ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്; എം.​എം. വ​ര്‍​ഗീ​സ് ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​യി

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു (ഇ​ഡി) മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് വ​ര്‍​ഗീ​സ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ഡി നേ​ര​ത്തെ ന​ല്‍​കി​യ നോ​ട്ടീ​സു​ക​ളി​ല്‍​ന്മേ​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന വ​ര്‍​ഗീ​സ് ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ലെ​ത്തു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ക​രു​വ​ന്നൂ​രി​ലെ സി​പി​എം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ചോ​ദ്യം ചെ​യ്യ​ല്‍. ജി​ല്ല​യി​ലെ സി​പി​എ​മ്മി​ന്‍റെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍​ക്കൊ​പ്പം ആ​സ്ഥി വി​വ​ര​ങ്ങ​ളും ബാ​ങ്ക് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ വ​ര്‍​ഗീ​സി​നോ​ട് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നേ​ര​ത്തെ പ​ല​ത​വ​ണ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള​ട​ക്കം വ​ര്‍​ഗീ​സി​നോ​ട് ഇ​ഡി തേ​ടി​യെ​ങ്കി​ലും ഹാ​ജ​രാ​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​ഞ്ഞാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​ണ​മി​ട​പാ​ട് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്ന് ബി​നാ​മി വാ​യ്പ​ക​ള്‍ വ​ഴി ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ന്‍റെ പ​ങ്ക് ഈ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും ഇ​ഡി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കേ​സി​ല്‍ മു​ന്‍ എം​പി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യ പി.​കെ. ബി​ജു​വി​നെ​യും ഇ​ഡി അ​ടു​ത്തി​ടെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​രു​വ​ന്നൂ​രി​ല്‍ ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഒ​പ്പം തൃ​ശൂ​രി​ലെ മ​റ്റു ചി​ല ബാ​ങ്കു​ക​ളി​ലും അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്നാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അതേസമയം, അ​റ​സ്റ്റി​നെ താ​ന്‍ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് എം.​എം. വ​ര്‍​ഗീ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​ഡി വി​ളി​ച്ച​തു​കൊ​ണ്ട് വ​ന്നു. എ​ന്തി​ന് വി​ളി​ച്ചെ​ന്ന് ഇ​ഡി​യോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment