ലോകത്തിലെ ഏറ്റവും ലാഭമുള്ള കന്പനി സൗ​ദി ആ​രാം​കോ

ന്യൂ​ഡ​ൽ​ഹി: സൗ​ദി അ​റേ​ബ്യ​യു​ടെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ക്ക​ന്പ​നി​യാ​യ സൗ​ദി ആ​രാം​കോ ലോ​ക​ത്തി​ലെ ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യ ക​ന്പ​നി. ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ് ഇ​ൻ​വ​സ്റ്റേ​ഴ്സ് സ​ർ​വീ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​രാം​കോ 11,111 കോ​ടി ഡോ​ള​ർ അ​റ്റ വ​രു​മാ​നം നേ​ടി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ആ​പ്പി​ൾ (5,950 കോ​ടി ഡോ​ള​ർ), ആ​ൽ​ഫ​ബെ​റ്റ് (3,70 കോ​ടി ഡോ​ള​ർ) എ​ന്നി​വ​യാ​ണ് തൊ​ട്ടു പി​ന്നി​ൽ. മ​റ്റ് എ​ണ്ണ​ക്ക​ന്പ​നി​ക​ളി​ൽ റോ​യ​ൽ ഡ​ച്ച് ഷെ​ൽ 2,390 കോ​ടി ഡോ​ള​റും എ​ക്സോ​ണ്‍ മൊ​ബൈ​ൽ​സ് 2,080 കോ​ടി ഡോ​ള​റും നേ​ടി.

എ​ണ്ണ, വാ​ത​ക മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വ​രു​മാ​നം കൂ​ടു​ത​ൽ നേ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​ണ് ആ​രാം​കോ​യെ വ​രു​മാ​ന​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ പ​ല​തും ആ​രാം​കോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്.

2018ൽ ​പ്ര​തി​ദി​നം 1.36 കോ​ടി ബാ​ര​ലാ​യി​രു​ന്നു ആ​രാം​കോ​യു​ടെ ശ​രാ​ശ​രി ഉ​ത്പാ​ദ​നം. റേ​റ്റിം​ഗ് ഉ​യ​ർ​ന്ന​ത് സൗ​ദി​യി​ലെ മ​റ്റൊ​രു പെ​ട്രോ​കെ​മി​ക്ക​ൽ ക​ന്പ​നി​യാ​യ സൗ​ദി അ​റേ​ബ്യ​ൻ ബേ​സി​ക് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ (സ​ബി​ക്) 70 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വാ​ങ്ങാ​നു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ ആ​രാം​കോ​യ്ക്ക് സ​ഹാ​യ​ക​മാ​കും.

Related posts