ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച് രാ​ഖി പൊ​ട്ടി​ച്ചു; 9 സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍: ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​ന്പ​തു​പേ​ര്‍​ക്കെ​തി​രേ കേ​സ്. പെ​ര​ളം പ​ടി​ഞ്ഞാ​റ് താ​മ​സി​ക്കു​ന്ന ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വ​ട​ക്കേ​പ്പു​ര​യി​ല്‍ ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പെ​ര​ള​ത്തെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ റി​നീ​ഷ്, റെ​നീ​ഷ്, വി​നോ​ദ് എ​ന്നി​വ​ര്‍​ക്കും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ര്‍​ക്കു​മെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പെ​ര​ള​ത്തെ നി​ലാ​വ് പു​രു​ഷ സ്വാ​ശ്ര​യ സം​ഘം ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. സ്വാ​ശ്ര​യ സം​ഘം യോ​ഗ​ത്തി​ന് ശേ​ഷം പ​രാ​തി​ക്കാ​ര​ന്‍ ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ കാ​റി​ലെ​ത്തി​യ മൂ​ന്നു​പേ​ര്‍ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫോ​ണി​ൽ ചി​ല​രെ വി​ളി​ച്ചു​വ​രു​ത്തു​ക​യും അ​വ​രും ചേ​ര്‍​ന്ന് വീ​ണ്ടും മ​ര്‍​ദി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കൈ​യി​ലെ രാ​ഖി വ​ലി​ച്ചു പൊ​ട്ടി​ക്കു​ക​യും ഇ​രു​മ്പു​വ​ടി​കൊ​ണ്ട് കാ​ലി​ല​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യു​മാ​ണ് പ​രാ​തി. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം പ​രാ​തി​ക്കാ​ര​ന്‍റെ ബൈ​ക്ക് വെ​ള്ള​ത്തി​ല്‍ ത​ള്ളി​യി​ട്ട് കേ​ടു​വ​രു​ത്തി. താ​ന്‍ ബി​ജെ​പി​യു​ടെ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ലും രാ​ഖി കെ​ട്ടി ന​ട​ക്കു​ന്ന​തി​ലു​മു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നു മൊ​ഴി​യെ​ടു​ത്ത ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബാ​ബു​വി​നെ കാ​ണാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി.

Related posts

Leave a Comment