കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്‍പതുകാരി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി പോലീസ് ഇന്ന് കാക്കനാട്ടെ ഓയോ റൂമിൽ തെളിവെടുപ്പ് നടത്തും. കൂട്ട ബലാത്സംഗത്തിനുശേഷം മോഡലിനെ കാക്കനാട് ഇൻഫോപാർക്കിനു സമീപത്തെ ഓയോ റൂമിലാണ് പ്രതികളെ ഇറക്കിവിട്ടത്.കാസർഗോഡ് സ്വദേശിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ(ഡോളി21), കൊടുങ്ങല്ലൂർ പരാരത്ത് വീട്ടിൽ വിവേക് സുധാകരൻ(26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ(35), കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി.ആർ. സുദീപ്(34) എന്നിവരുമായാണ് എറണാകുളം സൗത്ത് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ പ്രതികളുമായി പീഡനത്തിന് ഇരയായ മോഡലും പ്രതികളും ഡിജെ പാർട്ടിക്കെത്തിയ രവിപുരത്ത് ഫ്ളൈ ഹൈ ബാർ, അവിടത്തെ പാർക്കിംഗ് ഏരിയ, ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തുകയുണ്ടായി. തെളിവെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു നിന്നു.…
Read MoreCategory: Kochi
ബിസിനസ് ആവശ്യങ്ങളുടെ പേരിൽ മരുമകൻ തട്ടിയത് 108 കോടിയും 1000 പവനും; പ്രവാസി വ്യവസായിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം
ആലുവ: ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പ്രവാസി വ്യവസായിയിൽനിന്നും മരുമകൻ 108 കോടിയിലധികം രൂപയും 1,000 പവനും തട്ടിയെടുത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ ബൈപാസ് തൈനോത്ത് റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വിദ്യാഭ്യാസ സംരംഭകനിൽനിന്നു കാസർഗോഡ് സ്വദേശിയായ മരുമകൻ മുഹമ്മദ് ഹാഫിസ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് പരാതി. മുന്‍ ഡിഐജി മുഹമ്മദ് ഹസന്റെ മകനാണ് വ്യവസായിയായ അബ്ദുള്‍ ലാഹിർ ഹസന്. ദുബായിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ്. ആലുവ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടും ഫലം ഉണ്ടാകാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. അഞ്ചുവർഷം മുമ്പാണ് അബ്ദുൾ ലാഹിർ ഹസൻ മകളെ ഇയാൾക്ക് വിവാഹം ചെയ്തു നൽകിയത്. വിവാഹ സമയം നല്‍കിയത് ആയിരം പവനും റേഞ്ച് റോവറുമായിരുന്നു. വിവാഹത്തിനു നൽകിയ ആയിരത്തോളം പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ വിറ്റു.കമ്പനിയിൽ എൻഫോഴ്സ്മെന്റ്…
Read Moreനിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു; കൊച്ചുകുട്ടിയടക്കം നാലു പേരുടെ നില ഗുരുതരം
കോലഞ്ചേരി: നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. കുട്ടിയടക്കം നാല് പേരുടെ നില ഗുരുതരം. മലപ്പുറം സ്വദേശി ജിനേഷ് (38) ആണ് മരിച്ചത്. എംസി റോഡിൽ മണ്ണൂരിൽ ഇന്നു പുലർച്ചെ എഴേകാലോടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുൻഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കൊച്ചുകുട്ടിയടക്കം മലപ്പുറം സ്വദേശികളായ അഞ്ച് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ ജിനേഷിനെയും കോമളം എന്ന സ്ത്രീയെയും ഒരു കൊച്ചു കുട്ടിയേയും സാൻജോ ആശുപത്രിയിലാണ് എത്തിച്ചത്. ആശുപത്രിയിൽ എത്തുന്പോഴേക്കും ജിനേഷ് മരിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെയും കോമളത്തെയും മറ്റൊരാളെയും ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മലപ്പുറം വെണ്ണിയൂർ കല്ലക്കോട്ടിൽ അഞ്ജു അരവിന്ദി(28)നെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരിയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പെരുന്പാവൂർ സാഞ്ചോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
Read Moreഅമിത വേഗത്തിലെത്തിയ കോളജ് വിദാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
മൂവാറ്റുപുഴ: കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുത്തൻകുരിശ് മലയിൽ ആയുഷ് ബോബി (20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളായ എൻ.ആർ വിഷ്ണു, അശ്വക് അഹമ്മദ് എന്നിവരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും, അരുൺ ദിനേശ്, ഫസലു റഹ്മാൻ, സ്റ്റെഫിൻ വിൽസൺ എന്നിവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിർമല ഹോസ്റ്റൽ ജംഗ്ഷന് സമീപം ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർഹോസ്റ്റൽ ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ എല്ലാവരും തൊടുപുഴ അൽഅസർ കോളജിലെ വിദ്യാർഥികളാണ്.
Read Moreആറുമാസം ജയിൽ ശിക്ഷ,ഒമ്പത് തവണ വകുപ്പുതല അന്വേഷണം; തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതി സിഐ പി.ആര്. സുനുവിന്റെ തൊപ്പിതെറിക്കും…
തൃക്കാക്കര: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ സിഐ പി.ആര്. സുനുവിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടേക്കും. സ്ത്രീപീഡനക്കേസുകളില്‍ പലവട്ടം പ്രതി ചേര്‍ക്കപ്പെട്ട സുനു സര്‍വീസില്‍ തുടരുന്നത് പോലീസിന് അവമതിപ്പുണ്ടാക്കുമെന്ന ഉന്നതതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സിഐ ആയിരുന്ന സുനുവിനെ ആദ്യ ഘട്ട നടപടിയെന്ന നിലയില്‍ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്. സുനു. മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവുകള്‍ ലഭിയ്ക്കാത്ത സാഹചര്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുക്കുകയും ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെ അവധിയെടുക്കാനുള്ള നിര്‍ദേശമെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ സുനുവിനെ തേടി സസ്പെന്ഷന് ഉത്തരവുമെത്തി. കൊച്ചി സിറ്റി പോലീസ് പരിധിയിലുള്ള മുളവുകാട് പോലീസ് സ്റ്റേഷനില്‍ എസ്ഐയായി ജോലി നോക്കവെ തൃശൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സുനു റിമാന്‍ഡില്‍ ആയിരുന്നു. സമാനമായ മറ്റൊരു കേസ് തൃശൂരിലും രജിസ്റ്റര്‍…
Read Moreഹൈക്കോടതി ചീഫ് ജസ്റ്റീസിനുനേരേ അതിക്രമം; ഇത് തമിഴ്നാടല്ലെന്നു പറഞ്ഞു കാർ തടഞ്ഞു നിർത്തി അസഭ്യവർഷം; പ്രതിയെ ഭാര്യവീട്ടിൽനിന്ന് പൊക്കി പോലീസ്
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറിനുനേരേ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മുളവുകാട് പോലീസ് അറസ്റ്റു ചെയ്തു. ഉടുന്പൻചോല സ്വദേശി ഡിജോയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ രാത്രി 11ന് ഗോശ്രീ പാലത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ നിന്നു ഔദ്യോഗിക വസതിയിലേക്കു മടങ്ങുകയായിരുന്ന ചീഫ് ജസ്റ്റീസ് എസ്.മണികുമാറിന്റെ ഔദ്യോഗിക വാഹനത്തിനു മുന്നിലേക്ക് ഇയാൾ ചാടിവീഴുകയായിരുന്നു. ഇത് തമിഴ്നാടല്ലെന്നു പറഞ്ഞു കാർ തടഞ്ഞു നിർത്തിയ ഇയാൾ ചീഫ് ജസ്റ്റീസിനെ അസഭ്യം പറഞ്ഞു. അക്രമി മദ്യലഹരിയിലായിരുന്നു. ചീഫ് ജസ്റ്റീസിന്റെ ഗണ്‍മാനാണ് ഇതുസംബന്ധിച്ചു മുളവുകാട് പോലീസിൽ പരാതി നൽകിയത്. പോലീസ് ഉടൻതന്നെ പ്രതിയെ കണ്ടെത്തി.പുതുവൈപ്പിൽ ഭാര്യാവീട്ടിലാണ് ഡിജോ താമസിക്കുന്നത്. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾക്ക് മറ്റെന്തെങ്കിലും കേസുകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അനേഷിക്കുന്നുണ്ട്. കണ്ടെയ്നർ ലോറി ഡ്രൈവറാണ് ഇയാൾ. മദ്യപാനിയായ ഇയാൾ ചീഫ് ജസ്റ്റീസ്…
Read Moreസർക്കാരിനെതിരേ വീണ്ടും ഗവർണർ;സർക്കാരിന്റെ അധികാര പരിധിയിലുള്ള കാര്യമല്ല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കൽ
കൊച്ചി: ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്നത് സർക്കാരിന്റെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല ചാൻസലർ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടന്പടിയും ധാരണയുമാണ്. അത് മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിക്കുന്നത് സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണെന്നും അദേഹം പറഞ്ഞു. 1956 നു മുന്‍പേ ഗവർണറാണ് സർവകലാശാലകളുടെചാൻസലർ. ഇത് സർക്കാർ നൽകുന്ന ഒൗദാര്യം അല്ല. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. നാണക്കേട് മറച്ചുവക്കാൻ ആണ് സർക്കാരിന്റെ ഇത്തരം ശ്രമങ്ങൾ. കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ട്. സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം വരുന്നു. തന്റെ പേഴ്സണൽ സ്റ്റാഫിനെ താൻ തന്നെയാണ്…
