കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37.498 കിലോ ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായ സംഭവത്തില്‍ ലഹരിയുടെ ഉറവിടം കണ്ടെത്താനായി റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇ വര്‍ക്ക് കഞ്ചാവ് കിട്ടിയത് എവിടെനിന്ന്, ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണ് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളായ സോണിയ സുല്‍ത്താന, അനിത കാത്തൂന് എന്നിവരാണ് എറണാകുളം റെയില്‍വേ പോലീസും ആര്‍പിഎഫും റെയില്‍വേ പോലീസ് ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാവിലെ പ്ലാറ്റ്ഫോമില്‍ നിന്ന് പിടിയിലായത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്ന ഇവര്‍ പോലീസിനെ കണ്ട് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ വനിത ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് ഇവരുടെ പക്കലുണ്ടായിരുന്ന ട്രോളി ബാഗുകള്‍ പരിശോധിച്ചതോടെ വിവിധ പൊതികളിലായി സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Read MoreCategory: Kochi
ലഹരി വിരുദ്ധ ബോധവത്കരണം; ലഹരിയെ തുരത്താൻ കൊച്ചി സിറ്റി പോലീസിന്റെ “ഉദയം’;
സീമ മോഹന്‍ലാല്‍ കൊച്ചി: വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലഹരി വിരുദ്ധ ബോധവത്കരണം ഇനി തോന്നും പടി നടത്താന്‍ കഴിയില്ല. കൊച്ചി നഗരത്തിലെ ലഹരിക്ക് തടയിടാനായി കൊച്ചി സിറ്റി പോലീസിന്റെ ഉദയം പദ്ധതി ഒരുങ്ങുകയാണ്. ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള 52 അംഗ വിദഗ്ധ പാനലിലുള്ളവരാണ് ഉദയം പദ്ധതിയിലൂടെ ബോധവത്കരണത്തിന് ഇറങ്ങുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ മുന്‍കൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. മുന്‍ വര്‍ഷങ്ങളിലെല്ലാം നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്ന കണ്ടെത്തലാണ് കുറേകൂടി കാര്യക്ഷമമായ അവബോധ പരിപാടിക്ക് തുടക്കമിടാന്‍ കൊച്ചി സിറ്റി പോലീസിനെ പ്രേരിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെല്ലാം കുറേ പേര് അവര്‍ക്ക് തോന്നുന്ന രീതിയിലാണ് ലഹരി വിരുദ്ധ ക്ലാസുകള്‍ നടത്തിയിരുന്നത്. ഇനി അത്തരത്തിലുള്ള ബോധവത്കരണം ക്ലാസുകളൊന്നും സ്കൂളുകളിലും റസിഡന്‍സ് അസോസിയേഷനുകളിലും ഉണ്ടാവില്ല. ഉദയം പദ്ധതിഇങ്ങനെഎംഎസ്ഡബ്ല്യു, സൈക്കോളജി…
Read Moreകേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപിടിത്തം; തീപിടിച്ചത് മുംബൈയിലേക്ക് പോയ കപ്പല്‍
കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പെട്ടെന്നുള്ള ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലൂടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ഇന്നലെ രാവിലെ 8.40നാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യയിലെ പോര്‍ട്ട് ക്ലാംഗില്നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്ന ഇന്റേറേഷ്യ ടെനാസിറ്റി എന്ന കപ്പലിലെ കണ്ടെയ്നറുകളിലൊന്നിലാണ് തീ പിടിച്ചത്. തുടര്‍ന്ന് ഇക്കാര്യം കോസ്റ്റ്ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു.വിവരം അറിഞ്ഞ ഉടന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഓഫ്ഷോര്‍ കപ്പലായ സാചേതിനെയും ഡോണിയര്‍ വിമാനത്തെയും രക്ഷാദൗത്യത്തിനായി നിയോഗിച്ചു. എന്നാല്‍ കപ്പലിലെ തീ നിയന്ത്രണവിധേയമായെന്ന് മാസ്റ്റര്‍ പിന്നീട് കോസ്റ്റ്ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു. കൂടുതല്‍ സഹായം ആവശ്യമില്ലെന്നും വ്യക്തമാക്കി. കപ്പല്‍ ഇപ്പോള്‍ മുംബൈ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും കപ്പലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും…
Read Moreവനിതാ പ്രസിഡന്റിനെതിരേ അധിക്ഷേപം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ രസികല പ്രിയരാജിനെതിരെ ഭർത്താവിന്റെ ഫോണിൽ വിളിച്ച് അധിക്ഷേപം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ സ്വാതീഷ് സത്യനെ അന്വേഷണ വിധേയമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു. അറിയിപ്പ് ദേശീയ സെക്രട്ടറി ആർ. ശ്രാവൺ റാവു രേഖാമൂലം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ മാസം 31ന് ഇദ്ദേഹത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ രസികലയുടെ ഭർത്താവ് പ്രിയരാജ് നൽകിയ പരാതിയിൽ സ്വാതീഷിനെയും സഹപ്രവർത്തകനായ രാജേഷിനെയും പ്രതി ചേർത്ത് പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ മാസം 13 ന് പ്രിയരാജ് സ്വാതീഷിനെ ഫോണിൽ വിളിച്ച സമയത്താണ് രാജേഷുമായി ചേർന്ന് അധിക്ഷേപിച്ചത്.
Read Moreഷൂട്ടിംഗ് സംഘത്തിന്റെ ആഡംബര ഫ്ലാറ്റിൽ റെയ്ഡ്: എംഡിഎംഎയുമായി മൂന്ന് ബൗൺസർമാർ പിടിയിൽ
ആലുവ: ഷൂട്ടിംഗ് സംഘം തങ്ങിയ ആഡംബര ഫ്ലാറ്റിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി സിനിമാ മേഖലയിലെ മൂന്ന് ബൗൺസർമാർ പിടിയിൽ. തൃശൂർ നടത്തറ ചുളയില്ലാപ്ളാക്കൽ ഷെറിൻ തോമസ്(34), തൃശൂർ വരടിയം കരയിൽ കാവുങ്കൽ വിപിൻ വിത്സൺ(32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ മുട്ടത്തെ ഒരു ഫ്ലാറ്റിലെ ഏഴാംനിലയിലെ മുറിയിൽനിന്നാണ് എംഡിഎംഎയുമായി ബിനാസ് പരീതിനെയും ഷെറിൻ തോമസിനെയും പിടികൂടിയത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിംഗ് മേഖലയിലെ കാറിൽനിന്നാണ് വിപിനെ പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ടു കേസുകളിലായി ഏകദേശം ഒരു ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. സിനിമാ മേഖലയിൽ ലഹരിവിരുദ്ധ പരിശോധന ശക്തമായതിനാൽ താരങ്ങളുടെ സുരക്ഷാ ചുമതല വഹിക്കുന്ന ബൗൺസർമാർ വഴി മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫ്ലാറ്റിനോട് ചേർന്നുള്ള ഹാളിലാണ് സ്വകാര്യ ചാനലിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്.
Read Moreഭാര്യയെ ഉപദ്രവിച്ചു: ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ
കളമശേരി: ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കളമശേരി പോലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിരവധി കേസുകളിൽ പ്രതിയുമായ കളമശേരി പുത്തലത്തു നന്ദനം വീട്ടിൽ പ്രശാന്ത് നന്ദകുമാറിനെയാണ് (43) കളമശേരി പോലീസ് പിടികൂടിയത്. ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച സംഭവത്തിൽ കോടതിയുടെ പൊട്ടക്ഷൻ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. കളമശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലാണ്് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഅസൗകര്യങ്ങൾക്കു നടുവിൽ ഫയര്‍ ഫോഴ്സ് ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം: ‘മുങ്ങിത്താഴ്ന്ന് പരിശീലനം’
കൊച്ചി: ആഴങ്ങളില്‍ മുങ്ങി ജീവന്‍രക്ഷാദൗത്യം നടത്താന്‍ സംസ്ഥാനത്തെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്ര(ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ് ട്രെയിനിംഗ് ഇന്‍ വാട്ടര്‍ റെസ്ക്യൂ – ഐഎടിഡബ്ല്യൂആര്)ത്തിന് വേണ്ടത്ര സൗകര്യങ്ങളില്ല. എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ 63 വര്‍ഷം കാലപ്പഴക്കമുള്ള ഇരുനിലക്കെട്ടിടത്തിലാണ് നിലവില്‍ ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കത്തില്‍ കെട്ടിടത്തിന്റെ പല ഭാഗത്തും ബലക്ഷയമുണ്ട്. 2020 ല്‍ പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് നിരവധി നേട്ടങ്ങള്‍ മുങ്ങിയെടുത്ത ഈ സേനാവിഭാഗത്തോടുള്ള അധികൃതരുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ ആസ്ഥാന കേന്ദ്രം. പൈതൃക സംരക്ഷണമേഖലയായതിനാല് ഇവിടെ കെട്ടിട പുനര്‍ നിര്‍മാണത്തിന് അനുമതിയില്ല. ഫോര്‍ട്ട് കൊച്ചി സാന്താക്രൂസ് ബസലിക്കയോട് ചേര്‍ന്ന് 66 സെന്റിലുള്ള പരിശീലന കേന്ദ്രത്തില്‍ 21 സ്ഥിരം ജീവനക്കാരും ഇവിടെ പരീശിലനം പൂര്‍ത്തിയാക്കിയ ശേഷം ട്രെയിനര്‍മാരായി എത്തുന്ന 30 പേരുമാണ് ഉള്ളത്. സ്കൂബ സെറ്റുകള്‍…
Read Moreമാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; ഭായി നസീര്‍, തമ്മനം ഫൈസല്‍, ചോക്ലേറ്റ് ബിനു പ്രതികൾ
കൊച്ചി: തൈക്കൂടത്ത് മാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഭായി നസീര്‍, തമ്മനം ഫൈസല്‍, ചോക്ലേറ്റ് ബിനു എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേയാണ് മരട് പോലീസ് സ്വമേധയാ കേസെടുത്തത്. അടിപിടിക്കും, പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനുമാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തൈക്കൂടം പള്ളി പരിസരത്തായിരുന്നു സംഭവം. സുഹൃത്തിന്റെ കുഞ്ഞിന്റെ മാമോദീസച്ചടങ്ങില് പങ്കെടുക്കാന്‍ എത്തിയ ചോക്ലേറ്റ് ബിനുവും തമ്മനം ഫൈസലുമാണ് ഏറ്റുമുട്ടിയത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടിലേക്ക് എത്തിയതെന്ന് സൂചന. ചടങ്ങില്‍ പങ്കെടുത്തിരുന്ന പോലീസുകാരാണ് ഗുണ്ടകളെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയില്ല എന്ന കാരണത്താല്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. ഗുണ്ടാനേതാവ് ഓം പ്രകാശ് ആഡംബര ഹോട്ടലില്‍ സിനിമതാരങ്ങള്‍ക്ക് ലഹരി എത്തിച്ചുകൊടുത്തുവെന്ന കേസിലെ പ്രതിയാണ് ചോക്ലേറ്റ് ബിനു.
Read Moreകായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍
കൊച്ചി: ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് കായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍ ഊര്‍ജിതം. ഫോര്‍ട്ടുകൊച്ചി മെഹബൂബ് പാര്‍ക്കിനു സമീപം താമസിക്കുന്ന അലിയുടെ മകന് ഷറഫുദ്ധീനെ (28)യാണ് ഇന്നലെ കാണാതായത്. ഫോര്‍ട്ടുകൊച്ചി അല്‍ ബുക്കര്‍ ജെട്ടിയില്‍ ഇന്നലെ വൈകിട്ട് ആറിന് സുഹൃത്തുക്കളായ മൂന്നു പേര് ചേര്‍ന്ന് കായലില്‍ നീന്തല്‍ ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ രണ്ടു പേര് തിരിച്ചു കയറിയെങ്കിലും ഷറഫുദ്ധീനെ കായലില്‍ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും ഫോര്‍ട്ടുകൊച്ചി പോലീസും ഇന്നും തെരച്ചില്‍ തുടരുകയാണ്.
Read Moreഫേസ്ബുക്ക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സൂചന
കൊച്ചി: ഫേസ്ബുക്ക് വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവതി കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സൂചന. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുണ്ടന്‍ചിറ ശോഭ(29)യെയാണ് കണ്ണമാലി പോലീസ് ഇൻസ്പെക്ടര്‍ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് ലിങ്ക് വഴി പരസ്യത്തിലൂടെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ചെല്ലാനം സ്വദേശിയില്‍നിന്ന് ഇവര്‍ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ എറണാകുളം നോര്‍ത്ത് പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. സമാനരീതിയിലുള്ള തട്ടിപ്പിന് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞ് തട്ടിപ്പിന് ഇരയായവര്‍ കണ്ണമാലി പോലീസ് സ്റ്റേഷനിലേക്ക് വിവരങ്ങള്‍ തേടി വിളിക്കുന്നുണ്ട്. നിലവില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.
Read More