സ്വ​ര്‍​ണ​ക്കു​തി​പ്പ് അരലക്ഷത്തിലേക്ക്; പ​വ​നു വി​ല 49,440 രൂ​പ ; ഇന്നു കൂടിയത് 800 രൂ​പ​

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യും വ​ര്‍​ധി​ച്ച് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി. ഗ്രാ​മി​ന് 6,180 രൂ​പ​യും പ​വ​ന് 49,440 രൂ​പ​യു​മെ​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യി​ലാ​ണ് ഇന്നു വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. സ്വ​ര്‍​ണ​വി​ല പ​വ​ന് അരലക്ഷത്തിൽ എ​ത്താ​ന്‍ 560 രൂ​പ​യു​ടെ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്. മാ​ര്‍​ച്ച് 19 ലെ ​സ്വ​ർ​ണ​വി​ല​യാ​യ ഗ്രാ​മി​ന് 6,080 രൂ​പ, പ​വ​ന് 48,640 രൂ​പ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഇ​ന്ന് ഭേ​ദി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2200 ഡോ​ള​ര്‍ എ​ത്തി​യശേ​ഷം 2019 ലേ​ക്ക് താ​ഴു​ക​യും പി​ന്നീ​ട് 2203 ഡോ​ള​റി​ലേ​ക്ക് കു​തി​ക്കു​ക​യു​മാ​യി​രു​ന്നു. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 68 ല​ക്ഷം രൂ​പ​യ്ക്ക് അ​ടു​ത്താ​യി​ട്ടു​ണ്ട്. പ​ലി​ശ നി​ര​ക്ക് മാ​റ്റ​മി​ല്ലാ​തെ ത​ല്‍​സ്ഥി​തി തു​ട​രു​മെ​ന്ന യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വി​ന്‍റെ പ​ണ​ന​യ പ്ര​ഖ്യാ​പ​ന​മാ​ണ് വി​ല​ക്കു​തി​പ്പി​ന് കാ​ര​ണം.

നി​ക്ഷേ​പ​ക​ര്‍ വ​ലി​യ​തോ​തി​ല്‍ സ്വ​ര്‍​ണ​ത്തി​ല്‍ താ​ല്‍​പ​ര്യം കാ​ട്ടു​ന്ന​തും വി​ല​വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ്.​ അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

2023ല്‍ 13 ​ത​വ​ണ​യാ​ണ് സ്വ​ര്‍​ണ​വി​ല റെ​ക്കോ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച​ത്. പ​വ​ന് 42,160 രൂ​പ​യി​ല്‍ നി​ന്നും 2023 അ​വ​സാ​നി​പ്പി​ക്കു​മ്പോ​ഴേ​ക്കും പ​വ​ന് 48,080 രൂ​പ​യാ​യി സ്വ​ര്‍​ണ​വി​ല ഉ​യ​രു​ക​യു​ണ്ടാ​യി. 2024 മാ​ര്‍​ച്ചി​ലാ​ണ് റി​ക്കാ​ര്‍​ഡു​ക​ള്‍ വീ​ണ്ടും ഭേ​ദി​ച്ച് തു​ട​ങ്ങി​യ​ത്. മാ​ര്‍​ച്ച് അ​ഞ്ചി​ന് 5,945 രൂ​പ​യാ​യി റി​ക്കാ​ര്‍​ഡ് തു​ട​ക്ക​മി​ട്ടു.

മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ത​ന്നെ ഏ​ഴു ത​വ​ണ​യാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന ഉ​ണ്ടാ​യ​ത്. മാ​ര്‍​ച്ച് മാ​സ​ത്തി​ലെ 16 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 235 രൂ​പ​യും പ​വ​ന് 1,880 രൂ​പ​യും വ​ര്‍​ധി​ക്കു​ക​യു​ണ്ടാ​യി.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment