വ​ള​ർ​ച്ച​ക്ക​ണ​ക്കു​ക​ൾ വി​ശ്വാ​സ്യ​മ​ല്ല: രാ​ജ​ൻ

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ വ​ള​ർ​ച്ച​ക്ക​ണ​ക്കു​ക​ൾ വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നു മു​ൻ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഡോ. ​ര​ഘു​റാം രാ​ജ​ൻ. കാ​ര്യ​മാ​യി തൊ​ഴി​ൽ വ​ർ​ധി​ക്കാ​ത്ത​പ്പോ​ൾ ഏ​ഴു ശ​ത​മാ​നം സാ​ന്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച എ​ന്ന​തു വി​ശ്വ​സി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ മൊ​ത്തം തി​രു​ത്തേ​ണ്ട​തു​ണ്ട്. പു​തി​യ ജി​ഡി​പി നി​ർ​ണ​യ​രീ​തി​യും അ​തു വ​ച്ച് മു​ൻ​കാ​ല ക​ണ​ക്കു​ക​ൾ തി​രു​ത്തി​യ​തും അ​തു​വ​ഴി വ​ള​ർ​ച്ച​ക്ക​ണ​ക്കു​ക​ളി​ൽ വ​ലി​യ മാ​റ്റം വ​ന്ന​തും പ​ര​ക്കെ സം​ശ​യം ജ​നി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ണ​ക്കു​ക​ൾ മൊ​ത്തം ശു​ദ്ധീ​ക​രി​ക്ക​ണം.

എ​ങ്കി​ലേ കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (സി​എ​സ്ഒ) പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ വി​ശ്വ​സ​നീ​യ​മാ​കൂ. 2018-ൽ ​പ​ഴ​യ​ക​ണ​ക്കു​ക​ൾ പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ യു​പി​എ കാ​ല​ത്തെ വ​ള​ർ​ച്ച താ​ഴോ​ട്ടു പോ​യ​തും എ​ൻ​ഡി​എ കാ​ല​ത്തെ വ​ള​ർ​ച്ച കു​തി​ച്ചു ക​യ​റി​യ​തും പ​ര​ക്കെ വി​മ​ർ​ശ​നവി​ധേ​യ​മാ​യി​രു​ന്നു.

പ്ര​ഗ​ല്ഭ​രാ​യ ധ​ന​ശാ​സ്ത്ര​ജ്ഞ​ർ ക​ണ​ക്കു തി​രു​ത്ത​ലി​നെ വി​മ​ർ​ശി​ച്ചു രം​ഗ​ത്തു​വ​രു​ക​യും ചെ​യ്തു. ഒ​രു നി​ഷ്പ​ക്ഷ​സ​മി​തി​യെ വ​ച്ചു ജി​ഡി​പി ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​പ്പി​ക്ക​ണ​മെ​ന്നും രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts