കൊച്ചി: വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ഥികളെന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശിയും നിലവില്‍ കാക്കനാട് തുതിയൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന പൊട്ടപ്പറമ്പില്‍ പി.എ. മുഹമ്മദ് ഷാജിയെ (51) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമായിരുന്നു പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇക്കാര്യം പോസ്റ്റ് ചെയ്തത്. സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
Related posts
വീട്ടുമുറ്റത്തെ കൂണ് കഴിച്ച് അവശനിലയിലായ യുവാവ് മരിച്ചു
കൊച്ചി: വീട്ടുമുറ്റത്തെ കൂണ് കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനങ്ങാട് കിളിയന്തറ വീട്ടില്‍ ഷിയാസ് റഹ്മാൻ (45) ആണ്...കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലു പേർ മരിച്ച സംഭവം; അവ്യക്തത തുടരുന്നു
അങ്കമാലി: കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലു പേർ മരിക്കാനിടയായ സംഭവത്തിൽ തീപിടിത്തത്തിന്റെ കാരണത്തിൽ അവ്യക്തത തുടരുന്നു. ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ പറക്കുളം റോഡിൽ...നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം; അവസാനിക്കുക ജൂലൈ 31ന്
വൈപ്പിൻ: കേരള തീരത്ത് കടലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് നാളെ അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. മത്സ്യബന്ധനം നടത്തിവന്ന...