എം​ഡി​എം​എ​യു​മാ​യി ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ൽ; 9 ഗ്രാം ​ല​ഹ​രി പി​ടി​ച്ചെ​ടു​ത്തു

പി​റ​വം: പാ​മ്പാ​ക്കു​ട​ക്ക​ടു​ത്ത് കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നും എം​ഡി​എം​എ​യു​മാ​യി ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ ചെ​ട്ടി​ക്ക​ണ്ട​ത്തു​ള്ള വെ​യ​റ്റിം​ഗ് ഷെ​ഡി​ല്‍ നി​ന്നു​മാ​ണ് ദാ​സ്മി നാ​ഗി​നെ (23) പി​റ​വം എ​ക്‌​സൈ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ ഹാ​ന്‍​ഡ് ബാ​ഗി​ല്‍ നി​ന്നും 9.11 ഗ്രാം ​എം​ഡി​എം​എ​യും, അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. പി​റ​വം, പാ​മ്പാ​ക്കു​ട മേ​ഖ​ല​ക​ളി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ്പ​ന വ്യാ​പ​ക​മാ​ണ​ന്നു​ള്ള പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് സം​ഘം പ​ക​ലും, രാ​ത്രി​യും പെ​ട്രോ​ളിം​ഗ് ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​രു​ന്നു. പി​റ​വം – മു​വാ​റ്റു​പു​ഴ റോ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ യു​വ​തി ഒ​റ്റ​യ​ക്കാ​ണ് ഇ​രു​ന്ന​ത്. മ​റ്റാ​രോ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യി ക​രു​തു​ന്നു​ണ്ട്. എ​ക്‌​സൈ​സി​നെ ക​ണ്ട് ഇ​വ​ര്‍ ഒ​ളി​ച്ച​താ​വാ​നാ​ണ് സാ​ധ്യ​ത. മ​യ​ക്കു​മ​രു​ന്നി​ന്‍റെ വി​ത​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് മു​മ്പും യു​വ​തി​യെ പ്ര​ദേ​ശ​ത്ത് ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു​ണ്ട്. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​വി​ജ​യ ര​ശ്മി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​കെ.…

Read More

വൈ​റ്റ് കോ​ള​ര്‍ ഡ്ര​ഗ് പാ​ര്‍​ട്ടി: കെ​വി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം

കൊ​ച്ചി: സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​ശ്രേ​ണി​യി​ലു​ള്ള​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ വൈ​റ്റ് കോ​ള​ര്‍ ഡ്ര​ഗ് പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ കെ​വി​ന്‍ ബി. ​മാ​ത്യു​വി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം. നി​ല​വി​ല്‍ ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. കെ​വി​ന്‍ താ​യ്‌​ല​ന്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​യാ​ത്ര​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നാ​യി​രു​ന്നോ​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്നു. കെ​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഫോ​ണ്‍ വി​ളി വി​വ​ര​ങ്ങ​ളും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. കെ​വി​ന്‍റെ മു​ഖ്യ കൂ​ട്ടാ​ളി​യാ​യി ഒ​രു സ്ത്രീ ​കൂ​ടി ഉ​ള്‍​പ്പെ​ട്ട​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ഇ​വ​രെ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യി​ലാ​ണ് വ്യാ​ഴാ​ഴ്ച കെ​വി​ന്‍റെ മ​റ്റൊ​രു കൂ​ട്ടാ​ളി​യാ​യ പ​ള്ളു​രു​ത്തി സ്വ​ദേ​ശി പി.എം. ഷ​മീ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ മൂ​വ​രും ചേ​ര്‍​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടും വൈ​റ്റ് കോ​ള​ര്‍ ഡ്ര​ഗ് പാ​ര്‍​ട്ടി​ക​ളും നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ക…

Read More

യുഡിഎ​ഫ് ജ​യി​ക്കും, സ​തീ​ശ​ന്‍ ന​യി​ക്കും; വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് ആ​ലു​വ​യി​ല്‍ വ​ന്‍ ഹോ​ര്‍​ഡിം​ഗ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണം എ​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള സൈ​ബ​ര്‍ പോ​ര് കോ​ണ്‍​ഗ്ര​സി​ല്‍ തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് ആ​ലു​വ​യി​ല്‍ വ​ന്‍ ഹോ​ര്‍​ഡിം​ഗ്. തോ​ട്ടു​മു​ഖം ഭാ​ഗ​ത്താ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ ഹോ​ര്‍​ഡിം​ഗ് സ്ഥാ​പി​ച്ച​ത്. “യു​ഡി​എ​ഫ് ജ​യി​ക്കും സ​തീ​ശ​ന്‍ ന​യി​ക്കും’ എ​ന്നാ​ണ് ഇ​തി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന നേ​താ​ക്ക​ള്‍ കാ​ര്യ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റേ​യും വി.​ഡി. സ​തീ​ശ​ന്‍റേ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും അ​നു​യാ​യി​ക​ള്‍ ചേ​രി​തി​രി​ഞ്ഞ് രൂ​ക്ഷ​മാ​യി ഏ​റ്റു​മു​ട്ടു​ക​യാ​ണ്. ഇ​തി​നി​ടെ ജ​യി​ച്ച് എം​എ​ല്‍​എ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും മൂ​ന്ന് നേ​താ​ക്ക​ളു​ടെ​യും വി​ശ്വ​സ്ത​ര്‍ അ​ണി​യ​റ​യി​ല്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More

കൂ​ത്താ​ട്ടു​കു​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു: ഇ​രു കൈ​ക​ളും പൊ​ള്ള​ലേ​റ്റ് കു​മി​ളി​ച്ചു

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ളം താ​മ​ര​ക്കാ​ട് പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ടി​മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ പാ​ണ്ഡ​വ ബൈ​ര (27)യ്ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ബൈ​ര​യു​ടെ ഇ​രു കൈ​ക​ളി​ലും ക​ഴു​ത്തി​ലും ആ​ണ് സൂ​ര്യാ​ത​പ​മേ​റ്റ് പൊ​ള​ളി​യ​ത്. ഇ​രു കൈ​ത്ത​ണ്ട​ക​ളി​ലും വ​ലി​യ കു​മി​ള​ക​ളാ​യി തൊ​ലി വീ​ർ​ത്തു പൊ​ങ്ങി​യ നി​ല​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​യാ​ളെ കൂ​ത്താ​ട്ടു​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ത​നി​ക്ക് ഉ​ണ്ടാ​യ​ത് സൂ​ര്യാ​ത​പ​മ​ല്ല, പൊ​ടി​കൊ​ണ്ടു​ള്ള അ​ല​ർ​ജി​യാ​ണ് എ​ന്നാ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​ത് സൂ​ര്യാ​ത​പം മൂ​ല​മു​ള്ള പൊ​ള്ള​ലാ​ണെ​ന്നാ​ണ് കൂ​ത്താ​ട്ടു​കു​ളം സി​എ​ച്ച്സി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ വി​ല​യി​രു​ത്ത​ൽ.

Read More

“ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​ക​രു​ത്’; രാ​ഷ്‌ട്രപ​തി​ക്കും ചീ​ഫ് ജ​സ്റ്റീ​സി​നും നി​വേ​ദ​നം ന​ല്‍​കി അ​തി​ജീ​വി​ത

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​നെ​തി​രെ അ​തി​ജീ​വി​ത. ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​ക​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്‌​ട്ര​പ​തി​ക്കും സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നും നി​വേ​ദ​നം ന​ല്‍​കി. മെ​മ്മ​റി കാ​ര്‍​ഡി​ലെ നി​യ​മ വി​രു​ദ്ധ പ​രി​ശോ​ധ​ന​യി​ല്‍ ജ​ഡ്ജി ഭാ​ഗ​മാ​ണെ​ന്നാ​ണ് അ​തി​ജീ​വി​ത​യു​ടെ പ​രാ​തി. ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ശു​പാ​ര്‍​ശ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​വേ​ദ​നം. കേ​സി​ല്‍ ത​നി​ക്ക് നീ​തി ല​ഭി​ച്ചി​ല്ല എ​ന്നാ​ണ് പ്ര​ധാ​ന​മാ​യും അ​തി​ജീ​വി​ത ഉ​ന്ന​യി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡ് നി​യ​മ​വി​രു​ദ്ധ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. അ​തി​ന്റെ ഭാ​ഗ​മാ​ണ് ജ​ഡ്ജി​യാ​യ ഹ​ണി എം. ​വ​ര്‍​ഗീ​സ്. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്നി​ട്ടു​ണ്ടെ​ന്ന ആ​ശ​ങ്ക ത​നി​ക്ക് ഇ​പ്പോ​ഴു​മു​ണ്ട്. ദി​ലീ​പ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ വി​ട്ടു​കൊ​ണ്ടാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ത​നി​ക്ക് കേ​സി​ല്‍ നീ​തി ല​ഭി​ച്ചി​ല്ല എ​ന്ന് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും നി​യ​മ​മ​ന്ത്രി​ക്കും അ​തി​ജീ​വി​ത…

