യു​വ​തി​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചോ​ടി​; സിസിടിവി ദൃശ്യത്തിലെ കള്ളനെത്തേടി പോലീസ്

കൊ​ച്ചി: യു​വ​തി​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചോ​ടി​യ ആ​ള്‍​ക്കാ​യി എ​ള​മ​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.15ന് ​പോ​ണേ​ക്ക​ര ഇ​ട​പ്പ​ള്ളി രാ​ഘ​വ​ന്‍ പി​ള്ള പാ​ര്‍​ക്കി​ന് സ​മീ​പം ജ​വാ​ന്‍ ക്രോ​സ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ലൂ​ടെ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മാ​ല ക​ള്ള​ന്‍ പെ​ട്ടെ​ന്ന് പൊ​ട്ടി​ച്ചു ഓ​ടു​ക​യാ​യി​രു​ന്നു. ക​ള്ള​നു പു​റ​കേ യു​വ​തി ഓ​ടി​യെ​ങ്കി​ലും ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ല്‍ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ല്‍ ഇ​യാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്.

ക​റു​ത്ത ടീ ​ഷ​ര്‍​ട്ടും ഷോ​ര്‍​ട്‌​സും ധ​രി​ച്ച ഇ​യാ​ള്‍ ചെ​രി​പ്പി​ല്ലാ​തെ ഓ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സി​സി​ടി​വി​യി​ലു​ള്ള​ത്. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ള്‍ കൊ​ല്ല​ത്ത് നി​ന്ന് ഒ​രു ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment