ടുകയായിരുന്നു. കെവൈസി വിവരങ്ങൾ നല്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമെങ്കിലും ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബി.പി. കനുംഗോ പറഞ്ഞു.…
Read Moreപിഎഫ്-ആധാർ ബന്ധനം ഇനി ഉമംഗ് ആപ് വഴിയും
ന്യൂഡൽഹി: ഉമാംഗ് ആപ് വഴി ആധാറും പിഎഫ് അക്കൗണ്ടും ബന്ധിപ്പിക്കാനുള്ള സൗകര്യം കേന്ദ്രസർക്കാർ ഇന്നലെ അവതരിപ്പിച്ചു. ഉമംഗ് മൊബൈൽ ആപ്പിലൂടെ പിഎഫും ആധാറും ബന്ധിപ്പിക്കാനുള്ള സൗകര്യമാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം അവതരിപ്പിച്ചത്. നിലവിൽ ഇപിഎഫ്ഒ വൈബ്സൈറ്റ് വഴിയും ആധാർ-പിഎഫ് ബന്ധനത്തിന് സൗകര്യമുണ്ട്. ഇതുകൂടാതെ ഇ-നോമിനേഷൻ സംവിധാനവും ഇപിഎഫ്ഒ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇപിഎഫ്ഒ വൈബ്സൈറ്റിൽ ലഭ്യമാകുന്ന ഈ സംവിധാനം വൈകാതെ ഉമാംഗ് ആപ്പിലും ലഭ്യമാക്കും. വിവിധ സർക്കാർ സേവനങ്ങൾ ഒരു സ്ഥലത്ത് ലഭ്യമാക്കാൻവേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന മൊബൈൽ ആപ് ആണ് ഉമംഗ് അഥവാ യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ.
Read Moreലോക്കൽ ഫൈൻഡ്സ് പദ്ധതിയുമായി ആമസോൺ
കൊച്ചി: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോൺ ലോക്കൽ ഫൈൻഡ്സ് (local finds) എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഇതിലൂടെ ആമസോണിലെ വ്യാപാരികൾക്ക് പ്രാദേശികമായി നിർമിക്കുന്ന ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ സാധിക്കും. പ്രാദേശികമായുള്ള ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ സാധിക്കുമെന്നതും ഇതിലൂടെ വരുമാനം വർധിക്കുമെന്നുള്ളതും ലോക്കൽ ഫൈൻഡ്സ് പദ്ധതിയുടെ പ്രത്യേകതയാണ്. മൊബൈൽ, കംപ്യൂട്ടർ ഉത്പന്നങ്ങൾ, ഫാഷൻ, അടുക്കള വീട്ടുപകരണങ്ങൾ, ആരോഗ്യ, സൗന്ദര്യ വസ്തുക്കൾ, കായിക ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ എന്നു തുടങ്ങി പ്രാദേശികമായി നിർമിക്കുന്ന ഉത്പന്നങ്ങൾ ഇതിലൂടെ വിറ്റഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.Amazon.in/local finds.
