വൈപ്പിന്‍: 25 ലക്ഷം വായ്പ തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് ദമ്പതികളില്‍ നിന്ന് ആദ്യം 34,800 രൂപയും പിന്നീട് വായ്പ തരപ്പെടുത്തിയതിനുശേഷം 86,630 രൂപ ഉള്‍പ്പെടെ 8.4 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന സ്വകാര്യ ഹര്‍ജിയില്‍ മൂന്നുപേര്‍ക്കെതിരെ ഞാറക്കല്‍ പോലീസ് കേസെടുത്തു. വഞ്ചിതരായ എടവനക്കാട് താമരവട്ടം സ്വദേശികളായ ദമ്പതികള്‍ ഞാറക്കല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി യില്‍ നല്കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തൃശൂര്‍ ചേര്‍പ്പ് സ്വദേശി സനോജ് (40), പൂങ്കുന്നം സ്വദേശി പ്രസാദ് (40), തൃശൂര്‍ സ്വദേശി സോമന് (45) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ദമ്പതികളില്‍ ഒരാള്‍ക്ക് എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ ഉള്ള കടബാധ്യത തീര്‍ക്കാനായി 25 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ആദ്യം ഒന്നാംപ്രതിയാണ് സമീപിച്ചത്. തുടര്‍ന്ന് മറ്റു രണ്ട് പ്രതികളും ചേര്‍ന്ന് ഒരു സ്വകാര്യത്തില്‍ നിന്നും 19 ലക്ഷം രൂപ വായ്പ…
Read MoreCategory: Kochi
കൊച്ചി പഴയ കൊച്ചിയല്ല… നഗരത്തില്‍ രണ്ടിടത്ത് മയക്കുമരുന്ന് വേട്ട: 6 പേര് അറസ്റ്റില്‍
കൊച്ചി/തൃപ്പൂണിത്തുറ: നഗരത്തില്‍ രണ്ടിടത്തായി നടന്ന മയക്കുമരുന്ന് വേട്ടയില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. അമ്പലമേട് കരിമുകളിലും തൃപ്പൂണിത്തുറ പേട്ട ഭാഗത്തുമാണ് മയക്കുമരുന്ന് വേട്ട നടന്നത്. അമ്പലമേട് കരിമുകള്‍ ഭാഗത്തു നിന്ന് 19.720 ഗ്രാം എംഡിഎംഎയുമായി എറണാകുളം പുത്തന്‍കുരിശ് കരിമുകള്‍ ഫാക്ട് കോളനി ചേലക്കുഴിക്കാരോട്ട് വീട്ടില്‍ അഖില്‍ അപ്പു (30), എറണാകുളം കരിമുകള്‍ ഫാക്ട് കോളനി ചേലക്കുഴി ക്കാരോട്ട് വീട്ടില്‍ സൂരജ് സുനില്‍ (27), എറണാകുളം കരിമുകള്‍ ശ്രീകൃഷ്ണ വിലാസത്തില്‍ അഭിഷേക് (28) എന്നിവരാണ് ഡാന്സ്ഫാ സംഘത്തിന്റെ പിടിയിലായത്. തൃപ്പൂണിത്തുറ പേട്ട ഭാഗത്ത് നിന്നും 11.13 ഗ്രാം എക്സ്റ്റസി പില്ലും, 6.10 ഗ്രാം എംഡിഎംഎയുമായി എറണാകുളം തൃക്കാക്കര വിദ്യാനഗര്‍ റോഡ് എട്ടുകാട്ടില്‍ ഉനൈസ് (34), എറണാകുളം തോമസ് പുരം കണ്ണാടിക്കാട് പാനേക്കാട്ട് വീട്ടില്‍ റോനിഷ് ആന്റണി (28), എറണാകുളം തൃപ്പൂണിത്തുറ നന്നപ്പിള്ളി കടവ് മാപ്പുംചേരി വീട്ടില്‍ അക്വീന്‍ ഷിബു (22)…
Read Moreമൂവാറ്റുപുഴയിൽ പാർക്കിംഗ് ഇടമായി ബസ് കാത്തിരിപ്പ് കേന്ദ്രം; വ്യാപക പരാതി
മൂവാറ്റുപുഴ: നഗരഹൃദയത്തിലെ ഏറ്റവും തിരക്കേറിയ ബസ് കാത്തിരിപ്പു കേന്ദ്രം പാര്‍ക്കിംഗ് കേന്ദ്രമാകുന്നതിനെതിരേ പ്രതിഷേധം വ്യാപകം. കച്ചേരിത്താഴത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് രാത്രിയാകുന്നതോടെ മറ്റു വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമായിമാറുന്നത്. രാത്രി ഇവിടെ ബസ് നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും സാധിക്കാത്ത സ്ഥിതിയാണ്. മഴ കനക്കുന്നതോടെ ബസ് കാത്തു നില്ക്കുന്നവര് ദുരിതത്തിലായിരിക്കുകയാണ്. 40 ലക്ഷം രൂപയോളം ചെലവഴിച്ചു നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണിത്. രാത്രി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഇവിടേക്ക് യാത്രക്കാര്‍ക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ റോഡിനു കുറുകെ കിടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഇതുമൂലം ഗതാഗതക്കുരുക്കും പതിവാണ്. സമീപത്ത് പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പാര്‍ക്കിംഗ് തടയാന്‍ നടപടിയുണ്ടാകുന്നില്ല.
Read Moreഭൂഗർഭ പൈപ്പ് വീണ്ടും പൊട്ടി : കീഴ്മാട് മൂന്നാം ദിനവും കുടിവെള്ളം മുടങ്ങി
ആലുവ: ഭൂഗർഭ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കീഴ്മാട് പഞ്ചായത്ത് പരിധിയിൽ മൂന്നാം ദിവസവും കുടിവെള്ളം ഭാഗികമായി മുടങ്ങി. അറ്റകുറ്റപ്പണി നടത്തി പമ്പിംഗ് പുന:രാരംഭിച്ചപ്പോഴാണ് കീഴാട് മലയൻകാട് അയ്യൻകുഴി ക്ഷേത്രത്തിന് സമീപം ഇന്നലെ പുലർച്ചെ വീണ്ടും പൊട്ടിയത്. രാത്രിയോടെ പമ്പിംഗ് ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് പൈപ്പ് പൊട്ടിയ പൈപ്പാണ് അറ്റകുറ്റപണിക്ക് ശേഷം ഇന്നലെ പുലർച്ചെ വീണ്ടും തകർന്നത്. ശക്തമായി വെള്ളം പുറത്തേക്ക് ഒഴുകിയതിനാൽ റോഡ് തകർന്ന് വലിയ കുഴിയും രൂപപ്പെട്ടു. ഇത് കാരണം കീഴ്മാട് സർക്കുലർ റോഡിൽ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.ആലുവയിലെ പമ്പിംഗ് ഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളം തോട്ടുമുഖം ശ്രീനാരായണ ഗിരിക്ക് സമീപത്തെ ജലസംഭരണിയിലാണ് ആദ്യം ശേഖരിക്കുന്നത്. ഇവിടെ നിന്നുള്ള രണ്ടാം ഘട്ട പമ്പിംഗ് മർദ്ദം താങ്ങാനാകാതെയാണ് പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നത്. ഇതേത്തുടർന്ന് ജലസംഭരണിയിൽ നിന്ന് ഈ മേഖലയിലേക്കുള്ള പമ്പിംഗ്…
Read Moreകേരളത്തിന്റെ പാചക പാരമ്പര്യം ലോകപ്രശസ്തം; അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്സ്
കൊച്ചി: കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും തനതായ ഒരു പാചക പാരമ്പര്യമുണ്ടെന്നും അത് ഇന്ത്യയൊട്ടാകെയും ഇപ്പോള്‍ ലോകമെമ്പാടും പ്രശസ്തമാണെന്നും ന്യൂഡല്‍ഹിയിലെ യുഎസ് എംബസി സീനിയര്‍ അഗ്രികള്‍ച്ചറല്‍ അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഭക്ഷണ സംരംഭകര്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്നവരാണ്. ഇന്ത്യയുടെ ഭക്ഷ്യഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ ശക്തമായ പങ്കാളിയാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബേക്കറി അസോസിയേഷന് ഒഫ് കേരള (ബേക്ക്), സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷന് (എസ്ഐസിഎ), ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന് (ഐബിഎഫ്) എന്നിവയുമായി സഹകരിച്ച് യു.എസ് ഹൈബുഷ് ബ്ലൂബെറി കൗണ്‍സില്‍ (യുഎസ്എച്ച്ബിസി) കൊച്ചി മാരിയറ്റില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുഎസ്എച്ച്ബിസി ഗ്ലോബല്‍ ബിസിനസ് ഡെവലപ്മെന്റ് മേധാവി ഹെയിങ് ഴാങ് വെര്‍ച്വലായി പങ്കെടുത്തു. യുഎസ്എച്ച്ബിസിയുടെ ഇന്ത്യന്‍ പ്രതിനിധി രാജ് കപൂര്‍, ബേക്ക്, ഐബിഎഫ് എന്നിവയുടെ സ്ഥാപക പ്രസിഡന്റ് പി.എം. ശങ്കരന്, ബേക്ക് പ്രസിഡന്റ് കിരണ്‍ എസ്.പാലക്കല്‍, ജനറല്‍ സെക്രട്ടറി…
Read Moreഎറണാകുളത്ത് സതീശനെക്കാള്‍ പിന്തുണ കെസിക്ക് ; നിയുക്ത എംഎല്‍എമാരില്‍ ഏറെയും വേണുഗോപാലിനെ പിന്തുണയ്ക്കുന്നവര്‍
കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വി.ഡി. സതീശന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി സ്വന്തം ജില്ലയിലെ എംഎല്‍എമാരുടെ നിലപാട്. സംസ്ഥാനത്തും എറണാകുളം ജില്ലയിലും യുഡിഎഫിന് ചരിത്ര വിജയം നേടിക്കൊടുക്കാന്‍ മുന്നില്‍ നിന്ന് നയിച്ച സതീശനേക്കാള്‍ നിയുക്ത എംഎല്‍എമാരുടെ പിന്തുണ കൂടുതല്‍ കെ.സി. വേണുഗോപാലിനാണ്. പരസ്യമായി പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം കുറവാണെങ്കില്‍ പോലും കുടുതല്‍ പേരുടെയും മനസിലിരിപ്പ് കെസിക്ക് ഒപ്പമാണെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പേ കെസിക്കായി പരസ്യമായി രംഗത്തെത്തിയത് മൂവാറ്റുപുഴ എംഎല്‍എ മാത്യൂ കുഴല്‍നാടനായിരുന്നു. ഇതു സംബന്ധിച്ച പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം വിലക്ക് എര്‍പ്പെടുത്തിയതോടെ പിന്നീടാരും പരസ്യമായ പിന്തുണ പ്രകടിപ്പിച്ച് രംഗത്ത് വന്നില്ല. എന്നാല്‍ അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, വൈപ്പിനിലെ നിയുക്ത എംഎല്‍എ ടോണി ചമ്മണി, പെരുമ്പാവൂരിലെ നിയുക്ത എംഎല്‍എ മനോജ് മൂത്തേടന് എന്നിവരുടെ കൂറ് കെ.സി. വേണുഗോപാലിനോടാണെന്നാണ് സൂചന. കൊച്ചി നിയുക്ത എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസാണ്…
Read Moreനിതിന്‍ രാജിന്റെ മരണം; എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു
കൊച്ചി: വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാം നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനും പോലീസിനുമടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ചിലരുടെ പ്രേരണയില്‍ താനടക്കമുള്ള അധ്യാപകര്‍ക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നതടക്കമുള്ള ആരോപണം ഉന്നയിച്ച് നിതിന്റെ പിതാവ് പരാതി നല്കുകയായിരുന്നുവെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സ്ഥാപനത്തിലെ അധ്യാപകരില്‍ ഭൂരിപക്ഷവും മലയാളികളാണ്. മാധ്യമ സ്വാധീനത്താല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. മരിക്കുന്നതിന് മുമ്പ് നിതിന്‍ രാജ് പ്രിന്‍സിപ്പലിന്റെ മുറിയിലുണ്ടായിരുന്നു. ലോണ്‍ ആപ്പ് വഴി എടുത്ത വായ്പ മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് നിതിന്‍ രാജിനെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. ഇവിടെ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു മരണം. അധ്യാപകര്‍ ബുദ്ധിമുട്ടിച്ചെന്ന പരാതി ആരോടും ഉന്നയിച്ചിട്ടില്ലെന്നും എഫ്ഐഎസില്‍ അത്തരമൊരു വിവരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 15ന് വീണ്ടും പരിഗണിക്കും
Read Moreട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ; രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകുമെന്ന് അഞ്ജലി നായര്‍
