രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പേരിൽ സൗ​ജ​ന്യ റീ​ചാ​ര്‍​ജ് വാഗ്ദാനം; ത​ട്ടി​പ്പെ​ന്നു പോ​ലീ​സ്


കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രമുഖ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സൗ​ജ​ന്യ​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ചെ​യ്തു ന​ല്‍​കു​മെ​ന്നു​ള്ള പ്ര​ചാ​ര​ണം ത​ട്ടി​പ്പാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സൗ​ജ​ന്യ​മാ​യി മൂ​ന്നു മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള പ്ലാ​നി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ചെ​യ്തു ത​രു​മെ​ന്ന വാ​ഗ്ദാ​ന​മാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

സൗ​ജ​ന്യ റീ​ചാ​ര്‍​ജ് സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ എ​ന്ന പേ​രി​ലാ​ണ് ലി​ങ്കു​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. “ഫ്രീ ​റീ​ചാ​ര്‍​ജ് യോ​ജ​ന’ തു​ട​ങ്ങി​യ പേ​രി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളി​ലെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​വ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ത​ട്ടി​പ്പു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടും.

തു​ട​ര്‍​ന്ന് റീ​ചാ​ര്‍​ജ് ല​ഭി​ച്ചെ​ന്നും ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ന്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ഈ ​സ​ന്ദേ​ശം അ​യ​യ്ക്ക​ണ​മെ​ന്നും അ​റി​യി​ക്കും. ഇ​തി​ലൂ​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ കൈ​ക്ക​ലാ​ക്കും. ഇ​ത്ത​രം ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ അ​ക​പ്പെ​ടു​ക​യോ മ​റ്റു​ള്ള​വ​ര്‍​ക്ക് ഫോ​ര്‍​വേ​ഡ് ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്നു​മാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

Related posts

Leave a Comment