എസ്ബിഐ വായ്പാപലിശ കൂട്ടി

മും​​​ബൈ: നി​​​ക്ഷേ​​​പ​​പ​​​ലി​​​ശ​​​യ്ക്കു പി​​​ന്നാ​​​ലെ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ) വാ​​​യ്പ​​​ാപ​​​ലി​​​ശ​​​യും കൂ​​​ട്ടി. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കി​ന്‍റെ ചു​വ​ടു പി​ടി​ച്ചു മ​റ്റു ബാ​ങ്കു​ക​ളും ഈ ​ആ​ഴ്ച​ക​ളി​ൽ പ​ലി​ശ​നി​ര​ക്ക് കൂ​ട്ടും. ഭ​വ​ന -വാ​ഹ​ന – വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ​ക്കെ​ല്ലാം പ​ലി​ശ കൂ​ടും.എ​​​സ്ബി​​​ഐ​​​യു​​​ടെ ഒ​​​രു വ​​​ർ​​​ഷ വാ​​​യ്പാപ​​​ലി​​​ശ 0.20 ശ​​​ത​​​മാ​​​ന​​​വും മൂ​​​ന്നു​ വ​​​ർ​​​ഷ പ​​​ലി​​​ശ 0.25 ശ​​​ത​​​മാ​​​ന​​​വും കൂ​​​ട്ടി.

മാ​​​ർ​​​ജി​​​ന​​​ൽ കോ​​​സ്റ്റ് ഓ​​​ഫ് ഫ​​​ണ്ട്സ് ബേ​​​സ്ഡ് ലെ​​​ൻ​​​ഡിം​​​ഗ് റേ​​​റ്റ് (എം​​​സി​​​എ​​​ൽ​​​ആ​​​ർ) വ​​​ച്ചാ​​​ണ് ഇ​​​പ്പോ​​​ൾ വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം ആ​​​റു​ മാ​​​സ എം​​​സി​​​എ​​​ൽ​​​ആ​​​ർ 7.9ൽ​​നി​​​ന്ന് എ​​​ട്ടു​ ശ​​​ത​​​മാ​​​ന​​​മാ​​​ക്കി. ഒ​​​രു​ വ​​​ർ​​​ഷ​​​ത്തേ​​​ത് 7.95ൽ​​നി​​​ന്ന് 8.15 ശ​​​ത​​​മാ​​​ന​​​വും മൂ​​​ന്നു​ വ​​​ർ​​​ഷ​​​ത്തേ​​​ത് 8.10ൽ​​​നി​​​ന്ന് 8.35 ശ​​​ത​​​മാ​​​ന​​​വും ആയി വ​​​ർ​​​ധി​​​പ്പി​​​ച്ചു.

ഒ​​​രു വ​​​ർ​​​ഷ എം​​​സി​​​എ​​​ൽ​​​ആ​​​ർ ആ​​​ധാ​​​ര​​​മാ​​​ക്കി​​​യാ​​​ണ് ഭ​​​വ​​​ന – വാ​​​ഹ​​​ന- വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്. ചി​​​ല പേ​​​ഴ്സ​​​ണ​​​ൽ വാ​​​യ്പ​​​ക​​​ളു​​​ടെ നി​​​ര​​​ക്കും അ​​​തി​​​നെ ആ​​​ധാ​​​ര​​​മാ​​​ക്കി​​​യാ​​​ണ്.

ഇ​​​പ്പോ​​​ൾ വാ​​​യ്പ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​തി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന റീ​​​സെ​​​റ്റ്(​​​നി​​​ര​​​ക്കു​​​മാ​​​റ്റ​​​ൽ) വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​ര​​​മേ പു​​​തി​​​യ നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​കൂ. മി​​​ക്ക ഭ​​​വ​​​ന വാ​​​യ്പ​​​ക​​​ളി​​​ലും ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണു റീ​​​സെ​​​റ്റ് കാ​​​ലാ​​​വ​​​ധി. അ​​​താ​​​യ​​​തു വാ​​​യ്പ എ​​​ടു​​​ത്ത് ഒ​​​രു വ​​​ർ​​​ഷ​​​മാ​​​കു​​​ന്പോ​​​ഴേ നി​​​ര​​​ക്ക് മാ​​​റൂ. എന്നാൽ, പു​​​തി​​​യ വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന​​​വർ ഇ​​​ന്നു​​​മു​​​ത​​​ൽ പു​​​തി​​​യ നി​​​ര​​​ക്ക് ന​​​ല്ക​​​ണം.

എം​​​സി​​​എ​​​ൽ​​​ആ​​​റി​​​ൽ​​നി​​​ന്നു നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണു (സ്പ്രെ​​​ഡ്) വാ​​​യ്പാ​​​പ​​​ലി​​​ശ നി​​​ശ്ച​​​യി​​​ക്കു​​​ക. സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ​​​ത്തി​​​ന് ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​മാ​​​ണ് സ്പ്രെ​​​ഡ്. അ​​​താ​​​യ​​​ത് ഒ​​​രു വ​​​ർ​​​ഷ എം​​​സി​​​എ​​​ൽ​​​ആ​​​ർ 8.15 ശ​​​ത​​​മാ​​​ന​​​മാ​​​കു​​​ന്പോ​​​ൾ സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ​​​വാ​​​യ്പ 10.15 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ ല​​​ഭി​​​ക്കൂ.

ശ​​​ന്പ​​​ള​​​ക്കാ​​​ർ​​​ക്കു​​​ള്ള ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ൾ സ്ത്രീ​​​ക​​​ൾ​​​ക്കു 0.35 ശ​​​ത​​​മാ​​​ന​​​വും പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് 0.40 ശ​​​ത​​​മാ​​​ന​​​വും സ്പ്രെ​​​ഡി​​​ൽ ആ​​​ണു ന​​​ല്​​​കുന്ന​​​ത്. ഒ​​​രു വ​​​ർ​​​ഷം എം​​​സി​​​എ​​​ൽ​​​ആ​​​ർ 8.15 ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ൽ 30 ല​​​ക്ഷ​​​ത്തി​​​നു​​​താ​​​ഴെ​​​യു​​​ള്ള ഭ​​​വ​​​ന വാ​​​യ്പ ശ​​​ന്പ​​​ള​​​ക്കാ​​​രി​​​ലെ സ്ത്രീ​​​ക​​​ൾ​​​ക്ക് 8.50 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് 8.55 ശ​​​ത​​​മാ​​​ന​​​ത്തി​​​ലു​​​മാ​​​ണു കി​​​ട്ടു​​​ക.

കാ​​​ർ ലോ​​​ണു​​​ക​​​ൾ​​​ക്ക് 1.10 മു​​​ത​​​ൽ 1.25 വ​​​രെ ശ​​​ത​​​മാ​​​ന​​​മാ​​​ണു സ്പ്രെ​​​ഡ്. ടൂ​​​വീ​​​ല​​​റു​​​ക​​​ൾ​​​ക്ക് 9.25 ശ​​​ത​​​മാ​​​നം വ​​​രെ സ്പ്രെ​​​ഡ് ഉ​​​ണ്ട്. പ​​​ലി​​​ശ​​നി​​​ര​​​ക്ക് കൂ​​​ട്ടു​​​ന്ന​​​തി​​​നു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ​​​നി​​​ന്നു ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ട്ട​​​ല്ല ഇ​​​പ്പോ​​​ഴ​​​ത്തെ വ​​​ർ​​​ധ​​​ന. ക​​​ട​​​പ്പ​​​ത്ര വി​​​പ​​​ണി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ല താ​​​ണ് അ​​​തി​​​ന്മേ​​​ലു​​​ള്ള വ​​​രു​​​മാ​​​നം കൂ​​​ടു​​​ന്ന​​​താ​​​ണ് ഒ​​​രു കാ​​​ര​​​ണം. പ​​​ലി​​​ശ​​നി​​​ര​​​ക്ക് കൂ​​​ടു​​​മെ​​​ന്ന ക​​​ന്പോ​​​ള വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണ് അ​​​തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടാ​​​മ​​​ത്തെ കാ​​​ര​​​ണം ബാ​​​ങ്കു​​​ക​​​ൾ​​​ക്കു കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ മൂ​​​ലം കൂ​​​ടു​​​ത​​​ൽ തു​​​ക വ​​​ക​​​യി​​​രു​​​ത്തേ​​​ണ്ടി​​​വ​​​രു​​​ന്ന​​​താ​​​ണ്. പ്ര​​​ശ്ന​​​സാ​​​ധ്യ​​​ത​​​യു​​​ള്ള എ​​​ല്ലാ വാ​​​യ്പ​​​ക​​​ളും ഉ​​​ട​​​നെ ക​​​ണ്ടെ​​​ത്തി അ​​​വ തി​​​രി​​​ച്ചു കി​​​ട്ടാ​​​തെ വ​​​ന്നാ​​​ൽ വേ​​​ണ്ട തു​​​ക ക​​​രു​​​തിവ​​​യ്ക്ക​​​ണ​​​മെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ക​​​ർ​​​ശ​​​ന​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​തു ചെ​​​യ്യു​​​ന്പോ​​​ൾ അ​​​ടു​​​ത്ത ര​​​ണ്ടു ത്രൈ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ഗ​​​ണ്യ​​​മാ​​​യ ന​​​ഷ്‌​​​ടം​ വ​​​രും. അ​​​തും​ പ​​​ലി​​​ശ കൂ​​​ട്ടാ​​​ൻ പ്രേ​​​ര​​​ക​​​മാ​​​യി.23 മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് എ​​​സ്ബി​​​ഐ വാ​​​യ്പാപ​​​ലി​​​ശ കൂ​​​ട്ടു​​​ന്ന​​​ത്. ഐ​സി​ഐ​സി​ഐ ബാ​ങ്കും പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കും വാ​യ്പാ​പ​ലി​ശ കൂ​ട്ടി.

Related posts