പറവൂർ: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത് ലോക്കൽ കമ്മറ്റിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ചതിൽ മനംനൊന്തെന്ന് സംശയം. റിട്ട. പറവൂർ മുൻസിഫ് കോടതി ജീവനക്കാരൻകൂടിയായ അച്ചൻചേരിൽ പി. തമ്പി (64) യാണ് എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്. തന്പിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തോന്ന്യകാവ് ശ്മശാനത്തിൽ നടക്കും. തൂങ്ങിമരിച്ച നിലയിൽ കണ്ട തമ്പി വിഷം കഴിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതായി പറയുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ ഏഴിക്കര വില്ലേജ് ട്രഷറർ, ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രം കമ്മിറ്റി അംഗം എന്നീ നിലകളിലും തന്പി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഏഴിക്കര ലോക്കൽ കമ്മറ്റിയിൽ പങ്കെടുത്ത തമ്പിയുമായി ചില തർക്കങ്ങൾ ഉണ്ടാകുകയും തുടന്ന് താൻ മാനസികമായി വിഷമത്തിലാണെന്നും, പാർട്ടി ലോക്കൽ സെക്രട്ടറി തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതായും തമ്പി അടുത്ത ചിലർക്ക് മെബൈൽ വഴി സന്ദേശം…
Read MoreCategory: Kochi
കാമുകനെതിരേ പരാതി നല്കിയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; യുവാവിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം
കൊച്ചി: കാമുകനെതിരേ പരാതി നല്കിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്ഭവനില്‍ അനീഷ ജോര്‍ജി(22) നെയാണ് ഇന്നലെ കലൂര്‍ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി യുവതി വയനാട് സ്വദേശിയായ കാമുകനെതിരേ പരാതിയുമായി വനിത പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഇരുവരോടും സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കാമുകനായ വയനാട് സ്വദേശിക്കായി എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read Moreപോക്സോ കേസില്‍ മോണ്സണ് മാവുങ്കലിനെ വെറുതെവിട്ടു; മാനേജർ ജോഷി കുറ്റക്കാരനെന്ന് കോടതി വിധി
കൊച്ചി: പോക്സോ കേസില്‍ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോണ്സണ് മാവുങ്കലിനെ വെറുതെ വിട്ടു. പെരുമ്പാവൂര്‍ പോക്സോ കോടതിയുടേതാണ് വിധി. മോണ്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഒന്നാം പ്രതിയും മോണ്‍സന്റെ മാനേജരുമായ ജോഷിയാണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. മോണ്‍സനെതിരേ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു മോണ്സണ്.
Read Moreവില്പനയ്ക്കെത്തിച്ച 1.600 ഗ്രാം കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച 1.600 ഗ്രാം കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍. ഒറീസ സ്വദേശി അബാ സലാം, കലൂര്‍ കതൃക്കടവ് എ.പി. വര്‍ക്കി കോളനിയില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ രാഘവന് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഈയാട്ടുമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. നൈറ്റ് പട്രോളിംഗ് സംഘമാണ് ഇവരെ സംശയാസ്പദമായ രീതിയില്‍ കണ്ടത്. പോലീസ് ജീപ്പ് വരുന്നതുകണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടുപേര്‍ ഓട്ടോറിക്ഷയ്ക്ക് അരുകിലായിരുന്നു. അബാ സലാം ഒറീസയില്‍നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ ഒറീസയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ പാര്‍ക്കിംഗിലും മറ്റുമായി കഴിഞ്ഞുവരുകയായിരുന്നു. രാഘവന്റെ ഓട്ടോറിക്ഷയിലായിരുന്നു ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം. ഓട്ടോറിക്ഷയില്‍…
Read Moreഒളിച്ചുകളി തുടര്‍ന്ന് സിദ്ദിഖ്; തെരച്ചില്‍ അവസാനിപ്പിച്ച് പോലീസ്; ഒളിത്താവളം ഒരുക്കിയിരിക്കുന്നത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെന്ന് സൂചന
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഒളിവിലുള്ള നടന് സിദ്ദിഖിനെ കണ്ടെത്താനുള്ള പോലീസിന്റെ തെരച്ചില്‍ ഏറെക്കുറേ അവസാനിപ്പിച്ച നിലയില്‍. സിദ്ദിഖുമായി ബന്ധപ്പെട്ട യാതൊരു വിവരവു ലഭിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി സിദ്ദിഖിന്റെ ഹര്‍ജി പരിഗണിച്ചശേഷം തുടര്‍ നടപടികള്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതേത്തുടര്‍ന്ന് സിദ്ദിഖിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലടക്കം നടത്തി വന്നിരുന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതായാണ് വിവരം. അതിനിടെ അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാര് ഡല്‍ഹിക്ക് പോയെക്കും. സുപ്രീംകോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് ഇവര്‍ പോകുന്നതെന്നാണ് വിവരം. വിധി പ്രതികൂലമായാല്‍ ഉടന്‍ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകര്‍ മുഖേന നടന് പോലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോണ്‍ നമ്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. കൊച്ചിയില്‍ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍.
Read Moreചാത്തന്‍സേവയുടെ മറവില്‍ പീഡനം; പ്രതി കൂടുതല്‍പേരെ തട്ടിപ്പിന് ഇരയാക്കി; കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ പോലീസ്
കൊച്ചി: ചാത്തന് സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃശൂര്‍ ആവണിശേരി സ്വദേശി പ്രഭാത് ഭാസ്കരന്(44) കൂടുതല്‍ പേരെ തട്ടിപ്പിന് ഇരകളാക്കി. പ്രണയനൈരാശ്യത്തില്‍പ്പെട്ടവരും കുടുംബപ്രശ്നങ്ങള്‍ നേരിട്ടവരുമാണ് സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട് തട്ടിപ്പിനിരയായത്. ഇത്തരക്കാരുടെ കൈയില്‍നിന്നും വശീകരണപൂജകളുടെ പേരില്‍ ലക്ഷങ്ങളാണ് പ്രഭാത് തട്ടിയത്. സ്ത്രീകളും പുരുഷന്മാരടക്കം നിരവധിപേര്‍ തട്ടിപ്പിനിരയായെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഓരോ പൂജകള്‍ക്കും ഈടാക്കിയിരുന്നത് അന്‍പതിനായിരം മുതല്‍ മുക്കാല്‍ലക്ഷത്തോളം രൂപ വരെയാണ്. തൊണ്ണൂറ് ദിവസത്തില്‍ ഫലപ്രാപ്തിയെന്നായിരുന്നു വാഗ്ദാനം. പൂജനടത്തിയിട്ടും ഗുണം ലഭിക്കാതെ നിരാശരായി എത്തുന്ന ഇരകളെ കൂടുതല്‍ പൂജകള്‍ നടത്താന്‍ പ്രേരിപ്പിച്ച് പീഡനത്തിന് ഇരയാക്കി. പണത്തിന് പുറമെ സ്ത്രീകളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയണ് പോലീസ്. തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് ആണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്.…
Read Moreഭർത്താവിന്റെ രോഗം മാറാൻ നഗ്നപൂജ; പൂജയ്ക്കിടെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി വീട്ടമ്മ പോലീസ് സ്റ്റേഷനിൽ
കൊച്ചി: നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്റെ രോഗം ഭേദമാക്കുന്നതിന് സമീപിച്ച തന്നെ തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച് നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ എറണാകുളം സ്വദേശിയായ വീട്ടമ്മ പാലാരിവട്ടം പോലീസിന് നല്‍കിയിട്ടുള്ള മൊഴി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അനീഷ് ജ്യോതിഷ് എന്ന പൂജാരിക്കെതിരേയാണ് പരാതി. മൊഴി രേഖപ്പെടുത്തിയ പോലീസ് ഇത് പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. സംഭവം 2022ല്‍ നടന്നതാണെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പീഡനം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസില്‍ പരാതി ലഭിക്കുന്നത്. ഇപ്പോള്‍ പരാതി നല്‍കാനിടയായ സാഹചര്യം, പരാതിയില്‍ ആരോപണം ഉന്നയിച്ചിട്ടുള്ള അനീഷ് ജ്യോതിഷ് എന്നയാളുടെ പശ്ചാത്തലം തുടങ്ങിയവ പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.
Read Moreപിടിതരാതെ സ്വർണവില കുതിക്കുന്നു; ഗ്രാമിന് 7,060 രൂപയും പവന് 56,480 രൂപയുമായി റിക്കാർഡ് വിലയിൽ
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും റിക്കാര്‍ഡ് തിരുത്തി സ്വര്‍ണവില. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,060 രൂപയും പവന് 56,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5840 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2660 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലവര്‍ധന ക്രമാതീതമായി വര്‍ധിക്കുന്നത്.യുദ്ധ ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ വന്‍ നിക്ഷേപങ്ങള്‍ കുമിയുന്നു. ഉടന്‍ ഒരു വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവര്‍ധനവ് തുടരും. വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വര്‍ണവില 2700 കടക്കാനുള്ള സാധ്യതകളുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
Read Moreലോറന്‍സിന്റെ പൊതുദര്‍ശനത്തിലെ തര്‍ക്കം; സിപിഎം റെഡ് വോളണ്ടിയര്‍മാർ മര്‍ദിച്ചെന്ന് മകള്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി
കൊച്ചി: അന്തരിച്ച സിപിഎം നേതാവും പിതാവുമായ എം.എം. ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദിച്ചെന്നു കാണിച്ച് മകള്‍ ആശ ലോറന്‍സ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. വനിതകള്‍ അടങ്ങിയ സിപിഎം റെഡ് വോളണ്ടിയര്‍മാരാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ തനിക്ക് പരിക്കേറ്റെന്നും സി.എന്‍. മോഹനനും ലോറന്‍സിന്റെ മകന് എം.എല്‍. സജീവനും സഹോദരി ഭര്‍ത്താവ് ബോബനും മര്‍ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതി എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറിയെന്നും ഉടന്‍ കേസെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.എം.എം. ലോറന്‍സിന്റെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് വിട്ട് നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അദേഹത്തിന്റെ മക്കളില്‍നിന്ന് അഭിപ്രായം തേടാന്‍ ഇന്ന് ഹിയറിംഗ് നടക്കും. എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രതാപ് സോംനാഥാണ് മൂന്നുമക്കളെയും ഹിയറിംഗിന് വിളിച്ചിരിക്കുന്നത്.
Read Moreതൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്; നിര്‍മല സീതാരാമനു മറുപടിയുമായി അന്നയുടെ പിതാവ്
കൊച്ചി: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തിനെതിരേ മറുപടിയുമായി പിതാവ് സിബി ജോസഫ്. അന്ന നേരിട്ടത് ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്. മകള്‍ അനുഭവിച്ചത് മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദമെന്നും സിബി ജോസഫ് പറഞ്ഞു. ജോലി സമ്മര്‍ദത്തെ തുടര്‍ന്നുള്ള അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം നിര്‍മല സീതാരാമന് വിചിത്രമായ പരാമര്‍ശം നടത്തിയിരുന്നു. വീടുകളില്‍നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നുമായിരുന്നു ചെന്നൈയിലെ ഒരു സ്വകാര്യ കോളജിലെ ചടങ്ങിനിടെ മന്ത്രിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Read More