കൊച്ചി: സംസ്ഥാനത്ത് ഇക്കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ചരിഞ്ഞത് 21 നാട്ടാനകള്‍. പാദരോഗം, പാപ്പാൻമാരുടെ മർദനം, പരീക്ഷണ ചികിത്സ തുടങ്ങിയവ ആനകളുടെ മരണത്തിന് ആക്കം കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. 2018 നവംബര്‍ 30ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്. 2018 ല്‍ മൂന്ന് ആനകളും 2019 ല്‍ 29 എണ്ണവും 2020, 2021 കാലഘട്ടത്തില്‍ 20 വീതം ആനകളും ചരിഞ്ഞു. ഇതോടെ നാട്ടാനകളുടെ എണ്ണം 346 ആയി.2024 ജനുവരി മുതല്‍ നവംബര്‍ ഒമ്പതു വരെ 21 നാട്ടാനകള്‍ ചരിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 11ന് ഭാരത് വിനോദ് (49), 25ന് കളമായ്ക്കല് ജയ കൃഷ്ണന് (52), 27ന് ഗുരുവായൂര്‍ കണ്ണന് (54), മാര്‍ച്ച് 26ന് മംഗലാംകുന്ന് അയ്യപ്പന് (53), ഏപ്രില്‍ നാലിന് കോട്ടൂര്‍ രാജു (ആറ്), 30ന് കോടനാട് നീലകണ്ഠന് (31), മേയ് ഒന്നിന് ഇടുക്കി രാജലക്ഷ്മി…
Read MoreCategory: Kochi
22കാരിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു: മുന്‍ ഹോര്‍ട്ടികോർപ് എംഡി റിമാന്‍ഡില്‍
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഹോര്‍ട്ടികോർപ് എംഡി ആയിരുന്ന ശിവപ്രസാദി (75)നെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളം എസിപി ഓഫീസില്‍ കീഴടങ്ങിയ ഇയാളെ പിന്നീട് ദേഹാസ്വാസ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ശിവപ്രസാദിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഇയാള്‍ക്കെതിരേ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദ് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി എസിപി ഓഫീസില്‍ കീഴടങ്ങിയത്. പിന്നാലെ നെഞ്ച് വേദനയുണ്ടെന്നും ആശുപത്രിയില്‍ പോകണമെന്നും പ്രതി പറഞ്ഞതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് 75കാരനായ ശിവപ്രസാദിനെ ഡിസ്ചാര്‍ജ് ചെയ്തത്. 22 വയസുള്ള, ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശീതളപാനീയത്തില്‍ മദ്യം നല്കി ഇയാള്‍ കഴിഞ്ഞ മാസം 15 നായിരുന്നു പീഡിപ്പിച്ചത്.…
Read Moreകടവന്ത്ര പോലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ആണ് സുഹൃത്ത് പോക്സോ കേസില്‍ അറസ്റ്റില്‍
കൊച്ചി: ആണ്‍സുഹൃത്ത് ബന്ധത്തില്‍നിന്ന് പിന്‍വാങ്ങിയതിലെ മനോവിഷമത്തില്‍ യുവാവ് കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ് സുഹൃത്ത് പോക്സോ കേസില്‍ അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി പ്രലോഭ് പ്രമോദ് (20) ആണ് അറസ്റ്റിലായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രലോഭുമായി കഴിഞ്ഞ ഒന്നര വര്‍ഷമായി കോഴിക്കോട് സ്വദേശി അടുപ്പത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ പ്രലോഭ് ബന്ധത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. സുഹൃത്തിനെ ഇയാളുടെ ആവശ്യപ്രകാരം സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പോലീസിനോടും ഇയാള്‍ താത്പര്യകുറവ് ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് മനോവിഷമത്തില്‍ സ്വവര്‍ഗാനുരാഗിയായ യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അടുപ്പത്തിലായിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത കോഴിക്കോട് സ്വദേശിയെ പ്രലോഭ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പള്ളുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Read Moreതാമസം സൗകര്യം നൽകാതെ ടൂർ പാക്കേജ്: വിദ്യാർഥികളും രക്ഷിതാക്കളും ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകും
ആലുവ: വിനോദയാത്രയ്ക്ക് മൂന്ന് ബസുകളിലായി കൊണ്ടുപോയ 135 പ്ലസ് ടു വിദ്യാർഥികൾക്ക് താമസ സൗകര്യം കൊടുക്കാതിരുന്നതിനെതിരേ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകാൻ രക്ഷിതാക്കളും അധ്യാപകരും തീരുമാനിച്ചു. അങ്കമാലി ടൂർ ഓപ്പറേറ്റർ സ്ഥാപനത്തിനെതിരേയാണ് പരാതി നൽകുന്നതെന്ന് പിടിഎ ഭാരവാഹികൾ അറിയിച്ചു. എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെയാണ് പാക്കേജ് ടൂർ എന്ന് പറഞ്ഞ് കഴിഞ്ഞ വെളളിയാഴ്ച കൊണ്ടുപോയത്. എന്നാൽ താമസ സൗകര്യം നൽകാതെ വിദ്യാർത്ഥികളേയും അധ്യാപകരേയും ദുരിതത്തിലാക്കിയതായാണ് പരാതി.2800 രൂപ വീതമാണ് കുട്ടികളിൽ നിന്ന് ടൂർ സ്ഥാപനം വാങ്ങിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആലുവ ആർടിഒയോടും സ്കൂൾ പ്രിൻസിപ്പലിനോടുമാണ് മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read Moreകാലടിയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാലടി: മരോട്ടിച്ചോടിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് കുനത്താൻ സജിയുടെ മകൻ സോണൽ സജി (22) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 ഓടെ എംസി റോഡിൽ മരോട്ടിച്ചോട് ജംഗ്ഷനിലാണ് അപകടം. അങ്കമാലി ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും, കാലടി ഭാഗത്തുനിന്നും വരികയായിരുന്ന മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സോണൽ തൽക്ഷണം മരിച്ചു. അങ്കമാലിയിലെ ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന സോണറ്റ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. അമ്മ: ശീവ. സഹോദരങ്ങൾ: സോന, സോണറ്റ്.
Read Moreമെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവം; സുരക്ഷാ വീഴ്ചയില്ലെന്ന് വിലയിരുത്തല്‍; ആഭ്യന്തര അന്വേഷണം തുടങ്ങി
കൊച്ചി: വാട്ടര്‍ മെട്രോയുടെ ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ചയല്ലെന്ന് കെഎംആര്‍എല്ലിന്റെയും കെഡബ്ല്യുഎംഎല്ലിന്റെയും പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷം കെഎംആര്‍എല്ലിന്റെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ജനറല്‍ മാനേജര്‍ തലത്തിലുള്ള അന്വേഷണത്തിന് നാലംഗസംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ബോട്ടുകള്‍ തമ്മില്‍ ഉരസിയതാണെന്ന് വാദത്തില്‍ തന്നെയാണ് വാട്ടര്‍ മെട്രോ. സുരക്ഷാ അലാറം താനെ മുഴങ്ങിയതല്ല. ബോട്ടുകള്‍ ഉരസിയെന്ന് മനസിലാക്കിയ യാത്രികരില്‍ ആരോ അലാറം ബട്ടണ്‍ അമര്ത്തിയതാണെന്നുമാണ് വാട്ടര്‍ മെട്രോയുടെ വിശദീകരണം. അതേസമം അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്താനും ആലോചിക്കുന്നതായും അധികൃതര്‍ പറഞ്ഞു. ഇരുബോട്ടിലെയും ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവസമയം ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്ളോഗര്മാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അലാറം മുഴങ്ങുമ്പോള്‍ ഇവര്‍ ബോട്ടിന്റെ കണ്ട്രോള് ക്യാബിനില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചു. ബോട്ട് ജീവനക്കാരുടെ അടിയന്തര ഇടപെടലുകളെ അത് തടസപ്പെടുത്തി. അലാറം…
Read Moreമുനമ്പം പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ ശ്രമം: പ്രതീക്ഷയില്‍ പ്രദേശവാസികള്‍
