37.19 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 37.19 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് ഗോ​കു​ലം ഹൗ​സി​ല്‍ ഗോ​കു​ലിനെയാണ് (28) കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്‌​ക്വാ​ഡും തൃ​ക്കാ​ക്ക​ര പോ​ലി​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ല്‍നി​ന്നു മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ഗോ​കു​ല്‍​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ക്ക​നാ​ട്,കൊ​ല്ലം​കു​ടി​മു​ക​ള്‍ റോ​ഡി​ലു​ള്ള ഡ​യ​മ​ണ്ട് ഇ​ന്‍ ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ല്‍ നി​ന്ന് 37.19 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​നാ​ട്, ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ഭാ​ഗ​ത്തെ ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി​ക്കാ​ര്‍​ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ഇ​യാ​ള്‍ രാ​സ​ല​ഹ​രി എ​ത്തി​ച്ച​ത്. ഇ​യാ​ളു​ടെ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്. പ്ര​തി​യെ ഉ​ച്ച​യ്ക്കു​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment