മ​ല്യ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ് 1008 കോ​ടി

ന്യൂ​ഡ​ൽ​ഹി: ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന മു​ൻ മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ് 1008 കോ​ടി രൂ​പ ല​ഭി​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി).

ഇ​ഡി നേ​ര​ത്തേ ക​ണ്ടു​കെ​ട്ടി​യ ഓ​ഹ​രി​ക​ൾ ബം​ഗ​ളൂ​രു​വി​ലെ ഡെ​റ്റ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ലാ​ണ് (ഡി​ആ​ർ​ടി) ലേ​ലം ചെ​യ്ത​ത്. ബി​യ​ർ നി​ർ​മാ​ണ ക​ന്പ​നി​യാ​യ യു​ണൈ​റ്റ​ഡ് ബ്രൂ​വ​റീ​സി​ന്‍റെ മാ​തൃ ക​ന്പ​നി​യാ​യ യു​ണൈ​റ്റ​ഡ് ബ്രൂ​വ​റീ​സ് ഹോ​ൾ​ഡിം​ഗ്സി​ന്‍റെ 74 ല​ക്ഷ​ത്തി​ൽ പ​രം ഷെ​യ​റാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ൽ നി​ന്നു ബാ​ങ്കു​ക​ൾ​ക്കു കി​ട്ടാ​നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി രൂ​പ​യ്ക്കു വേ​ണ്ടി​യാ​ണ് ഈ ​ഓ​ഹ​രി​ക​ൾ ക​ണ്ടു​കെ​ട്ടി​യ​ത്.

Related posts