ജിഎസ്ടിയിൽ റിക്കാർഡ് വരുമാനം

ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ചി​ൽ റി​ക്കാ​ർ​ഡ് കു​റി​ച്ച് ജി​എ​സ്ടി പി​രി​വ്. 1,06,577 കോ​ടി രൂ​പ. ഈ ​റി​ക്കാ​ർ​ഡ് പി​രി​വോ​ടെ 2018-19 ലെ ​മൊ​ത്തം ജി​എ​സ്ടി വ​രു​മാ​നം 11.77 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി. പ്ര​തി​മാ​സ ശ​രാ​ശ​രി വ​രു​മാ​നം 98,114 കോ​ടി രൂ​പ​യാ​ണ്.

ജി​എ​സ്ടി​യു​ടെ മൊ​ത്തം പി​രി​വ് 2018-19 ലെ ​ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ള​രെ കു​റ​വാ​യി. എ​ന്നാ​ൽ, 2019-20 ലെ ​ബ​ജ​റ്റ് അവതരിപ്പിച്ചപ്പോൾ ജി​എ​സ്ടി​യു​ടെ 2018-19 ലെ ​പ്ര​തീ​ക്ഷ 11.47 ല​ക്ഷം കോ​ടി​യാ​യി ചു​രു​ക്കി​യി​രു​ന്നു. ആ ​പ്ര​തീ​ക്ഷ​യി​ലും കൂ​ടു​ത​ലാ​ണ് യ​ഥാ​ർ​ഥ പി​രി​വ്. എ​ന്നാ​ൽ ആ​ദ്യം ല​ക്ഷ്യ​മി​ട്ട​തി​ൽ​നി​ന്ന് ഒ​ന്ന​ര ല​ക്ഷം കോ​ടി രൂ​പ കു​റ​വാ​യി.

പ്ര​ത്യ​ക്ഷ നി​കു​തി​പി​രി​വ് 50,000 കോ​ടി രൂ​പ ക​ണ്ട് കു​റ​വാ​യി. ഇ​ത് ബ​ജ​റ്റ് ക​മ്മി വ​ർ​ധി​ക്കാ​നി​ട​യാ​ക്കും. ജി​ഡി​പി​യു​ടെ 3.4 ശ​ത​മാ​ന​മാ​യ 6.35 ല​ക്ഷം കോ​ടി​യി​ൽ ക​മ്മി നി​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. അ​തു സാ​ധ്യ​മ​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ക​മ്മി 3.5 ശ​ത​മാ​ന​മാ​യാ​ൽ വി​ദേ​ശ​നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​യെ വി​ശ്വ​സി​ക്കി​ല്ല.

Related posts