കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി പ്രതാപന്, ഭാര്യ ശ്രീന, സ്വര്‍ണക്കടത്തുകേസിലെ പ്രതി വിജേഷ് പിള്ള എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്, ശ്രീന എന്നിവര്‍ ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ഇഡിക്കു മുന്നില്‍ ഹാജരായ ഇരുവരെയും രാത്രി വൈകിയും ഇഡി ചോദ്യം ചെയ്തിരുന്നു. തൃശൂരിലെ വീട്ടില്‍ ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതല്‍ ഒളിവിലായിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ വളരെ വിശദമായി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സി വഴി സമാഹരിച്ച പണം പ്രതികള്‍ വിദേശത്തേക്ക് കടത്തിയതായും സൂചനയുണ്ട്. കേസില്‍ വിജേഷ് പിള്ളയേയും ഇഡി ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ഇഡി ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒടിടി ഇടപാടുകളെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍.…
Read MoreCategory: Kochi
ഇടശേരി ബാറിനു മുന്നിലെ വെടിവയ്പ്; പോലീസിന്റെ ഉറക്കം കെടുത്തിയ മുഖ്യപ്രതി കോമ്പാറ വിനീത് പിടിയിൽ
കൊച്ചി: എറണാകുളം കതൃക്കടവില്‍ ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പാറക്കടവ് സ്വദേശി കോമ്പാറ വിനീത് എന്ന വിനീത് പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ഒന്നര ആഴ്ചയായി പോലീസിന്റെ ഉറക്കം കെടുത്തിയ പ്രതിയെ ഇന്നു പുലര്‍ച്ചെ എറണാകുളം ജില്ലയിലെ തന്നെ ഒളി സങ്കേതത്തില്‍ നിന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. വെടിവയ്ക്കുന്നതിനായി വിനീത് ഉപയോഗിച്ച 7.62 എംഎം റിവോള്‍വര്‍ ആരുടേതാണ്, അതിന് ലൈസന്‍സ് ഉണ്ടോ, മറ്റെന്തെങ്കിലും ക്വട്ടേഷന്റെ ഭാഗമായാണോ സംഘം കൊച്ചി നഗരത്തില്‍ എത്തിയത്, സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും പ്രതിയില്‍നിന്ന് തേടുന്നത്. ഉച്ചയോടെ പ്രതിയെ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എത്തിക്കും. അതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിനീതിനെതിരേ വധശ്രമത്തിന് രണ്ടു കേസുകള്‍ നിലവിലുണ്ട്.…
Read Moreഭർത്താവിനെ ഉപേക്ഷിച്ച് കാമുകനുമായി ലിംഗ്ടുഗതർ; ലോഡ്ജിൽ മരിച്ച യുവതിയുടെ ബന്ധുക്കളെത്തേടി പോലീസ്
ആലുവ: ബിനാനിപുരത്ത് ലിവിംഗ് ടുഗതറിൽ ജീവിക്കുകയായിരുന്ന യുവതിയെ ലോഡ്ജിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. പറവൂർ സ്വദേശി സൂര്യനാഥിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാൾക്കൊപ്പമാണ് യുവതി ലിവിംഗ് ടുഗതർ നയിച്ചിരുന്നത്. ഒറ്റപ്പാലം റെയിൽവേ റോഡ് പൊന്നോത്ത്കുഴി റംസിയ (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ബിനാനിപുരം സ്റ്റേഷനതിർത്തിയിൽപ്പെട്ട കാരോത്തു കുന്നിലെ ലോഡ്ജിലെ കുളിമുറിയിലാണ് മരിച്ചനിലയിൽ യുവതിയെ കണ്ടെത്തിയത്. ബാത്ത്റൂം അകത്തുനിന്നും കുറ്റിയിട്ടിരുന്നു. വാതിൽ ചവിട്ടി പൊളിച്ചാണ് പോലീസ് കടന്നത്. സൂര്യനാഥ് കുറച്ചുനാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. മൃതദ്ദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ തിരിച്ചറിഞ്ഞതിനു ശേഷമേ പോസ്റ്റ് മാർട്ടം നടത്തുകയുള്ളൂ. ഷാമിൽ എന്നാണ് യുവതിയുടെ ഭർത്താവിന്റെ പേര്.
Read Moreടി.പി. ചന്ദ്രശേഖരന് വധക്കേസ്; സിപിഎമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടുവെന്ന് കെ.കെ. രമ
കൊച്ചി: ടി.പി. വധക്കേസിലെ കോടതി വിധിയിലൂടെ സിപിഎമ്മിന്റെ പങ്കാണ് കൂടുതല്‍ വെളിപ്പെട്ടതെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎല്‍എ. ഏറ്റവും നല്ല വിധിയാണിത്. രണ്ടു പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമാണ്. കേസില്‍ ഗൂഢാലോചന നടത്തിയവരാണ് സിപിഎം നേതാക്കളാണ് ഇരുവരും. പാര്‍ട്ടി ടിപിയെ വെടിക്കൊന്നത് അഭിപ്രായം പറഞ്ഞതിനാണ്. പി. മോഹനനെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും കെ.കെ. രമ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreകടന്നു വരൂ…കടന്നു വരൂ…കടന്നു വരൂ… വാഗ്ദാനം വന്‍ ലാഭം: തട്ടിപ്പ് കൂടുതലും ടെലഗ്രാം വഴി
കൊച്ചി: വന്‍ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമമായ ടെലഗ്രാം വഴിയെന്ന് പോലീസ്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. എന്നാല്‍ പലരും മാനഹാനി ഭയന്ന് പരാതിപ്പെടാന്‍ തയാറാകുന്നില്ലെന്നതാണ് വാസ്തവം. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്ന തെളിയിക്കാന്‍ സ്ക്രീന്‍ഷോട്ടുകളും പങ്കുവയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ പുതുതായി ചേര്‍ന്ന ആള് ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആളുകളാണെന്ന വിവരം ഇര ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടര്‍ന്ന് ഏതെങ്കിലും വ്യാജ വെബ്സൈറ്റ് കാണിച്ച് നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍…
Read Moreരാജ്യത്ത് ലോക്കോ പൈലറ്റുമാരുടെ 16,373 ഒഴിവുകള്‍; ജോലിഭാരത്താല്‍ വലഞ്ഞ് ജീവനക്കാര്‍
കൊച്ചി: ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ 16,373 ഒഴിവുകളില്‍ യഥാസമയത്ത് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ നിലവിലുളളവരുടെ ജോലി ഭാരം ഇരട്ടിയാകുന്നതായി ആക്ഷേപം. 2023 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 16,373 ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ രാജ്യത്തുള്ളത്. 1,28,793 ലോക്കോ പൈലറ്റുമാര്‍ വേണ്ടിടത്ത് 1,12,420 ലോക്കോ പൈലറ്റുമാര്‍ മാത്രമാണ് നിലവിലുള്ളത്. അതേസമയം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം 5,696 ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ 60 വനിതകള്‍ ഉള്‍പ്പെടെ 1291 ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരാണുള്ളത്. തിരുവനന്തപുരം ഡിവിഷനില്‍ 718 പേരും പാലക്കാട് 573 പേരും 1291 പേർ ജോലി ചെയ്യേണ്ട ഇടത്ത് ഇപ്പോൾ 1118 പേർ മാത്രമേ ജോലി ചെയ്യുവാനുള്ളൂ. ഗുഡ്സ്, പാസഞ്ചര്‍, എക്സ്പ്രസ്, യാഡുകളില്‍ ഷണ്ടിംഗ് ജോലി ചെയ്യുന്ന ലോക്കോ പൈലറ്റ് ഷണ്ടിംഗ് വിഭാഗങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്.…
Read Moreബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടി വിതറി സ്വര്‍ണാഭരണക്കവർച്ച; സംഭവത്തിൽ ദുരൂഹത
മൂവാറ്റുപുഴ: പട്ടാപകല്‍ സ്ക്കൂട്ടറില്‍ പോവുകയായിരുന്ന ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടി വിതറി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തിൽ ദുരൂഹത. വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തിലെ മാനേജര്‍ ഗുരുവായൂര്‍ കിഴക്കേതില്‍ രാഹുല്‍ രഘുനാഥിന്റെ മുഖത്താണ് മുളകുപൊടി വിതറി ബൈക്കില്‍ എത്തിയ സംഘം മോഷ്ടിച്ചത്. എന്നാൽ സംഭവത്തിൽ രാഹുലിന്റെ പരസ്പര വിരുദ്ധ സംസാരത്തിൽ ദുരുഥതകളുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്ജിതമാക്കിയപ്പോളാണ് ദുരുഹതകൾ ഏറിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. രാഹുലിന്റെ കൈവശമുണ്ടായിരുന്ന 26 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. കച്ചേരിത്താഴത്തെ മറ്റൊരു ബാങ്കില്‍ നിന്നും ഏറ്റെടുത്ത സ്വര്‍ണവുമായി ബാങ്കിലേക്ക് പോകുന്നതിനിടയിലാണ് ഹെല്‍മെറ്റ് ധാരികളായ രണ്ടംഗ സംഘം രാഹുലിനെ ആക്രമിച്ച് മോഷണം നടത്തുകയായിരുന്നവെന്നാണ് രാഹുൽ പോലീസിനോട് പറഞ്ഞത്. സ്കൂട്ടറില്‍ പോവുകയായിരുന്ന രാഹുലിനെ പിന്നാലെയെത്തിയ സംഘം തൃക്ക അമ്പലത്തിന് സമീപം തടഞ്ഞ്…
Read Moreഓട്ടോയിൽനിന്നു തെറിച്ചുവീണ കുട്ടിയെ കാർ ഇടിച്ച സംഭവം: അപകടമുണ്ടാക്കിയ കാർ കണ്ടെത്താനായില്ല; കുട്ടി വെന്റിലേറ്ററിൽ തുടരുന്നു
ആലുവ: അച്ഛനോടൊപ്പം ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ തെറിച്ച് വീണ കുട്ടിയെ പിന്നാലെയെത്തിയ കാർ ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ കുട്ടി വെന്റിലേറ്ററിൽ തുടരുന്നു. മാറമ്പിള്ളി സ്വദേശി പ്രേം നിവാസിൽ പ്രജിത്തിന്റെ മകൻ നിഷികാന്ത് (7) നെ യാണ് കാർ ഇടിച്ച് വീഴ്ത്തിയത്. ഇന്നലെ രാവിലെ 10 നാണ് സംഭവം. കാറിടിച്ച കാര്യം വൈകിയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അപകടം നടന്നപ്പോൾ തന്നെ അടുത്തുള്ള പ്രിസം മെഡിക്കൽസിൽ പ്രവേശിച്ച് പ്രഥമ ചികിത്സക്ക് ശേഷമാണ് രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലുവയിൽനിന്നും മാറമ്പിള്ളിയിലേക്ക് അച്ഛനോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ കുട്ടമശേരി ആനിക്കാട് കവലക്ക് സമീപമാണ് അപകടം നടന്നത്. കുട്ടിയെ കണ്ണ് ആശുപത്രിയിൽ കാണിച്ച് തിരിച്ച് വരുന്ന വഴിക്കാണ് അപകടം. ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരിക്കാണെന്നാണ് ആദ്യം കരുതിയത്.…
Read Moreആലുവയിൽ തിരുട്ടു സംഘം; രണ്ട് ദിവസംകൊണ്ട് കള്ളൻ കൊണ്ടുപോയത് 38 പവൻ; എങ്ങുമെത്താതെ പോലീസ് അന്വേഷണം
ആലുവ: ആലുവ മേഖലയിലെ നിവാസികളുടെ യാത്രകളെയും നീക്കങ്ങളേയും നിരീക്ഷിച്ച് ഒരു സംഘം ആലുവ മേഖലയിൽ എത്തിയതായി സംശയം ബലപ്പെടുന്നു. വീട്ടിൽ നിന്നും ഒരു രാത്രി മാറി നിൽക്കുന്നവരെ പ്രത്യേകമായി നിരീക്ഷിച്ച് മോഷണം നടത്തുന്നതായാണ് സൂചന. മോഷണരീതിയും സമാനമാണ്. മോഷ്ടിക്കാൻ വരുന്നവർക്ക് വീടുകളെക്കുറിച്ച് വ്യക്തമായ വിവരം കൈമാറുന്നതായും മറ്റൊരു സംഘം കവർച്ച നടത്തുന്നതായുമാണ് നിഗമനം. കഴിഞ്ഞ ദിവസം കുട്ടമശേരിയിൽ നടത്തിയ മോഷണത്തിൽ വാതിലിന്റെ പൂട്ട് തുറക്കാനാണ് ശ്രമിച്ചത്. അതിൽ പരാജയപ്പെട്ടപ്പോഴാണ് വീട്ടിലെ തന്നെ കസിപ്പാര ഉപയോഗിച്ച് വാതിലിന്റെ താഴെ പകുതി കുത്തിപ്പൊളിച്ചത്. എന്നാൽ ആലുവയിലെ വീട്ടിൽ ആദ്യശ്രമത്തിൽ തന്നെ വാതിൽ പൂട്ട് കുത്തിപ്പൊളിക്കാനായി. ഇതൊക്കെ സൂചിപ്പിക്കുന്നത് നഗരത്തിൽ കറങ്ങി നടന്ന് ഒരു സംഘം നിരീക്ഷിക്കുന്നെന്നാണ്. എങ്ങുമെത്താതെ പോലീസ് അന്വേഷണംആലുവ: തുടർച്ചയായി രണ്ട് ദിവസം കൊണ്ട് രണ്ട് വീടുകളിൽ നിന്നായി വാതിൽ തകർത്ത് 38 പവൻ സ്വർണവും രൂപയും 32500…
Read Moreസാമൂഹ്യവിരുദ്ധരുടെ ശല്യത്താൽ പൊറുതിമുട്ടി; ഫിഷറീസ് ആശുപത്രി കൗണ്ടർ കല്ലെറിഞ്ഞു തകർത്തു; വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരിയെടുത്ത് നശിപ്പിച്ചു
ഉദയംപേരൂർ: ഉദയംപേരൂർ ഫിഷറീസ് ആശുപത്രിയുടെ രജിസ്ട്രേഷൻ കൗണ്ടർ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞു തകർത്തു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. രജിസ്ട്രേഷൻ കൗണ്ടറിന്റെ മുൻഭാഗത്തെ ഗ്ലാസ് കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് എറിഞ്ഞു തകർത്തത്. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ഗ്ലാസ് തകർന്നു കിടക്കുന്നതു കണ്ടത്. രജിസ്ട്രേഷൻ കൗണ്ടറിൽ ഗ്ലാസ് ചില്ലുകൾ നിറഞ്ഞു കിടന്നതിനാൽ രോഗികളുടെ രജിസ്ട്രേഷൻ പുറത്ത് പ്രത്യേക സംവിധാനമൊരുക്കിയാണ് നടത്തിയത്. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് ഉദയംപേരൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരിയെടുത്ത് നശിപ്പിച്ചശേഷം സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Read More