ബാ​ങ്ക് മാ​നേ​ജ​രു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി സ്വ​ര്‍​ണാ​ഭ​ര​ണക്കവർച്ച; സം​ഭ​വ​ത്തി​ൽ ദു​രൂഹ​ത


മൂ​വാ​റ്റു​പു​ഴ: പ​ട്ടാ​പ​ക​ല്‍ സ്‌​ക്കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ബാ​ങ്ക് മാ​നേ​ജ​രു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. വാ​ഴ​പ്പ​ള്ളി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ര്‍ ഗു​രു​വാ​യൂ​ര്‍ കി​ഴ​ക്കേ​തി​ല്‍ രാ​ഹു​ല്‍ ര​ഘു​നാ​ഥി​ന്‍റെ മു​ഖ​ത്താ​ണ് മു​ള​കു​പൊ​ടി വി​ത​റി ബൈ​ക്കി​ല്‍ എ​ത്തി​യ സം​ഘം മോ​ഷ്ടി​ച്ച​ത്.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ രാ​ഹു​ലി​ന്‍റെ പ​ര​സ്പ​ര വി​രു​ദ്ധ സം​സാ​ര​ത്തി​ൽ ദു​രു​ഥ​ത​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ശേ​ഖ​രി​ച്ച് പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​പ്പോ​ളാ​ണ് ദു​രു​ഹ​ത​ക​ൾ ഏ​റി​യ​ത്.​

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ഹു​ലി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 26 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ ബാ​ഗാ​ണ് മോ​ഷ്ടി​ച്ച​ത്. ക​ച്ചേ​രി​ത്താ​ഴ​ത്തെ മ​റ്റൊ​രു ബാ​ങ്കി​ല്‍ നി​ന്നും ഏ​റ്റെ​ടു​ത്ത സ്വ​ര്‍​ണ​വു​മാ​യി ബാ​ങ്കി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഹെ​ല്‍​മെ​റ്റ് ധാ​രി​ക​ളാ​യ ര​ണ്ടം​ഗ സം​ഘം രാ​ഹു​ലി​നെ ആ​ക്ര​മി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന​വെ​ന്നാ​ണ് രാ​ഹു​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.​

സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന രാ​ഹു​ലി​നെ പി​ന്നാ​ലെ​യെ​ത്തി​യ സം​ഘം തൃ​ക്ക അ​മ്പ​ല​ത്തി​ന് സ​മീ​പം ത​ട​ഞ്ഞ് നി​ര്‍​ത്തി ക​ണ്ണി​ല്‍ മു​ള​ക്‌​പൊ​ടി വി​ത​റി സ്വ​ര്‍​ണ​മ​ട​ങ്ങി​യ ബാ​ഗ് കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ബാ​ങ്കി​ലെ ആ​വ​ശ്യ​ത്തി​നാ​യി ചി​ല്ല​റ​പ്പ​ണം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി തൃ​ക്ക ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ത​ന്നെ മ​റി​ക​ട​ന്ന് പോ​യ ര​ണ്ടം​ഗ സം​ഘം തി​രി​കെ​യെ​ത്തി മു​ഖ​ത്ത് മു​ള​ക്‌​പൊ​ടി വി​ത​റി ബാ​ഗ് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു.

മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച രാ​ഹു​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

 

Related posts

Leave a Comment