Read Moreപുതിയ അടിത്തറ പാകി ഓഹരിവിപണി മുന്നേറ്റത്തിനുള്ള ശ്രമത്തിൽ
ഓഹരി അവലോകനം / സോണിയ ഭാനു നിക്ഷേപകർക്കു പ്രതീക്ഷ പകരാൻ ഒരു തിരിച്ചുവരവിനുള്ള അണിയറനീക്കത്തിലാണ് ഇന്ത്യൻ ഓഹരി വിപണി. മൂന്നാഴ്ചകളിലെ വില്പനസമ്മർദത്തിൽ ആടിയുലഞ്ഞ സൂചികകൾ താഴ്ന്ന നിലവാരത്തിൽ പുതിയ അടിത്തറ കെട്ടിയുയർത്തുകയാണ്. ഫെബ്രുവരിയിലെ തളർച്ചയിൽനിന്ന് നേട്ടത്തിലേക്കു തിരിയാനുള്ള ശ്രമത്തിലാണ് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ മാർച്ച് സീരീസ്. സെൻസെക്സും നിഫ്റ്റിയും പോയവാരം നേരിയ നേട്ടത്തിൽ മാത്രമാണെങ്കിലും വരുംദിനങ്ങളിൽ വിദേശത്തുനിന്ന് അനുകൂല വാർത്തകളെത്തിയാൽ ആഭ്യന്തരവിപണി പഴയ ആവേശം തിരിച്ചുപിടിക്കും. മാസത്തിന്റെ തുടക്കത്തിൽ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ആശങ്കകളും പിന്നീട് പഞ്ചാബ് നാഷണൽ ബാങ്കിലെ പ്രതിസന്ധികളും വിപണിയെ കാര്യമായി സ്വാധീനിച്ചു. ഇതിനിടെ ഫെബ്രുവരി സീരീസ് സെറ്റിൽമെന്റ് 22ന് നടന്നതിനാൽ ഓപ്പറേറ്റർമാർ പൊസിഷനുകൾ മാർച്ച് സീരീസിലേക്ക് റോൾ ഓവറിന് ഉത്സാഹിച്ചു. കഴിഞ്ഞവാരം നിഫ്റ്റി മികവ് കാണിച്ചെങ്കിലും 10,500ലെ നിർണായക തടസം ഭേദിക്കാനാവാതെ 10,499ൽ സൂചിക അല്പം തളർന്ന് 10,491ലാണ് വ്യാപാരാന്ത്യം. ഈ വാരം 10,552ൽ…
Read Moreഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ അമേരിക്കൻ സമ്മർദം
ന്യൂഡൽഹി: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ അമേരിക്ക ഇന്ത്യാ ഗവൺമെന്റിനുമേൽ സമ്മർദം ചെലുത്തുന്നു. ഇന്ത്യ ചുങ്കം കുറച്ചില്ലെങ്കിൽ അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്കു ചുങ്കം കൂട്ടുമെന്ന ഭീഷണിയും ഉണ്ട്. രാഷ്ട്രനേതാക്കളുടെ തലത്തിൽ ഉണ്ടായ ഊഷ്മളമായ അടുപ്പം ഇല്ലാതാക്കുന്നതിലേക്കാണു വാണിജ്യതർക്കം നീങ്ങുന്നത്. ഐടി ജീവനക്കാർക്കുള്ള എച്ച്വൺ ബി വീസയുടെ കാര്യത്തിലെ അമേരിക്കൻ തീരുമാനം ഇന്ത്യക്കു സ്വീകാര്യമല്ല. മൊബൈൽ ഫോണുകളും ടെലിവിഷനുകളുമടക്കമുള്ള ഇലക്ട്രോണിക് സാമഗ്രികൾക്ക് ഇന്ത്യ ഡിസംബറിൽ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചിരുന്നു. പിന്നീടു ബജറ്റിൽ സൗന്ദര്യ വർധക വസ്തുക്കൾ മുതൽ ജ്യൂസുകൾ വരെയുള്ളവയ്ക്കും ഇലക്ട്രോണിക് സാധനങ്ങൾക്കും വാഹനങ്ങൾക്കും ഇറക്കുമതിച്ചുങ്കം കൂട്ടി. ‘ഇന്ത്യയിൽ നിർമിക്കൂ’(മേക്ക് ഇൻ ഇന്ത്യ) എന്ന പദ്ധതി വിജയിപ്പിക്കാനായി ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയാണു ലക്ഷ്യം. ഇതോടെ അമേരിക്കൻ കന്പനികൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമേൽ സമ്മർദം ചെലുത്തി. ഇതേ ത്തുടർന്നു ഹാർലി ഡേവിഡ്സൺ മോട്ടോർ സൈക്കിളുകളുടെ ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.…