Read More

മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല​യും ഫോ​ണും ക​വ​ര്‍​ന്ന സം​ഭ​വം; പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ആ​ലു​വ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ ഗു​രു​ത​ര പ​രി​ക്കേ​ല്പി​ച്ച് സ്വ​ര്‍​ണ​മാ​ല​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. കൊ​ല്ലം സ്വ​ദേ​ശി ചാ​ര്‍​ളി എ​ന്ന് വി​ളി​ക്കു​ന്ന കൊ​ല്ലം ആ​ലും​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​ഗേ​ഷ് (25), സ്വ​ര്‍​ണം വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച ആ​ല​പ്പു​ഴ തു​മ്പോ​ളി പ​ള്ളി​ക്ക​ത്തെ​യി​ല്‍ എ​ബി (49) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് .ക​ഴി​ഞ്ഞ ആ​റി​ന് ആ​ലു​വ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം – ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ല്‍ നി​ന്നും തൃ​ശൂ​ര്‍ സ്വ​ദേ​ശി​യെ ത​ള്ളി​യി​ട്ടു ഗു​രു​ത​ര പ​രി​ക്കേ​ല്‍​പ്പി​ച്ച് ഒ​ന്ന​ര​പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ മാ​ല​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​ണ് ക​വ​ര്‍​ന്ന​ത്. പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​നി​ലി​ന്‍റെ ര​ണ്ട് പ​ല്ലു​ക​ള്‍ ന​ഷ്ട​മാ​കു​ക​യും പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​ക്ക് വി​ധേ​യ​നാ​വു​ക​യും ചെ​യ്തു. സ്വ​ര്‍​ണ​മാ​ല ആ​ല​പ്പു​ഴ​യി​ലെ ഒ​രു ക​ട​യി​ല്‍ കൊ​ടു​ത്ത​താ​യി പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും എ​റ​ണാ​കു​ളം റെ​യി​ല്‍​വേ എ​സ്ഐ നി​സാ​റു​ദീ​നും…

Read More

നി​യ​മം ക​ട​ലാ​സി​ലൊ​തു​ങ്ങി; സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്ക് യൂ​ണി​ഫോ​മും നെ​യിംബോ​ര്‍​ഡു​മി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ക​ണ്ട​ക്ട​ര്‍​മാ​ര്‍ യൂ​ണി​ഫോ​മി​നൊ​പ്പം പേ​ര് വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന നെ​യിം ബോ​ര്‍​ഡ് ധ​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ട​ലാ​സി​ലൊ​തു​ങ്ങി. ഈ ​ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ട് 15 വ​ര്‍​ഷം പി​ന്നി​ട്ടു. നി​ല​വി​ല്‍ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ യൂ​ണി​ഫോം ധ​രി​ക്കാ​തെ ക​ണ്ട​ക്ട​ര്‍​മാ​ര്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ നെ​യിം ബോ​ര്‍​ഡ് ധ​രി​ക്ക​ണ​മെ​ന്ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് 2002 ജൂ​ണ്‍ 24 ന് ​പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഫ​ലം കാ​ണാ​താ​യ​തോ​ടെ ഗ​താ​ഗ​ത വ​കു​പ്പ് വീ​ണ്ടും ഉ​ത്ത​ര​വ് ഇ​റ​ക്കി. സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2011 മാ​ര്‍​ച്ചി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് വീ​ണ്ടും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ പ​ല​പ്പോ​ഴും ക​ണ്ട​ക്ട​ര്‍​മാ​ര്‍ മാ​റി​മാ​റി വ​രു​ന്ന​തി​നാ​ല്‍ മോ​ശം പെ​രു​മാ​റ്റം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​കാ​റു​ണ്ട്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ക്ര​മ​മു​ണ്ടാ​യാ​ല്‍ പോ​ലീ​സി​ലോ, വ​നി​താ സെ​ല്ലി​ലോ ആ​ര്‍​ടി​ഒ​യ്‌​ക്കോ പ​രാ​തി​ന​ല്‍​കാ​ന്‍ ത​ട​സ​മാ​വ​രു​തെ​ന്ന് ക​ണ്ടാ​ണ് ക​ണ്ട​ക്ട​ര്‍​മാ​ര്‍ പോ​ലീ​സു​കാ​രു​ടേ​തു​പോ​ലെ…

Read More

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം ; കു​ടും​ബ​ശ്രീ​ക്ക് 2.44 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ്

കൊ​ച്ചി: ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ത്തി​യ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യ​തി​ലൂ​ടെ കു​ടും​ബ​ശ്രീ നേ​ടി​യ​ത് 2.44 കോ​ടി രൂ​പ. ക​ഫേ യൂ​ണി​റ്റു​ക​ള്‍, അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ എ​ന്നി​വ വ​ഴി​യാ​യി​രു​ന്നു കു​ടും​ബ​ശ്രീ​യു​ടെ വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം. സം​സ്ഥാ​ന​മൊ​ട്ടാ​കെ പ്ര​വ​ര്‍​ത്തി​ച്ച 11,272 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും 85 ക​ള​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യ​തു വ​ഴി​യാ​ണ് ഈ ​നേ​ട്ടം. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റു​വ​ര​വ് നേ​ടി​യ​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യാ​ണ്. 51.09 ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍ നേ​ടി​യ​ത്. 49.34 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ര​ണ്ടാ​മ​തും 47.47 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി എ​റ​ണാ​കു​ളം ജി​ല്ല മൂ​ന്നാ​മ​തും എ​ത്തി. കൊ​ല്ലം ജി​ല്ല 30.7 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വും നേ​ടി. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ഫേ യൂ​ണി​റ്റു​ക​ള്‍ പ​ങ്കെ​ടു​ത്ത​ത്…

Read More

പോ​സ്റ്റ​ല്‍ വോ​ട്ട്; ഇ​നി സൗ​ക​ര്യം ഒ​രു​ക്കാ​നാ​വി​ല്ല: ഇലക്ഷൻ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ടി പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ ഇ​നി സൗ​ക​ര്യം ഒ​രു​ക്കാ​നാ​കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും വോ​ട്ട് ചെ​യ്യാ​ത്ത​വ​ര്‍​ക്കാ​യി പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തും വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള​ട​ക്കം പു​ന​സ്ഥാ​പി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. പോ​സ്റ്റ​ല്‍ വോ​ട്ടു ചെ​യ്യാ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കൂ​ട്ടം ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ലാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​തി​ല്‍ മ​റു​പ​ടി​ക്ക് ഹ​ര്‍​ജി​ക്കാ​ര്‍ സ​മ​യം തേ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ജ​സ്റ്റീ​സ് എ​സ്.​മ​നു വി​ഷ​യം വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. പോ​സ്റ്റ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ച​താ​യി വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു. അ​പേ​ക്ഷ ന​ല്‍​കാ​ത്ത​വ​ര്‍​ക്കും അ​പൂ​ര്‍​ണ അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്കും സ​മ​യ​ത്തി​ന് ല​ഭി​ക്കാ​ത്ത​വ​ര്‍​ക്കു​മാ​ണ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ല​ഭി​ക്കാ​തെ പോ​യ​ത്. മ​റ്റു​ള്ള​വ​ര്‍​ക്കു​ള്ള പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല് വീ​ഴ്ച…

Read More

തൃശൂരർ വെടിക്കെട്ട് സ്ഫോടനം;  അ​നു​ശോ​ചി​ച്ച് മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും

കൊ​ച്ചി: തൃ​ശൂ​ര്‍ വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്‌​ഫോ​ട​ന​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും. ‘തൃ​ശൂ​രി​ല്‍ ന​ട​ന്ന അ​തി ദാ​രു​ണ​മാ​യ സം​ഭ​വം ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​ത്. എ​ന്‍റെ മ​ന​സ് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്. പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കു​ന്ന​തി​നാ​യി ആ​ത്മാ​ര്‍​ഥ​മാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു’,- എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച വാ​ക്കു​ക​ള്‍. തൃ​ശൂ​രി​ല്‍ ന​ട​ന്ന ദാ​രു​ണ സം​ഭ​വ​ത്തി​ല്‍ അ​തി​യാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം എ​ന്റെ ചി​ന്ത​ക​ളും ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ l= ച​ന​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​ര്‍ പൂ​ര്‍​ണ​മാ​യി സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ര്‍​ഥി​ക്കു​ന്നു,’- മോ​ഹ​ന്‍​ലാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

Read More