കൊച്ചി: തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ നല്ലൊരു വോട്ട് ശതമാനം നേടാന്‍ തനിക്ക് കഴിഞ്ഞെന്ന് ട്വന്റി 20 സ്ഥാനാര്‍ഥിയായിരുന്ന അഞ്ജലി നായര്‍. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലതായിരുന്നിട്ടും, ഇത്രയും വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞു. ട്വന്റി 20 യും ബിജെപിയും ഒരു കുടുംബം പോലെയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അഞ്ജലി നായര്‍ പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലാത്തതുകൊണ്ട് തന്നെ 30,000 വോട്ട് വളരെ ഭാഗ്യമായിട്ട് കണക്കാക്കുന്നു. കൂടുതല്‍ വര്‍ക്ക് ചെയ്യണമെന്നുള്ള ഏരിയകള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇനി. എവിടെയാണ് കോട്ടം തട്ടിയിരിക്കുന്നത് എന്ന് നിലവില്‍ അറിയില്ല. അത് കണ്ടെത്തി പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു. ട്വന്റി 20 സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിയതും തൃപ്പൂണിത്തറയില്‍ നിന്നാണെന്നും അഞ്ജലി നായര്‍ വ്യക്തമാക്കി.
Read Moreപ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായ വിധിയെഴുത്ത്, ജനവിധി അംഗീകരിക്കുന്നു: പി. രാജീവ്
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് കളമശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി. രാജീവ്. ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിലൂടെ പ്രതികരിച്ചു. കേരളത്തിലാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ടു, അതിന്റെ പ്രതിഫലനം കളമശേരി മണ്ഡലത്തിലുമുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ജനവിധി പൂര്‍ണമായും അംഗീകരിച്ച് എവിടെയാണ് പിഴവുകള്‍ സംഭവിച്ചതെന്നും ജനപിന്തുണയില്‍ കുറവുണ്ടായതെന്നും പാര്‍ട്ടി ഗൗരവമായി പരിശോധിക്കും.കളമശേരിയില്‍ വിജയിച്ച അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറിന് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.
Read Moreദീപക് ജോയി മാറുമ്പോള്‍ ഡെപ്യൂട്ടി മേയര്‍ കസേരയില്‍ കണ്ണുവച്ച് നേതാക്കള്‍
കൊച്ചി: ദീപക് ജോയി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണം. അര ഡസനോളം ആളുകളുടെ പേരുകളാണ് ഇപ്പഴേ ഉയര്‍ന്ന് കേള്‍ക്കുന്നത്. ടേം വ്യവസ്ഥയില്‍ ആദ്യ രണ്ടര വര്‍ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന് ആയതിനാല്‍ പുതിയ ആളെയും എ ഗ്രൂപ്പില്‍ നിന്ന് കണ്ടെത്തണം. കലൂര്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍, വടുതല വെസ്റ്റില്‍ നിന്നുള്ള ഹെന്‍ട്രി ഓസ്റ്റിന്‍, എളമക്കര സൗത്തില്‍ നിന്നുള്ള വി.ആര്. സുധീര്‍, പെരുമാനൂരില്‍ നിന്നുള്ള കെ.എക്സ്. ഫ്രാന്‍സിസ് എന്നിവരുടെ പേരുകളാണ് എ ഗ്രൂപ്പില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. കെ.സി. വേണുഗോപാല്‍ പക്ഷക്കാരനായ പി.ഡി. മാര്‍ട്ടിനും സാധ്യത പട്ടികയിലുണ്ട്. നേരത്തെ ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന് കെ.സി ഇപ്പോള്‍ എ ഗ്രൂപ്പിലേക്ക് ചുവടുമാറിയതോടെ ഗ്രൂപ്പ് തടസം മാര്‍ട്ടിനെ ബാധിക്കുകയുമില്ല. സാമുദായിക…
Read More