പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ നാ​സ​ര്‍ മ​ദനി വെന്‍റിലേ​റ്റ​റി​ല്‍

കൊ​ച്ചി: പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ നാ​സ​ര്‍ മ​ദനി​യെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് വെ​ന്‍റിലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള അ​ദേ​ഹ​ത്തി​ന് ഇ​ന്ന് രാ​വി​ലെ ര​ക്ത​സ​മ്മ​ര്‍​ദം കൂ​ടു​ക​യും ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് താ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം മ​ദനി​യെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി.

ഡ​യാ​ലി​സി​സ് തു​ട​രു​ന്നു​ണ്ട്. ക​ര​ള്‍ രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സാ​ര്‍​ഥം മ​ദനി ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ സു​പ്രീം​കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മ​ദനി ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ 20 നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

Related posts

Leave a Comment