ഹൈ​റി​ച്ച് ത​ട്ടി​പ്പ്; പ്ര​തി​ക​ളെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: ഹൈ​റി​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്: പ്ര​തി പ്ര​താ​പ​ന്‍, ഭാ​ര്യ ശ്രീ​ന, സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി വി​ജേ​ഷ് പി​ള്ള എ​ന്നി​വ​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്നു. ഹൈ​റി​ച്ച് ക​മ്പ​നി ഉ​ട​മ​ക​ളാ​യ കെ ​ഡി പ്ര​താ​പ​ന്‍, ശ്രീ​ന എ​ന്നി​വ​ര്‍ ഇ​ന്ന് രാ​വി​ലെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി.

ഇ​ന്ന​ലെ ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​യ ഇ​രു​വ​രെ​യും രാ​ത്രി വൈ​കി​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. തൃ​ശൂ​രി​ലെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡി​നെ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ​ത് മു​ത​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ള​രെ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ക്രി​പ്‌​റ്റോ ക​റ​ന്‍​സി വ​ഴി സ​മാ​ഹ​രി​ച്ച പ​ണം പ്ര​തി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്. കേ​സി​ല്‍ വി​ജേ​ഷ് പി​ള്ള​യേ​യും ഇ​ഡി ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി ഇ​യാ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഒ​ടി​ടി ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​നാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​രെ ഇ​ന്നും ഇ​ഡി ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts

Leave a Comment