Read Moreനീണ്ട ഇടവേളയ്ക്കുശേഷം വാനില വിലയിൽ കുതിപ്പ്
മൂവാറ്റുപുഴ: വിലയിടിവുമൂലം കർഷകർ ഉപേക്ഷിച്ച വാനിലയ്ക്ക് നീണ്ട ഇടവേളയ്ക്കുശേഷം റിക്കാർഡ് വില. പച്ച ബീൻസിന് കിലോക്ക് 7000-8000 രൂപയും ഉണക്ക ബീൻസിന് കിലോക്ക് 25000-30,000 വരെയുമാണ് വില. വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രത്യേക മാർക്കറ്റ് സംവിധാനം ഇല്ലെങ്കിലും കോയന്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ഏജന്റുമാർ വാനില തേടി കേരളത്തിൽ എത്തുന്നതായാണ് വിവരം. വാനില കൃഷിയുടെ ഈറ്റില്ലമായ മഡഗാസ്കറിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്രകൃതിക്ഷോഭം മൂലം കൃഷിക്ക് വൻ നാശം സംഭവിച്ചിരുന്നു. ഇതുമൂലം ഉത്പാദനം കുറയുകയും കയറ്റുമതിയെ കാര്യമായി ബാധിക്കുകയും ചെയ്തതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഇടുക്കി, എറണാകുളം, കോട്ടയം, കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ നേരത്തെ വാനില കൃഷി വ്യാപകമായിരുന്നു. പച്ച ബീൻസിന് കിലോക്ക് 50രൂപ പോലും ലഭിക്കാത്ത സാഹചര്യത്തിൽ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ആയിരക്കണക്കിനു രൂപ ചെലവഴിച്ച് ശാസ്ത്രീയമായ രീതിയിലാണ് കർഷകരിൽ പലരും അന്നു കൃഷിയിറക്കിയത്. നിലവിൽ…
Read Moreജിഎസ്ടി വരുമാനം വീണ്ടും കുറഞ്ഞു
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) പിരിവ് വീണ്ടും കുറഞ്ഞു. ജനുവരിയിലെ വ്യാപാരത്തിന്റെ നികുതിയായി ഇന്നലെവരെ ലഭിച്ചത് 81,000 കോടി രൂപ മാത്രം. നികുതി അടയ്ക്കേണ്ട അവസാന തീയതി 25നാണ്. ഡിസംബറിലെ വ്യാപാരത്തിൽ 86,703 രൂപ കിട്ടിയതാണ്. പുതുവർഷത്തിൽ നികുതിവരവ് കൂടുമെന്നു കരുതിയ സ്ഥാനത്താണു കുറവ്.ഒട്ടേറെ ഇനങ്ങളുടെ ജിഎസ്ടി നിരക്ക് നവംബറിൽ ഗണ്യമായി കുറയ്ക്കുകയുണ്ടായി. അതും നികുതിപിരിവു കുറയാൻ കാരണമാണ്. എങ്കിലും ഡിസംബറിലേതിലും താഴെയാകും ജനുവരിയിലെ പിരിവ് എന്നു പ്രതീക്ഷിച്ചില്ല. ഇ-വേ ബിൽ മാർച്ചിൽ ജിഎസ്ടിയുടെ ഭാഗമായ ഇ-വേ ബിൽ മാർച്ച് പകുതിയോടെ നടപ്പാക്കുമെന്നാണു സൂചന. മാർച്ച് ഒന്നിനു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേരുന്ന ജിഎസ്ടി കൗൺസിലാണ് എന്നുമുതൽ ഇതു നടപ്പാക്കണം എന്നു നിശ്ചയിക്കുക. എല്ലാ സംസ്ഥാന ധനമന്ത്രിമാരും ഉൾപ്പെട്ടതാണ് ജിഎസ്ടി കൗൺസിൽ. ജിഎസ്ടിയോടൊപ്പം നടപ്പാക്കേണ്ടതായിരുന്നു ഇ-വേ ബിൽ. എന്നാൽ, കംപ്യൂട്ടർ നെറ്റ്വർക്ക് ശരിയാകാത്തതുമൂലം നീട്ടിവച്ചു.…
Read More