ഇന്നലെ പണനയ പ്രഖ്യാപനത്തിനുശേഷം ഡോളറിനു നിരക്ക് കൂടി; ഓഹരികൾ കുറേ നേരം ചാഞ്ചാടിയശേഷം ഒടുവിൽ താഴോട്ടു പോയി. റിസർവ് ബാങ്കിന്റെ പണനയത്തെപ്പറ്റി കന്പോളത്തിനു വിപരീതാഭിപ്രായം ഉണ്ടെന്നല്ല ഇതിൽനിന്നു മനസിലാക്കേണ്ടത്. ബാങ്കിന്റെ പണനയകമ്മിറ്റി (എംപിസി)യുടെ തീരുമാനം പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു. അതിൽ അഭിപ്രായവ്യത്യാസമില്ല.പക്ഷേ ഗവർണർ ശക്തികാന്തദാസ് ഇതോടൊപ്പം വേറേ ചില കാര്യങ്ങൾ പറഞ്ഞു. അവ അത്ര ശുഭകരമല്ല. ഒന്ന്: വളർച്ച പൊതുവേ താഴോട്ടാണെന്നു ഭയമുണ്ട്. വികസിത രാജ്യങ്ങളിലും (അമേരിക്കയും യൂറോപ്പുമടക്കം) വികസ്വര രാജ്യങ്ങളിലും (ചൈനയും റഷ്യയുമടക്കം) വളർച്ചയുടെ തോതു കുറഞ്ഞു വരികയാണ്. ഇന്ത്യയും ഈ പ്രവണതയിൽനിന്നു വിട്ടുനിൽക്കാൻ സാധ്യതയില്ല.രണ്ട്: ചില്ലറ വിലക്കയറ്റം കുറവാണെങ്കിലും ഭക്ഷ്യ- ഇന്ധന വിലകൾ മാറ്റി നിർത്തിയാൽ അത്ര കുറവാണെന്നു പറയാനാവില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്നത്. പക്ഷേ റിസർവ് ബാങ്ക് ഗവർണർ എടുത്തു പറയുന്പോൾ അതിന്റെ ഗൗരവം വർധിക്കുന്നു. 2019-20ലെ വളർച്ചപ്രതീക്ഷ ഗവർണർ ദാസ് കുറച്ചു. ഫെബ്രുവരിയിൽ…
Read MoreCategory: Business
കിട്ടാക്കടം: സുപ്രീംകോടതിയുടെ വിധി മറികടക്കാൻ വഴിതേടും
ന്യൂഡൽഹി: കുടിശികവരുത്തിയ കന്പനികൾക്കെതിരേ ത്വരിത നടപടി എടുക്കുന്നതിനു തടസം. കഴിഞ്ഞവർഷം ഫെബ്രുവരി 12നു റിസർവ് ബാങ്ക് ഇറക്കിയ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. ഈ ഉത്തരവിനെ മറികടക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കും. 2000 കോടി രൂപയിൽ കൂടുതൽ വായ്പയുള്ള കന്പനികൾ ഒരു ദിവസമെങ്കിലും കുടിശികവരുത്തിയാൽ അവരെ കുടിശികക്കാരായി പ്രഖ്യാപിക്കുകയും ആറുമാസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കാൻ നടപടി എടുക്കുകയും പരിഹാരമുണ്ടായില്ലെങ്കിൽ പാപ്പർ നടപടികൾ തുടങ്ങുകയും ചെയ്യാനാണ് ആ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് 70ലേറെ കന്പനികളുടെ കേസുകൾ പാപ്പർചട്ട (ഇൻസോൾ വെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്) പ്രകാരമുള്ള നടപടികളിലേക്കു നീങ്ങി. 3.8 ലക്ഷം കോടി രൂപയുടെ കടക്കുടിശികയാണ് ഈ കന്പനികൾ വരുത്തിയത്. സുപ്രീംകോടതിവിധിയോടെ ഈ നടപടികളൊന്നും നിലനിൽക്കില്ലെന്നായി. ഊർജകന്പനികളാണു റിസർവ് ബാങ്ക് നിർദേശത്തിനെതിരേ കേസ് കൊടുത്തത്. പരിസ്ഥിതി അനുമതി, കൽക്കരി ലഭ്യത തുടങ്ങിയ പ്രശ്നങ്ങൾ മൂലം നിർമാണം പൂർത്തിയാക്കാനോ ഉത്പാദനം തുടങ്ങാനോ പറ്റാത്ത ഊർജ…
Read Moreലോകത്തിലെ ഏറ്റവും ലാഭമുള്ള കന്പനി സൗദി ആരാംകോ
ന്യൂഡൽഹി: സൗദി അറേബ്യയുടെ ഏറ്റവും വലിയ എണ്ണക്കന്പനിയായ സൗദി ആരാംകോ ലോകത്തിലെ ഏറ്റവും ലാഭകരമായ കന്പനി. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവസ്റ്റേഴ്സ് സർവീസാണ് കഴിഞ്ഞ ദിവസം ആരാംകോ 11,111 കോടി ഡോളർ അറ്റ വരുമാനം നേടിയതായി പ്രഖ്യാപിച്ചത്. ആപ്പിൾ (5,950 കോടി ഡോളർ), ആൽഫബെറ്റ് (3,70 കോടി ഡോളർ) എന്നിവയാണ് തൊട്ടു പിന്നിൽ. മറ്റ് എണ്ണക്കന്പനികളിൽ റോയൽ ഡച്ച് ഷെൽ 2,390 കോടി ഡോളറും എക്സോണ്‍ മൊബൈൽസ് 2,080 കോടി ഡോളറും നേടി. എണ്ണ, വാതക മേഖലകളിൽനിന്ന് വരുമാനം കൂടുതൽ നേടാനുള്ള നടപടികൾ സ്വീകരിച്ചതാണ് ആരാംകോയെ വരുമാനത്തിൽ ഒന്നാമതെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ പലതും ആരാംകോയുടെ ഉടമസ്ഥതയിലാണ്. 2018ൽ പ്രതിദിനം 1.36 കോടി ബാരലായിരുന്നു ആരാംകോയുടെ ശരാശരി ഉത്പാദനം. റേറ്റിംഗ് ഉയർന്നത് സൗദിയിലെ മറ്റൊരു പെട്രോകെമിക്കൽ കന്പനിയായ സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസിന്റെ (സബിക്)…
Read Moreജിഎസ്ടിയിൽ റിക്കാർഡ് വരുമാനം
ന്യൂഡൽഹി: മാർച്ചിൽ റിക്കാർഡ് കുറിച്ച് ജിഎസ്ടി പിരിവ്. 1,06,577 കോടി രൂപ. ഈ റിക്കാർഡ് പിരിവോടെ 2018-19 ലെ മൊത്തം ജിഎസ്ടി വരുമാനം 11.77 ലക്ഷം കോടി രൂപയിലെത്തി. പ്രതിമാസ ശരാശരി വരുമാനം 98,114 കോടി രൂപയാണ്. ജിഎസ്ടിയുടെ മൊത്തം പിരിവ് 2018-19 ലെ ബജറ്റിൽ പ്രതീക്ഷിച്ചതിലും വളരെ കുറവായി. എന്നാൽ, 2019-20 ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ ജിഎസ്ടിയുടെ 2018-19 ലെ പ്രതീക്ഷ 11.47 ലക്ഷം കോടിയായി ചുരുക്കിയിരുന്നു. ആ പ്രതീക്ഷയിലും കൂടുതലാണ് യഥാർഥ പിരിവ്. എന്നാൽ ആദ്യം ലക്ഷ്യമിട്ടതിൽനിന്ന് ഒന്നര ലക്ഷം കോടി രൂപ കുറവായി. പ്രത്യക്ഷ നികുതിപിരിവ് 50,000 കോടി രൂപ കണ്ട് കുറവായി. ഇത് ബജറ്റ് കമ്മി വർധിക്കാനിടയാക്കും. ജിഡിപിയുടെ 3.4 ശതമാനമായ 6.35 ലക്ഷം കോടിയിൽ കമ്മി നിർത്തുകയായിരുന്നു ലക്ഷ്യം. അതു സാധ്യമല്ലെന്ന് ഉറപ്പായി. കമ്മി 3.5 ശതമാനമായാൽ വിദേശനിക്ഷേപകർ ഇന്ത്യയെ…
Read Moreക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്കു നിയന്ത്രണം
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് ക്രമരഹിതമായി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുവാൻ ‘അണ് റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ബിൽ – 2019’ ലോകസഭ 13-02-2019 ൽ പാസാക്കിയിരുന്നു. പാർലമെന്റ് കൂടുന്നില്ലാത്തതിനാൽ ഇത് രാജ്യസഭ പാസാക്കിയില്ല. അതിനാൽ ഓർഡിനൻസ് ഇറക്കി 21-02-2019 മുതൽ ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്രമരഹിതമായി സ്വീകരിക്കുന്ന എല്ലാ ഡെപ്പോസിറ്റുകളും ഈ ഓർഡിനൻസ് പ്രകാരം നിരോധിച്ചിട്ടുണ്ട്. അംഗീകാരം ഇല്ലാത്ത പോണ്‍സി (തട്ടിപ്പ്)സ്കീമുകളിൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് ഈ ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. എന്താണ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം ഗവണ്മെന്റിന്റെയോ ഗവണ്മെന്റ് ഏജൻസിയുടേയോ (റിസർവ് ബാങ്ക്, സെബി, ഇൻഷ്വറൻസ് റെഗുലേറ്റർ, പെൻഷൻ ഫണ്ട് റെഗുലേറ്റർ തുടങ്ങിയവ)നിയന്ത്രണത്തിലല്ലാതെ ഓരോ പ്രത്യേക സ്കീം പ്രകാരമോ അല്ലാതെയോ ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്ന ബിസിനസിനെയാണ് അണ് റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം എന്നറിയപ്പെടുന്നത്. അതായത് ഗവണ്മെന്റിന്റെയോ ഗവണ്മെന്റ് ഏജൻസിയുടെയോ നിയന്ത്രണത്തിൽ…
Read Moreചരക്കുസേവന നികുതി രജിസ്ട്രേഷൻ പരിധി സംസ്ഥാനത്തും 40 ലക്ഷം
തിരുവനന്തപുരം: ചരക്കുസേവന നികുതിയുടെ രജിസ്ട്രേഷൻ പരിധി കേന്ദ്രമാതൃകയിൽ സംസ്ഥാനവും 40 ലക്ഷം രൂപയാക്കി ഉയർത്തും. രാജ്യത്തേ ചരക്കുസേവന നികുതി രജിസ്ട്രേഷൻ പരിധി 40 ലക്ഷമാക്കി ഉയർത്താൻ നേരത്തെ ചേർന്ന ജിഎസ്ടി കൗണ്‍സിൽ തീരുമാനിച്ചിരുന്നു. ഇത് ഏപ്രിൽ ഒന്നിനു നിലവിൽവരും. സംസ്ഥാനങ്ങൾക്ക് അവരുടെ സൗകര്യാർഥം തീരുമാനമെടുക്കാമെന്നും അറിയിച്ചിരുന്നു. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനവും 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികളെ ജിഎസ്ടി രജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കി തീരുമാനം എടുക്കുകയായിരുന്നുവെന്നു ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികളാണു ജിഎസ്ടി രജിസ്ട്രേഷൻ എടുക്കേണ്ടത്.ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കുന്നതിന് സങ്കീർണമായ നടപടിക്രമങ്ങളാണ് ഉണ്ടായിരുന്നത്. ഇതു കൂടുതൽ ലളിതവത്കരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ നിശ്ചയിച്ചു. ലളിതമായ നടപടിക്രമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ മുതൽ നിലവിൽ വരും. ഏപ്രിൽ മുതൽ ഇതു നിർബന്ധമാക്കില്ല. നിലവിലുള്ളതും ഉപയോഗിക്കാം. എന്നാൽ, ജൂലൈ മുതൽ പുതിയ മാതൃകയിൽ…
Read Moreനികുതി പിരിവ് ലക്ഷ്യം കാണില്ല; കമ്മി കൂടും
ന്യൂഡൽഹി: ധനകാര്യവർഷം അവസാനിക്കാൻ മൂന്നുനാൾ മാത്രം ശേഷിക്കെ നികുതി പിരിവിന്റെ കാര്യത്തിൽ സർക്കാർ അങ്കലാപ്പിൽ. പ്രത്യക്ഷ നികുതി പിരിവ് ഉദ്ദേശിച്ചതിലും പത്തു ശതമാനമെങ്കിലും കുറവാകുമെന്നാണു സൂചന.ഇതേ തുടർന്നു നികുതി പിരിവ് ഊർജിതമാക്കാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വ്യക്തികളുടെയും കന്പനികളുടെയും ആദായനികുതിയാണു പ്രത്യക്ഷ നികുതി. ഇതിൽ നിന്നു 12 ലക്ഷം കോടി രൂപയാണു ബജറ്റിൽ പ്രതീക്ഷിച്ചത്. എന്നാൽ മാർച്ച് 27 വരെ ലഭിച്ചത് 10.3 ലക്ഷം കോടി രൂപ മാത്രം. കുടിശികകളും മറ്റും പിടിച്ച് ലക്ഷ്യത്തിലെത്താൻ തീവ്രശ്രമം നടത്താൻ പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡി (സിബിഡിടി)ലെ റവന്യു അംഗം നീനകുമാർ ഓഫീസർമാരോടു നിർദേശിച്ചു.നികുതി പിരിവ് കുറഞ്ഞാൽ കമ്മി കണക്കുകൾ പാളും. കമ്മി വർധിച്ചാൽ രാജ്യത്തിന്റെ റേറ്റിംഗ് താഴുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകും. പ്രത്യക്ഷ നികുതി ഇനത്തിൽ 12 ലക്ഷം കോടി രൂപയും പരോക്ഷ നികുതിയിൽ 10.45 ലക്ഷം…
Read Moreമല്യയുടെ ഓഹരികൾ വിറ്റ് 1008 കോടി
ന്യൂഡൽഹി: ബ്രിട്ടനിൽ കഴിയുന്ന മുൻ മദ്യരാജാവ് വിജയ് മല്യയുടെ ഓഹരികൾ വിറ്റ് 1008 കോടി രൂപ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി നേരത്തേ കണ്ടുകെട്ടിയ ഓഹരികൾ ബംഗളൂരുവിലെ ഡെറ്റ് റിക്കവറി ട്രൈബ്യൂണലാണ് (ഡിആർടി) ലേലം ചെയ്തത്. ബിയർ നിർമാണ കന്പനിയായ യുണൈറ്റഡ് ബ്രൂവറീസിന്റെ മാതൃ കന്പനിയായ യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സിന്റെ 74 ലക്ഷത്തിൽ പരം ഷെയറാണ് കണ്ടുകെട്ടിയത്. കിംഗ് ഫിഷർ എയർലൈൻസിൽ നിന്നു ബാങ്കുകൾക്കു കിട്ടാനുള്ള ആയിരക്കണക്കിനു കോടി രൂപയ്ക്കു വേണ്ടിയാണ് ഈ ഓഹരികൾ കണ്ടുകെട്ടിയത്.
Read Moreസംസ്ഥാനത്തേക്കു പ്രതിദിനം എത്തുന്നത് 1500 ടണ്‍ പഴങ്ങൾ
കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്തെ പഴ വിപണി കൂടുതൽ സജീവമായി. വേനലാരംഭത്തിനു മുന്‍പു പ്രതിദിനം 1000 ടണ്ണിനു താഴെ മാത്രം പഴങ്ങൾ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 1500 ടണ്‍ പഴങ്ങളാണ് എത്തുന്നത്. വഴിയോരക്കച്ചവടം ഉൾപ്പെടെ പഴം വിൽപന പൊടിപൊടിക്കുന്നു. സമീപകാലത്തെ ഏറ്റവുമധികം ചൂട് സംസ്ഥാനത്തു തുടരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നു വ്യാപാരികൾ പറയുന്നു. പതിവിനു വിപരീതമായി ഇത്തവണ വേനൽക്കാലത്തു പഴങ്ങളുടെ വില കുറഞ്ഞ നിലയിലാണ്. വിൽപന കൂടാൻ ഇതും കാരണമായി. കിലോഗ്രാമിന് 60 രൂപ മുതൽ 80 രൂപ വരെ വിലയിലാണ് നാഗ്പുരിൽനിന്ന് ഓറഞ്ച് വിപണിയിലെത്തുന്നത്. ഈജിപ്തിൽനിന്നും ഓറഞ്ച് എത്തുന്നുണ്ട്. ന്യൂസിലൻഡ്, ഫ്രാൻസ്, ഇറ്റലി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തുന്ന ആപ്പിളാണു വിപണിയിൽ ഡിമാൻഡുള്ള മറ്റൊരിനം. കാഷ്മീരി ആപ്പിളിന് 140 മുതൽ 150 രൂപവരെയാണ് വില. പത്തു മുതൽ 20 വരെ കണ്ടെയ്നർ ആപ്പിളാണ്…
Read Moreവളർച്ചക്കണക്കുകൾ വിശ്വാസ്യമല്ല: രാജൻ
ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ വളർച്ചക്കണക്കുകൾ വിശ്വസനീയമല്ലെന്നു മുൻ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജൻ. കാര്യമായി തൊഴിൽ വർധിക്കാത്തപ്പോൾ ഏഴു ശതമാനം സാന്പത്തിക (ജിഡിപി) വളർച്ച എന്നതു വിശ്വസിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പുറത്തുവിടുന്ന കണക്കുകൾ മൊത്തം തിരുത്തേണ്ടതുണ്ട്. പുതിയ ജിഡിപി നിർണയരീതിയും അതു വച്ച് മുൻകാല കണക്കുകൾ തിരുത്തിയതും അതുവഴി വളർച്ചക്കണക്കുകളിൽ വലിയ മാറ്റം വന്നതും പരക്കെ സംശയം ജനിപ്പിച്ചിട്ടുണ്ട്. കണക്കുകൾ മൊത്തം ശുദ്ധീകരിക്കണം. എങ്കിലേ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിടുന്ന കണക്കുകൾ വിശ്വസനീയമാകൂ. 2018-ൽ പഴയകണക്കുകൾ പരിഷ്കരിച്ചപ്പോൾ യുപിഎ കാലത്തെ വളർച്ച താഴോട്ടു പോയതും എൻഡിഎ കാലത്തെ വളർച്ച കുതിച്ചു കയറിയതും പരക്കെ വിമർശനവിധേയമായിരുന്നു. പ്രഗല്ഭരായ ധനശാസ്ത്രജ്ഞർ കണക്കു തിരുത്തലിനെ വിമർശിച്ചു രംഗത്തുവരുകയും ചെയ്തു. ഒരു നിഷ്പക്ഷസമിതിയെ വച്ചു ജിഡിപി കണക്കുകൾ പരിശോധിപ്പിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.
Read More