കോലഞ്ചേരി: റോഡിൽ തലകറങ്ങി വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി 40കാരനായ സുരേഷ് തങ്കവേലു ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ കോലഞ്ചേരി ടൗണിൽ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് കുഴഞ്ഞ് വീണത്. സുരേഷ് റോഡിൽ വീണുകിടക്കുന്നത് യാത്രക്കാർ കണ്ടെങ്കിലും മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി ആരും ഗൗനിച്ചില്ല. വൈകുന്നേരമായിട്ടും എഴുന്നേൽക്കാതെ വന്നതോടെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
Read MoreCategory: Kochi
കെ. സുധാകരനും ശോഭാ സുരേന്ദ്രനുമെതിരേ പരാതി നല്കി ദല്ലാള്‍ നന്ദകുമാർ
കൊച്ചി: ഇ.പി. ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനുമെതിരെ വിവാദ ഇടനിലക്കാരന് ടി.ജി. നന്ദകുമാര്‍ പോലീസില്‍ പരാതി നല്കി. ഡിജിപിക്കും പാലാരിവട്ടം പോലീസിനുമാണ് ഇ-മെയിലിലൂടെ പരാതി അയച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെയും തന്നെയും അപമാനിക്കുന്നതിനായി ശോഭാ സുരേന്ദ്രന്റെ സഹായത്തോടെ കെ. സുധാകരനും ചേര്‍ന്ന് ഗൂഢാലോചന നടത്തി. കേരളത്തിലെ ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവ്ദേക്കറും നന്ദകുമാറും ചേര്‍ന്ന് 2023 മാര്‍ച്ച് അഞ്ചിന് ഇ.പി. ജയരാജന്റെ മകന്റെ ആക്കുളത്തുള്ള ഫ്ലാറ്റില്‍ ജയരാജനെ സന്ദര്‍ശിച്ചത് അനാവശ്യ വിവാദമാക്കി തന്നെയും ജയരാജനെയും സമൂഹമാധ്യമങ്ങളില്‍ അവളേഹിച്ചതായാണ് പരാതിയിലുള്ളത്. ഇതിനെക്കുറിച്ച് പ്രത്യകം സംഘം അന്വേഷണ നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്.
Read More“തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ”; ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
കൊച്ചി: വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ഥികളെന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശിയും നിലവില്‍ കാക്കനാട് തുതിയൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന പൊട്ടപ്പറമ്പില്‍ പി.എ. മുഹമ്മദ് ഷാജിയെ (51) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമായിരുന്നു പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇക്കാര്യം പോസ്റ്റ് ചെയ്തത്. സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
Read Moreകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എം.എം. വര്‍ഗീസ് ഇഡിക്കു മുന്നില്‍ ഹാജരായി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 10.30 ഓടെയാണ് വര്‍ഗീസ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഇഡി നേരത്തെ നല്കിയ നോട്ടീസുകളില്ന്മേല് ഹാജരാകാതിരുന്ന വര്‍ഗീസ് ഇന്ന് ഇഡിക്ക് മുന്നിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കരുവന്നൂരിലെ സിപിഎം ബാങ്ക് അക്കൗണ്ടുകളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ജില്ലയിലെ സിപിഎമ്മിന്റെ വരവ് ചെലവ് കണക്കുകള്‍ക്കൊപ്പം ആസ്ഥി വിവരങ്ങളും ബാങ്ക് രേഖകളും ഹാജരാക്കാന്‍ വര്‍ഗീസിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പലതവണ അക്കൗണ്ട് വിവരങ്ങളടക്കം വര്‍ഗീസിനോട് ഇഡി തേടിയെങ്കിലും ഹാജരാക്കാന്‍ തയാറായിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി അറിഞ്ഞാണ് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള പണമിടപാട് നടന്നിട്ടുള്ളതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ബിനാമി വായ്പകള്‍ വഴി…
Read Moreശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് വിദ്യാർഥികൾ
ഇലഞ്ഞി: ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ.കോളജിലെ മൂന്നാം വർഷ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ആശയം യാഥാർഥ്യമാക്കിയത്. വിദ്യാർഥികളുടെ പരീക്ഷണ വിജയം കൈകാലുകൾ തളർന്ന് വീൽചെയറിൽ ഇരുന്ന് ജീവിതം തള്ളിനീക്കുന്നവർക്ക് പ്രതീക്ഷയുടെ പുതുവഴി തുറക്കുകയാണ്. ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയർ ലഭ്യമായാൽ, സഹായത്തിനായി കാത്തു നിൽക്കാതെ സ്വന്തം ലക്ഷ്യങ്ങളിലേക്ക് സ്വയം എത്തിച്ചേരാം.മൂന്നാം വർഷ വിദ്യാർഥികളായ കെ.ആർ.ഭാഗ്യരാജ്, എം.അക്ഷയ് കൃഷ്ണൻ, സി. സ്നേഹ എന്നിവർ ചേർന്നാണ് ഇ കസേര നിർമിച്ചത്. പൂർണമായും കോളജിൽ നിർമിച്ച കസേരയുടെ നിർമാണത്തിന് പിന്നിൽ കോളജിലെ അധ്യാപകരായ ഡോ. ടി.ഡി. സുബാഷ്, കെ. ഹിമ എന്നിവരുടെ സഹായവും ഉണ്ട്. ഒരാഴ്ച്ച കൊണ്ട് 20,000 രൂപ ചെലവഴിച്ചാണ് വീൽചെയർ നിർമിച്ചത്. ചലിക്കുന്ന വീൽചെയറുകളുടെ ചക്രങ്ങൾക്ക് കരുത്ത് പകരുന്നത് ഇന്ത്യക്ക് കാറിന്റെ പഴയ വൈപ്പർ മോട്ടോറുകളാണ്. മോട്ടോറിൽ ഘടിപ്പിച്ച സൈക്കിളിന്റെ പൽചക്രങ്ങളും ചെയിനും…
Read Moreയുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടി; സിസിടിവി ദൃശ്യത്തിലെ കള്ളനെത്തേടി പോലീസ്
കൊച്ചി: യുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടിയ ആള്‍ക്കായി എളമക്കര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാവിലെ 9.15ന് പോണേക്കര ഇടപ്പള്ളി രാഘവന് പിള്ള പാര്ക്കിന് സമീപം ജവാന് ക്രോസ് റോഡിലായിരുന്നു സംഭവം. ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുവരുകയായിരുന്ന യുവതിയുടെ മാല കള്ളന് പെട്ടെന്ന് പൊട്ടിച്ചു ഓടുകയായിരുന്നു. കള്ളനു പുറകേ യുവതി ഓടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ സമീപത്തെ സിസിടിവി കാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കറുത്ത ടീ ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച ഇയാള്‍ ചെരിപ്പില്ലാതെ ഓടുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു ശേഷം ഇയാള്‍ കൊല്ലത്ത് നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Read Moreബര്‍ഗര്‍ ഷോപ്പിലെ ആസാം സ്വദേശിയുടെ പണം സഹപ്രവര്ത്തകന് കവർന്നു
കൊച്ചി: കാക്കനാട് രാജഗിരിവാലിയില്‍ പ്രവര്‍ത്തിക്കുന്ന റാംസി ബര്‍ഗര്‍ ഷോപ്പിലെ ജീവനക്കാരനായ ആസാം സ്വദേശിയുടെ ബാഗില്‍നിന്ന് ഇതര സംസ്ഥാനക്കാരനായ സഹപ്രവര്ത്തകന് പണം കവര്‍ന്നതായി പരാതി. ബാഗില്‍ സൂക്ഷിച്ചിരുന്ന 12,000 രൂപയാണ് ആസാം സ്വദേശിയായ മറ്റൊരാള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കടയുടമ പാലാരിവട്ടം സ്വദേശി ബിന്‍ജു ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്കി. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreതെരഞ്ഞെടുപ്പ് ആവശ്യങ്ങള്ക്കെത്തിച്ച ബസിന്റെ ചില്ല് തകര്‍ത്തു; കണ്ണൂര്‍ സ്വദേശി പോലീസ് നിരീക്ഷണത്തില്‍
കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിച്ച ബസിന്റെ ചില്ല് അടിച്ചുത്തകര്‍ത്ത സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ നിരീക്ഷണത്തില്‍. മുമ്പ് ബസ് ജീവനക്കാരനായിരുന്ന ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം മറൈന്‍ഡ്രൈവിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകളാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസവും സമാനമായ ആക്രമണം ബസിന് നേരെയുണ്ടായിരുന്നുവെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തെ ആക്രമണവും. ചൊവ്വാഴ്ച വൈകിട്ട് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ പാര്‍ക്ക് ചെയ്തിരുന്നപ്പോഴാണ് ആദ്യ സംഭവമുണ്ടായത്. രാത്രി 10 ഓടെ ബസില്‍ അതിക്രമിച്ച് കയറി ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. ഈ സംഭവത്തില്‍ മരട് പോലീസ് കേസെടുത്തിരുന്നു. ബസ് അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി മറൈന്‍ഡ്രൈവില്‍ ബുധനാഴ്ച എത്തിച്ചപ്പോഴായിരുന്നു രണ്ടാമത്തെ സംഭവം. പോലീസ് അന്വേഷണം നടത്തി വരുന്നു.
Read Moreസ്വര്‍ണ വില വര്‍ധന: വിൽക്കുന്നവർ കൂടുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റിക്കാര്‍ഡ് മുന്നേറ്റം തുടരുമ്പോള്‍ കൈയിലുള്ള സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നവരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനം 20ലധികം പേരാണ് പഴയ സ്വര്‍ണം വിൽക്കാനായി കൊച്ചി നഗരത്തിലെ വിവിധ സ്വര്ണക്കടകളിലെത്തുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. സ്വര്‍ണം മാറ്റി വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 10,000 രൂപയ്ക്കു മുകളിലുള്ള വിൽപ്പനയ്ക്ക് ചെക്കാണ് നല്‍കുന്നത്. ഗൂഗിള്‍ പേ വഴി പണം നല്കുന്നതിനായുള്ള സൗകര്യവും ഉണ്ട്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമായി. കഴിഞ്ഞ 19ന് ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിട്ട് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. ക്രമാതീതമായ വില വര്‍ധന മൂലം സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നതാണ് നിലവിലെ ട്രെന്‍ഡെന്ന് ഓള്…
Read More37.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച 37.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചേര്‍ത്തല പട്ടണക്കാട് ഗോകുലം ഹൗസില്‍ ഗോകുലിനെയാണ് (28) കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നു മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുല്സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ അടിസ്ഥാനത്തില്‍ കാക്കനാട്,കൊല്ലംകുടിമുകള്‍ റോഡിലുള്ള ഡയമണ്ട് ഇന്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് 37.19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കാക്കനാട്, ഇന്‍ഫോപാര്‍ക്ക് ഭാഗത്തെ ഐടി മേഖലയില്‍ ജോലിക്കാര്‍ക്ക് വില്പന നടത്തുന്നതിനായാണ് ഇയാള്‍ രാസലഹരി എത്തിച്ചത്. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്. പ്രതിയെ ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.
Read More