കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ആറര കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുല്‍ സമദ് ആണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. അടുത്തകാലത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി പെട്ടിയില്‍ ഒളിപ്പിച്ചിരുന്നത്. ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് വിപണിയില്‍ ആറര കോടിയോളം രൂപ വിലവരും. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നും ബാങ്കോക്കിലേക്കും പോയശേഷമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
Read MoreCategory: Kochi
കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായി സര്‍ക്കാര്‍; തൃകക്ഷി കരാര്‍ ഉണ്ടാക്കാന്‍ ശ്രമം
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമക്കുരുക്ക് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും. കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്സറുമായി പുതിയ തൃകക്ഷി കരാര്‍ ഉണ്ടാക്കാനാണ് കായികവകുപ്പിന്റേയും ജിസിഡിഎയുടെയും നീക്കം. പിടിച്ചുനില്ക്കാന് ഒരു വഴിയും ഇല്ലാതായതോടെയാണ് സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചത്. മെസി നവംബറില്‍ കേരളത്തില്‍ എത്തില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതിലെ ക്രമക്കേടുകള്‍ ചര്‍ച്ചയായത്. എന്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കരാറുണ്ടെന്നായിരുന്നു മറുപടി. ജിസിഡിഎ ചെയര്‍മാനും മന്ത്രിയും ആ കള്ളം പല തവണ ആവര്‍ത്തിച്ചു. പത്ര സമ്മേളനത്തിനിടെ കരാറുണ്ടെന്ന് പറഞ്ഞ സ്പോണ്‍സറോട് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി കിട്ടാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ തേടുകയായിരുന്നു. ഇതോടെയാണ് മന്ത്രി…
Read Moreഎംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവം: ലഹരിമരുന്നു കൈമാറിയവരെ കണ്ടെത്താന്‍ അന്വേഷണം
കൊച്ചി: വടുതലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാക്കളെ പിടികൂടിയ കേസില്‍ ലഹരിമരുന്ന് കൈമാറിയവരെ കണ്ടെത്താന്‍ എക്സൈസ് അ്ന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ താമരശേരി കാട്ടിപ്പാറ കരിഞ്ചോല വീട്ടില്‍ മുഹമ്മദ് മിദ്ലാജ് (23), കൊയിലാണ്ടി പന്തലായനി കറവങ്ങാട് കപ്പനവീട്ടില്‍ ഹേമന്ദ് (24), താമരശേരി കാട്ടിപ്പാറ തെയ്യത്തുംപാറ വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് (22), കൊയിലാണ്ടി കൊഴുക്കല്ലൂര്‍ ഇറങ്ങത്ത് വടക്കേവലിയ പറമ്പില്‍ വീട്ടില്‍ കാര്‍ത്തിക് (23) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. വടുതല ഡോണ്‍ബോസ്കോ റോഡിന് സമീപമുള്ള സ്കൈലക്സ് സര്‍വീസ് അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നാണ് വില്‍പ്പനക്കെത്തിച്ച എംഡിഎംഎയും കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 70.4736 ഗ്രാം എംഡിഎംഎയും 2.3245 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും അഞ്ച് ലക്ഷം രൂപക്ക് വാങ്ങി എറണാകുളം, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലും, അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇവര്‍…
Read Moreസാമ്പത്തിക തട്ടിപ്പ് കേസ്: അറസ്റ്റിലായ മുഹമ്മദ് ഷെര്‍ഷാദിനെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെര്ഷാദി(48)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചെന്നൈ വടപളനിയില്‍ നിന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചു.കേസിലെ രണ്ടാം പ്രതിയും കമ്പനി സിഇഒയുമായ ചെന്നൈ നുങ്കബാക്കം സ്വദേശി ശരവണനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. മുഹമ്മദ് ഷെര്‍ഷാദ് ഡയറക്ടറായ ചെന്നെയിലെ പെന്‍ഡ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന രണ്ട് പരാതികളിലാണ് അറസ്റ്റ്. വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. എളംകുളം പുതിയ റോഡ് സ്വദേശി കെ.പി.സാജു, കടവന്ത്ര കെ പി വള്ളോന്‍ റോഡ് സ്വദേശി രാകേഷ് മാധവ് എന്നിവരാണ്…
Read Moreക്രിപ്റ്റോ കറൻസി; ആദായനികുതി വകുപ്പ് കണ്ടെത്തിയത്400 കോടിയുടെ നികുതി വെട്ടിപ്പ്
കൊച്ചി: ക്രിപ്റ്റോ കറന്‍സി വാങ്ങി വിദേശത്ത് ഇരട്ടിയിലധികം വിലയ്ക്ക് വിറ്റ് പിന്നീട് ഹവാല വഴി കേരളത്തിലെത്തിച്ച് നടത്തിയ 400 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആദായനികുതി വകുപ്പ് കണ്ടെത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എട്ടു കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. മൂന്നു ദിവസം നീണ്ട റെയ്ഡില്‍ നിരവധി രേഖകളും പിടിച്ചെടുത്തു. കോഴിക്കോട്ടെ പരിശീലന സ്ഥാപനയുടമ, സൗദിയിലും ഇന്തോനേഷ്യയിലും പൂക്കച്ചവടം നടത്തുന്ന വ്യക്തി എന്നിവരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. ഓണ്‍ലൈന്‍ വഴി ക്രിപ്റ്റോ കറന്‍സി വാങ്ങിനല്‍കുന്ന ഇടനിലക്കാരായ യുവാക്കളുടെ വീടുകളാണ് മലപ്പുറത്ത് പരിശോധിച്ചത്. ഇന്ത്യന്‍ കറന്‍സി നല്കിയാല് രഹസ്യ ഓണ്‍ലൈനുകള്‍ വഴി ക്രിപ്റ്റോ കറന്‍സി വാങ്ങി നല്‍കുകയാണ് ഇടനിലക്കാര്ചെയ്യുന്നത്. കോഴിക്കോട് കേന്ദ്രമായ സംഘം നടത്തിയ 100 കോടി രൂപയുടെ വെട്ടിപ്പ് കഴിഞ്ഞ ജനുവരിയില്‍ കണ്ടെത്തിയതിന്റെ തുടരന്വേഷണത്തിലാണ് കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയത്. സൗദിയിലും ഇന്തോനേഷ്യയിലുമുള്ള പൂക്കച്ചവടത്തിന്റെ മറവിലാണ് ഇടപാട്.…
Read Moreകേരള പോലീസ് അക്കാദമിയില്‍ ഇനി ശ്വാന പരിശീലനം പഠിക്കാം; ഇന്ത്യയിലെ ആദ്യസംരംഭം
കൊച്ചി: ശ്വാനപരിശീലനം ശാസ്ത്രീയമായി പഠിക്കുന്നതിന് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി ആരംഭിക്കുന്ന പുതിയ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഡിസംബറില്‍ തുടക്കമാകും. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ കെനൈന്‍ ഹിസ്റ്ററി, ജനറല്‍ ഒബീഡിയന്‍സ് ആന്‍ഡ് ബിഹേവിയറല്‍ ട്രെയിനിംഗ്, ട്രേഡ് വര്‍ക്ക്, നായ്ക്കളുടെ സംരക്ഷണവും മരുന്നു നല്‍കലും, കെന്നല്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ശ്വാന പരിശീലന കേന്ദ്രത്തിലേയും ഈ മേഖലയിലെ മറ്റ് വിദഗ്ദ്ധരുടേയും നേതൃത്വത്തില്‍ അക്കാദമി കേന്ദ്രീകരിച്ച് നടത്തുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സര്‍വ്വകലാശാലയും സംയുക്തമായി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ദേശീയ തൊഴില്‍ വിദ്യാഭ്യാസ പരിശീലന കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്ന രീതിയിലാണ് കോഴ്സിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്.വിദേശ രാജ്യങ്ങളിലടക്കം മികച്ച ജോലി സാധ്യതയുള്ള കോഴ്സാണിത്. പത്താം ക്ലാസില്‍ 50 ശതമാനം…
Read Moreഓപ്പറേഷന് സൈ ഹണ്ട്: കേസുകളും അറസ്റ്റും കൂടുതല്‍ റൂറലില്‍; കൊച്ചിയിൽ 46 അറസ്റ്റ്
കൊച്ചി: സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളെ പൂട്ടാന്‍ പോലീസ് നടത്തിയ ഒപ്പറേഷന് സൈ ഹണ്ടില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് റൂറലില്‍. 43 പേരാണ് ഇവിടെ അറസ്റ്റിലായത്. ജില്ലയില്‍ ആകെ 46 അറസ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. റൂറല്‍ ജില്ലയില്‍ 102 ഇടങ്ങളിലാണ് പരിശോധന നടന്നത്. കോതംമംഗലത്ത് നിന്ന് എട്ട് പേരെയും, മൂവാറ്റുപുഴ ഏഴ്, ആലുവ, എടത്തല, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് പേരെ വീതവും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില്‍ 36 ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലുമാണ് പോലീസ് പരിശോധന നടത്തിയത്. ചെക്ക് വഴിയും, എടിഎം വഴിയും സംശയാസ്പദമായി പണം പിന്‍വലിച്ചവരെയും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്കിയവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂവാറ്റുപുഴയില്‍ പിടിയിലായവര്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് കൈക്കലാക്കിയത്. പ്രതികള്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി കമ്മീഷന് വ്യവസ്ഥയില്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന തട്ടിപ്പ്…
Read Moreകല്ലൂർ സ്റ്റേഡിയം ; നവീകരണം മന്ദഗതിയില്‍; ആശങ്കയില്‍ വ്യാപാരികള്‍
കൊച്ചി: അര്‍ജന്റീന ഓസ്ട്രേലിയ സൗഹൃദ മത്സരം നടക്കില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയം നവീകരണം മന്ദഗതിയില്‍ ആയെന്ന ആരോപണവുമായി കലൂര്‍ സ്റ്റേഡിയം ഷോപ്പ് ഓണേഴ്സ് അസോസിയേഷന്. നിലവിലെ വേഗതയില്‍ നിര്‍മാണ പണികള്‍ തുടര്‍ന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമോ എന്ന് സംശയമുണ്ട്. പണികള്‍ തീരാതെ വന്നാല്‍ അത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികള്‍ ആശങ്ക പങ്കുവച്ചു. നിലവില്‍ അറ്റകുറ്റപ്പണികള്‍ മൂലം പ്രദേശത്തെ പൊടി ശല്യം രൂക്ഷമാണ്. ഇത് കച്ചവടത്തെ ബാധിക്കുന്നുണ്ട്. പ്രദേശത്തെ റോഡ് അടക്കം ഏതാനും ഇടങ്ങളില്‍ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത് വാഹനങ്ങള്‍ കടന്നു വരുന്നതിന് പ്രതിസന്ധി തീര്‍ക്കുന്നു. 120 ഓളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 50ല്‍ അധികവും ഹോട്ടലുകളാണ്. പൊടി ശല്യം അടക്കം പ്രതികൂലമായി ബാധിക്കുന്നതും ഇവിടുത്തെ ഭക്ഷണശാലകളെയാണ്. അതേസമയം സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്പോണ്സര് പിന്മാറിയാല് നിര്‍മാണം അവതാളത്തിലാകും. ഇതോടെ കച്ചവട സ്ഥാപനങ്ങള്‍…
Read Moreഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷന് ബുക്കിംഗിലും തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 2.75 ലക്ഷം രൂപ
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷന് ബുക്കിംഗിന്റെ പേരില്‍ പുതിയ തട്ടിപ്പ്. വയനാട് സ്വദേശിക്കാണ് ഇത്തരത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായത്. പുതിയ രീതിയിലുള്ള തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതോടെ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് ഇങ്ങനെആശുപത്രിയില് ക്യൂ നിന്ന് ഡോക്ടറെ കാണാനൊന്നും ആര്‍ക്കും സമയമില്ല. അതിനാല്‍ തന്നെ ഓണ്‍ലൈനായാണ് പലരും ഡോക്ടറുടെ അപ്പോയ്മെന്റ് എടുക്കുന്നത്. ഇതാണ് തട്ടിപ്പ് സംഘം മുതലാക്കുന്നതും. ഡോക്ടറുടെ അപ്പോയ്മെന്റ് എടുക്കാനായി ഗൂഗിളില്‍ ആശുപത്രിയുടെ കോണ്ടാക്ട് നമ്പര്‍ സെര്‍ച്ച് ചെയ്ത് ലഭ്യമായ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്മെന്റ് എടുക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നല്കി ബുക്ക് ചെയ്യണമെന്ന അറിയിപ്പ് ലഭിക്കും. തട്ടിപ്പിന്റെ തുടക്കം ഇവിടെയാണ്. . ഈ സമഇന്സ്റ്റാള് ചെയ്യാനുള്ള ലിങ്കും കൂടി തട്ടിപ്പുകാര്‍ അയക്കും. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അഞ്ചു രൂപ അടച്ച് appointment bw തന്നെ കോണ്ടാക്ട് ചെയ്യുന്ന ആളുടെ…
Read Moreവിവാഹാഘോഷം കുറച്ചു; നിർധന കുടുംബത്തിനു വീടൊരുക്കാന്‍ റോജി എം. ജോണ്‍ എംഎല്‍എ
കൊച്ചി: വിവാഹച്ചെലവ് ചുരുക്കി വീടൊരുക്കാന്‍ റോജി എം. ജോണ്‍ എംഎല്‍എ. ഇന്നു നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങളും ആര്‍ഭാടവും ഒഴിവാക്കി ആ പണം ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ നിര്ധനകുടുംബത്തിനു വീട് നിര്‍മിച്ചുനല്‍കാനാണ് എംഎല്‍എ ഒരുങ്ങുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാകും വിവാഹം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളിയിലാണു റോജിയുടെയും കാലടി മാണിക്യമംഗലം സ്വദേശിയും യുവസംരംഭകയുമായ ലിപ്സിയുടെയും വിവാഹം. ചെലവ് ചുരുക്കല്‍ സംബന്ധിച്ച കാര്യ എംഎല്‍എ തന്നെയാണ് അറിയിച്ചത്.
Read More