Read Moreകലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ അധ്യാപകന്..! വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം; പരാതിയില്‍ പറയുന്നത് ഇങ്ങനെ…
കൊച്ചി: തൃപ്പൂണിത്തറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ അധ്യാപകന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവദിവസം കൊച്ചിൽ സ്വകാര്യ ബസ് സമരമായതിനാല്‍ അധ്യാപകനൊപ്പമാണ് പെണ്‍കുട്ടി കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയത്. മടങ്ങിവരുമ്പോള്‍ ഇയാള്‍ മോശമായി സംസാരിക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ തൃപ്പൂണിത്തറ ഹില്‍പാലസ് പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ ഗസ്റ്റ് അധ്യാപകനായ പട്ടിമറ്റം സ്വദേശി കിരണ്‍ ആണ് കേസിലെ പ്രതി. കിരണ്‍ ഇപ്പോള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read Moreബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്ന് പെൺകുട്ടി! കൊച്ചിയിൽ കാറിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: കൊച്ചിയിൽ കാറിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്തായ ഡോളിയാണ് തന്നെ ബാറിൽ കൂട്ടിക്കൊണ്ടുപോയതെന്നും തനിക്ക് തന്ന ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. ബിയർ കുടിച്ച് അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞത് ഡോളിയാണ്. വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കെ മൂന്നുപേരും ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നീട് ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട്ട് ഉപേക്ഷിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാസർഗോഡുകാരിയായ മോഡലായ പെൺകുട്ടിയെയാണ് കാറില്‍ മാനഭംഗപ്പെടുത്തിയത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെയും യുവതിയുടെ സുഹൃത്തായ സ്ത്രീയെയും എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. രാത്രി എട്ടോടെയാണ് സുഹൃത്തായ സ്ത്രീയോടൊപ്പം യുവതി ഷിപ്പ്യാർഡിനു സമീപത്തെ ബാറിലെത്തിയത്. രാത്രി 10 ഓടെ യുവതി ബാറില്‍ കുഴഞ്ഞുവീണു.…
Read Moreഫുട്ബോർഡിൽ വരെ ആളെകുത്തിനിറച്ച് ബസുകൾ പായുന്നു; കെഎസ്ആർടിസി ബസിൽനിന്നു വിദ്യാർഥിനി വീണ സംഭവത്തിൽ കണ്ടക്ടർക്കെതിരേ കേസ്
പെരുമ്പാവൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്നും വിദ്യാർഥിനി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരേ കേസെടുത്തു. 336, 337 വകുപ്പുകളാണ് ചുമത്തിയിട്ടുളളതെന്ന് പെരുമ്പാവൂർ പോലീസ് പറഞ്ഞു. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മഞ്ഞപ്പെട്ടി പേണാട്ട് വീട്ടിൽ ഫർഹ ഫാത്തിമ (17) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.15 യോടെ മുടിക്കൽ പെരിയാർ ജംഗ്ഷനിൽ വച്ചാണ് അപകടം. മഞ്ഞപ്പെട്ടിയിൽനിന്നും ബസിൽ കയറിയ ഫർഹ പെരിയാർ ജംഗ്ഷനിൽവച്ച് ബസിന്റെ മുൻവശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിലെ തിരക്ക് മൂലം വിദ്യാർഥിനി ഫുട്ബോർഡിലാണ് നിന്നിരുന്നത്. ബസിന്റെ ഡോർ തുറന്നു പോയതാണ് അപകട കാരണം.ഉടനെ സമീപത്തെ ഓട്ടോ തൊഴിലാളികൾ ചേർന്ന് കുട്ടിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read More