കൊച്ചി: ഹോട്ടലിനു സമീപം വീണു പരിക്കേൽക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. സംഭവത്തില്‍ ഹോട്ടലുടമയടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കെപിആര്‍ സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി മനുകുട്ടന് (53) ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ലിസി ആശുപത്രിക്ക് സമീപമുള്ള ഉപ്പും മുളകും ഹോട്ടൽ ഉടമ കാസര്‍ഗോഡ് സ്വദേശി പി.എം. മുഹമ്മദ് അസ് ലം (50), ജീവനക്കാരായ ആസാം സ്വദേശി ഹച്ചിമദീന്(25), വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജാഫര്‍ അലം (18), മുഹമ്മദ് അസ്ലം സാഹബ് (18), അസിം ഭഗത്ത് (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന് ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മനുക്കുട്ടനെ ഉപ്പും മുളകും ഹോട്ടലിന് സമീപം വീണ് തലയ്ക്ക് പരിക്കേറ്റ…
Read MoreCategory: Kochi
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി വെന്റിലേറ്ററില്‍
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദേഹത്തിന് ഇന്ന് രാവിലെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം മദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ചികിത്സാര്‍ഥം മദനി ഒരു മാസത്തിലേറെയായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.
Read Moreകൊച്ചിയിൽ ലഹരിമരുന്നു സംഘം പിടിയിലായ കേസ്; ലഹരിവസ്തുക്കള്‍ നിക്ഷേപിച്ചിരുന്നത് നഗരസഭയുടെ വേസ്റ്റ് ബോക്സുകളില്‍
കൊച്ചി: നഗരം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന മാഡ് മാക്സ് സംഘത്തിലെ പ്രധാനികള്‍ പിടിയിലായ കേസില്‍ പ്രതികള്‍ ലഹരിവസ്തുക്കള്‍ നിക്ഷേപിച്ചിരുന്നത് നഗരസഭയുടെ വേസ്റ്റ് ബോക്സുകളില്‍. കേസുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ബംബരാണ സക്കറിയ മന്‍സില്‍ ‘ഷേണായി’ എന്ന് വിളിക്കുന്ന സക്കറിയ (32), ഇടുക്കി ഉടുമ്പന്‍ ചോല വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗീസ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ടീം, എറണാകുളം ഐബി, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ കൈയില്‍ നി്ന്നും താമസസ്ഥലത്തും നിന്നുമായി അത്യന്തം വിനാശകാരിയ പൗഡര്‍ രൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്തും മൈസൂര്‍ മാംഗോ എന്ന വിളിപ്പേരുള്ള 3.300 കിലോ മുന്തിയ ഇനം കഞ്ചാവും മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായി നല്കുന്ന അതിമാരക മയക്കുമരുന്നായ 18 നൈട്രോസെപാം ഗുളികക…
Read Moreകടുത്ത മാനസിക സമ്മർദം; അങ്കമാലിയിൽ ഗ്രേഡ് എസ്ഐ ജീവനൊടുക്കി
അങ്കമാലി: അങ്കമാലി പുളിയനത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കളരിക്കൽ വീട്ടിൽ രഘുവിന്റെ മകൻ ബാബുരാജ് (49) ആണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി അമ്പലത്തിൽ കുടുംബസമേതം ഗാനമേളയ്ക്ക് പോയിരുന്നു. ഇന്നു രാവിലെ 6.30 ഓടെയാണ് വീടിനു പുറകിൽ പാടത്തിനോട് ചേർന്നുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. നാളെ മലയാറ്റൂരിലായിരുന്നു ഡ്യൂട്ടി. മൃതദേഹം അങ്കമാലി താലൂക്ക് മോർച്ചറിയിലേക്ക് മാറ്റി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി പോലീസ് ഉദ്യോഗസ്ഥൻ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ജയന്തിയാണ് ഭാര്യ. മക്കൾ: സിദ്ധാർത്ഥ്, ശ്രീരാഗ്. അങ്കമാലി സർക്കാർ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.v
Read Moreനായ കുരച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം: ഹൈക്കോടതി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച നാലു ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍
കൊച്ചി: വീട്ടുനായ കുരച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹൈക്കോടതി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച നാലുപേര്‍ അറസ്റ്റില്‍. മര്‍ദനത്തില്‍ പരിക്കേറ്റ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം മുല്ലശേരി കനാല്‍ റോഡില്‍ വിനോദ്(53) അബോധാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റല്‍ അസിസ്റ്റന്റുമാരായ നാല് ഉത്തരേന്ത്യന്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. നായയെ ആക്രമിച്ചത് ചോദ്യം ചെയ്ത വിനോദിനെ നാലുപേരും ചേര്‍ന്ന് ഏറെ നേരം കഴുത്തിന് കുത്തിപ്പിടിച്ചു. ഇതിനെത്തുടര്‍ന്ന് അദേഹം ബോധരഹിതനായി. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതിനെ തുടര്‍ന്ന് വിനോദ് അബോധാവസ്ഥയിലാണ്.
Read Moreപ്രിയമേറുന്ന ആഞ്ഞിലിച്ചക്ക; നിരവധി പ്രോട്ടീനുകൾ അടങ്ങിയ പഴത്തിന് വിപണിയിൽ 250 രൂപവരെ വില
മൂവാറ്റുപുഴ: വിപണിയിൽ താരമായി ആഞ്ഞിലിച്ചക്ക. മൂവാറ്റുപുഴയിലെ പ്രധാന റോഡുകളിലെ വഴിയോരങ്ങളെല്ലാം തന്നെ ആഞ്ഞിലി ചക്ക വില്പനക്കാർ കൈയടക്കിയിരിക്കുകയാണ്. കിലോയ്ക്ക് 200 രൂപ മുതൽ 250 രൂപ വരെ നിരക്കിലാണ് ഇവ വിറ്റഴിക്കുന്നത്. ഇക്കുറി തൃശൂരിൽ നിന്നുള്ള വ്യാപാരികൾ ഗ്രാമപ്രദേശങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന ആഞ്ഞിലി ചക്കയാണ് വില്പന നടക്കുന്നത്. നിരവധി പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ആഞ്ഞിലി ചക്കയുടെ കുരുവിനും ഗുണമേന്മയുണ്ട്. വഴിയാത്രക്കാരും, വാഹനയാത്രികരുമാണ് ആഞ്ഞിലിച്ചക്ക വാങ്ങുവാൻ ധാരാളമായി എത്തുന്നത്. ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ആഞ്ഞിലിച്ചക്കയുടെ വിപണന കാലം. ക
Read Moreകലൂരില്‍ ബ്യൂട്ടീഷനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒളിവില്‍പോയ പ്രതി ഒന്നേകാല്‍ വര്‍ഷത്തിനുശേഷം പിടിയില്‍
കൊച്ചി: കൊച്ചി നഗരത്തില്‍ ബംഗാള്‍ സ്വദേശിനിയായ ബ്യൂട്ടീഷനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ ഒന്നേകാല്‍ വര്‍ഷത്തിനുശേഷം എറണാകുളം നോര്‍ത്ത് പോലീസ് അതിസാഹസികമായി പിടികൂടി. ഉത്തരാഖണ്ഡ് കിച്ചാ പ്രേംനഗര്‍ സ്വദേശിയായ ഹെയര്‍ സ്റ്റൈലിസ്റ്റ് ഫാറൂഖ് അലി(26)യെയാണ് നോര്‍ത്ത് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ആഷിഖ്, ടി.എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോവയില്‍നിന്ന് അതിസാഹസികമായി പിടികൂടിയത്. ഇന്നലെ രാത്രി കൊച്ചിയിലെത്തിച്ച ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. 2022 ഡിസംബര്‍ മൂന്നിന് രാവിലെ 11 ഓടെ കലൂര്‍ ആസാദ് റോഡിലായിരുന്നു സംഭവം നടന്നത്. ബംഗാള്‍ സ്വദേശിനിയും കലൂരിലെ സ്പാ ജീവനക്കാരിയുമായ സന്ധ്യ (25)യെയായിരുന്നു ഫാറൂഖ് നടുറോഡില്‍വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സന്ധ്യയും സുഹൃത്തും റോഡിലൂടെ നടന്നുവരുമ്പോള്‍ ബൈക്കിലെത്തിയ ഫാറൂഖ് ഇവരെ തടഞ്ഞു നിര്‍ത്തി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. ഇയാള്‍ മൂന്നു തവണയാണ് സന്ധ്യയെ വെട്ടിയത്.…
Read Moreരാഷ്ട്രീയ പാര്‍ട്ടികളുടെ പേരിൽ സൗജന്യ റീചാര്‍ജ് വാഗ്ദാനം; തട്ടിപ്പെന്നു പോലീസ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്കുമെന്നുള്ള പ്രചാരണം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി പോലീസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാര്‍ജ് സ്ക്രാച്ച് കാര്‍ഡുകള്‍ എന്ന പേരിലാണ് ലിങ്കുകളാണ് പ്രചരിക്കുന്നത്. “ഫ്രീ റീചാര്‍ജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. തുടര്‍ന്ന് റീചാര്‍ജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഇതിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കും. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ അകപ്പെടുകയോ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
Read Moreസ്വര്‍ണക്കുതിപ്പ് അരലക്ഷത്തിലേക്ക്; പവനു വില 49,440 രൂപ ; ഇന്നു കൂടിയത് 800 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തി. ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. സ്വര്‍ണവില പവന് അരലക്ഷത്തിൽ എത്താന്‍ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. മാര്‍ച്ച് 19 ലെ സ്വർണവിലയായ ഗ്രാമിന് 6,080 രൂപ, പവന് 48,640 രൂപ എന്ന റിക്കാര്‍ഡാണ് ഇന്ന് ഭേദിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില 2200 ഡോളര്‍ എത്തിയശേഷം 2019 ലേക്ക് താഴുകയും പിന്നീട് 2203 ഡോളറിലേക്ക് കുതിക്കുകയുമായിരുന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പലിശ നിരക്ക് മാറ്റമില്ലാതെ തല്‍സ്ഥിതി തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണത്തില്‍ താല്പര്യം കാട്ടുന്നതും…
Read Moreപുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ ഹവാല പണമിടപാട്; പരാതിക്കാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്
കൊച്ചി: മോന്സണ് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ ഹവാല പണമിടപാടില്‍ പരാതിക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. മോന്സണ് 10 കോടി രൂപ കൈമാറിയ പരാതിക്കാരായ യാക്കൂബ്, എം.ടി. ഷെമീര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ഇരുവര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. മോന്സണ് മാവുങ്കലിന് 10 കോടി രൂപ നല്‍കിയെന്ന് പ്രതികള്‍ ഇന്നലെയും ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ പുരാവസ്തു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നാളിതുവരെയായിട്ടും പണത്തിന്റെ സ്രോതസ് ഹാജരാക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്. റസ്റ്റം പറഞ്ഞു. 7.06 കോടി രൂപയാണ് യാക്കൂബ് മോന്‍സണിന് നല്‍കിയിട്ടുള്ളത്. ഷെമീര്‍ 45,000 രൂപ നേരിട്ടും 5000 രൂപ ഗൂഗിള്‍ പേ വഴിയും നല്കി. എന്നാല്‍ മോന്‍സണുമായി പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ 2.10 കോടി രൂപ മാത്രമേ ബാങ്ക് വഴി നല്‍കിയിട്ടുള്ളൂ.…
Read More