കൊച്ചി: മുനമ്പം-ചെറായി പ്രദേശത്തെ വഖഫ് അവകാശവാദത്തിന്റെ പേരിലുയര്‍ന്ന പ്രതിസന്ധികളില്‍ പരിഹാരത്തിനു സാധ്യത തെളിയുന്നു. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചയ്ക്കും നിയമ തടസങ്ങള്‍ നീക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തതില്‍ പ്രദേശവാസികളും പ്രതീക്ഷയിലാണ്. അടുത്ത പതിനാറിനു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗത്തില്‍ റവന്യൂ, നിയമ, ന്യൂനപക്ഷ വകുപ്പു മന്ത്രിമാര്‍ പങ്കെടുക്കും. മന്ത്രിതല യോഗത്തിലേക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുനമ്പം ഭൂസംരക്ഷണ സമിതിയോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങളും മുനമ്പം നിവാസികളുടെ ആവശ്യങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിനു നിവേദനം നല്കുമെന്നു സമിതി നേതാക്കള്‍ അറിയിച്ചു. മുനമ്പം വിഷയത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ക്കും വഖഫിന്റേതുള്പ്പടെ മറ്റു നിയമപ്രശ്നങ്ങള്‍ക്കും രമ്യമായ പരിഹാരവും ഒത്തുതീര്‍പ്പിനുമുള്ള ശ്രമങ്ങളാകും സര്‍ക്കാര്‍ നടത്തുക. മുനമ്പത്തെ നിര്‍ദിഷ്ട ഭൂമി വഖഫ് അല്ലെന്നു, വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും നിലപാടെടുക്കുകയാണു പ്രധാനം. ആ നിലയിലുള്ള ചര്‍ച്ചകളാകും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നാണു മുനമ്പം നിവാസികളുടെ പ്രതീക്ഷ. വി.എസ്.…
Read Moreവാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിച്ചു: ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1,810 രൂപ 50 പൈസയാണ് കൊച്ചിയിലെ പുതുക്കിയ വില. കഴിഞ്ഞ മാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്റ്റംബറില്‍ 39 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 157 രൂപ 50 പൈസയാണ് വര്‍ധിച്ചത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read Moreതോപ്പുംപടിയില്‍ അസം സ്വദേശിയുടെ മരണം കൊലപാതകം; സുഹൃത്ത് പിടിയിൽ; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ അസം സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അസം സ്വദേശിയായ അഭിജിത്തിനെ തോപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരുന്നു. ചോദ്യം ചെയ്യലിനു ശേഷമെ കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമാകൂ. ഇയാളുടെ മറ്റ് രണ്ടു സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്. തോപ്പുംപടി നേതാജി ലോഡ്ജിലെ ഒമ്പതാം നമ്പര്‍ മുറിയിലാണ് കബ്യ ജ്യോതി കക്കാടിനെ (26) ചൊവ്വാഴ്ച രാത്രി ഏഴോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കബ്യയും മറ്റു മൂന്നു പേരും ഒരുമിച്ചെത്തി മുറിയെടുത്തത്. കബ്യയും അഭിജിത്തും ഒരു മുറിയിലായിരുന്നു. മറ്റു രണ്ടുപേര്‍ തൊട്ടടുത്ത മുറിയിലുമായിരുന്നു താമസിച്ചത്. മുറി ഒഴിയേണ്ട സമയം ആയിട്ടും വാതില്‍ തുറക്കാതെ വന്നതോടെയാണ് ലോഡ്ജ് ഉടമയും ജീവനക്കാരും മുറി തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് കബ്യയെ മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തോപ്പുംപടി…
Read Moreതാഴേയ്ക്കിറങ്ങാതെ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്: സ്വര്‍ണ വില പവന് 59,000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7375 രൂപയും പവന് 5,9000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6075 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വര്‍ണവില 2756 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.07 ലുമാണ്.
Read More