സ​​ച്ചി​​ന്‍റെ റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ക്കാ​​ൻ കോ​​ഹ്‌​ലി

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​മെ​​ന്ന നേ​ട്ടം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റെ മ​​റി​​ക​​ട​​ന്ന് സ്വ​​ന്ത​​മാ​​ക്കാ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​വി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ 187 റ​​ണ്‍​സ് കൂ​​ടി എ​​ടു​​ത്താ​​ൽ ഇ​​തി​​ഹാ​​സ താ​​ര​​മാ​​യ സ​​ച്ചി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നു സാ​​ധി​​ക്കും.

39 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 52.73 ശ​​രാ​​ശ​​രി​​യി​​ൽ 1573 റ​​ണ്‍​സ് ആ​​ണ് സ​​ച്ചി​​ൻ വി​​ൻ​​ഡീ​​സി​​നെ​​തി​​രേ നേ​​ടി​​യ​​ത്. നാ​​ല് സെ​​ഞ്ചു​​റി​​യും 11 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്.

ഞാ​​യ​​റാ​​ഴ്ച ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ നി​​ല​​വി​​ലെ ഫോം ​​അ​​നു​​സ​​രി​​ച്ചാ​​ണെ​​ങ്കി​​ൽ കോ​​ഹ്‌​ലി ​ഇ​​തു മ​​റി​​ക​​ട​​ക്കും. വി​​ൻ​​ഡീ​​സി​​നെ​​തി​​രേ 27 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 60.30 ശ​​രാ​​ശ​​രി​​യി​​ൽ 1387 റ​​ണ്‍​സാ​​ണ് കോ​​ഹ്‌​ലി​​ക്കു​​ള്ള​​ത്. നാ​​ല് സെ​​ഞ്ചു​​റി​​യും ഒ​​ന്പ​​ത് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും.

Related posts