ആലുവ: പാസ്പോർട്ടിൽ പേജ് തുന്നിപ്പിടിപ്പിച്ച് കൃത്രിമം കാട്ടി വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഏജന്റ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. മലപ്പുറം എടയാറ്റൂർ മാനഴി പൂത്തോട്ടിൽ വീട്ടിൽ ലിയാഖത്ത് അലി(53)യെ എയർപോർട്ട് പരിസരത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നെടുമ്പാശേരി വിമാനത്താവളം വഴി അഞ്ച് സ്ത്രീകളെ കുവൈത്തിലേക്ക് ടൂറിസ്റ്റ് വിസയിൽ വീട്ടുജോലിക്ക് കൊണ്ടുപോകാൻ ഇയാൾ ശ്രമിച്ചത്. വിദ്യാഭ്യാസം കുറഞ്ഞ 40 വയസിൽ താഴെയുള്ള ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമായിരുന്നു. അത് മറികടക്കാൻ ടൂറിസ്റ്റ് വിസയിൽ മസ്കറ്റിലെത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എമിഗ്രേഷൻ പരിശോധനയിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പോലീസിനു കൈമാറുകയായിരുന്നു. പരിശോധനയിൽ പാസ്പോർട്ടിലെ പേജുകൾ കീറിമാറ്റി പുതിയ പേജുകൾ തുന്നിച്ചേർത്തതായും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഡിവൈഎസ് പി. ഗിൽസൺ മാത്യു, എസ്ഐ കെ.ജെ.…
Read MoreCategory: Kochi
എറണാകുളം എക്സൈസ് ഓഫീസിൽനിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസ് മധ്യമേഖല റേഞ്ച് ഓഫീസിലെ സെല്ലില്‍നിന്ന് കഞ്ചാവ് കേസിലെ പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടെനിമോനാണ് എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചത്. സ്ട്രൈക്കിംഗ് ഫോഴ്സ് ഉള്‍പ്പെടെ ഏഴോളം ഉദ്യോഗസ്ഥരാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പാറാവ് ഡ്യൂട്ടിയില്‍ ഒരു വനിതയും ഒരു പുരുഷ ഉദ്യോഗസ്ഥനുമാണ് ഉണ്ടായത്. പുലര്‍ച്ചെ ഒന്നരവരെ ഈ ഉദ്യോഗസ്ഥരെല്ലാം ജോലിയില്‍ വ്യാപൃതരായിരുന്നുവെന്നും രാവിലെ ആറിനു ശേഷമാണ് പ്രതികള്‍ സെല്ലില്‍ നിന്ന് രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനിടയില്‍ എപ്പോഴോ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ ജാഗ്രതക്കുറവ് മൂലം പ്രതികള്‍ രക്ഷപ്പെടാനുളള സാഹചര്യമുണ്ടായതായും പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ 24 മണിക്കൂറിനകം ഈ പ്രതികളെ തിരിച്ചുപിടിക്കാനായിയെന്നും റിപ്പോര്‍ട്ടിലുണ്ട്.കേസുമായി ബന്ധപ്പെട്ട് കൊല്ലം ഇരവിപുരം സ്വദേശി സൈദലി(22),…
Read Moreക്ഷേത്രത്തിൽ മോഷണം; വഴിപാട് കൗണ്ടറും, ഓഫീസും കുത്തിത്തുറന്ന് പണം കവർന്നു
പിറവം: ഓണക്കൂർ ദേവി ക്ഷേത്രത്തിൽ മോഷണം. വഴിപാട് കൗണ്ടറും, ഓഫീസും കുത്തിത്തുറന്ന് ഇതിനുള്ളിലുണ്ടായിരുന്ന പണം അപഹരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഇവിടെ പല ഭാഗത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഡിവിആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗ്) സിസ്റ്റം കുത്തിപ്പൊളിച്ച് കൊണ്ടുപോയിട്ടുണ്ട്. കൗണ്ടറിൽ നിന്നും ഓഫീസിൽ നിന്നുമായി ഏകദേശം 5000 രൂപയോളം മോഷണം പോയന്നാണ് സംശയിക്കുന്നത്. ശ്രീകോവിലോ, ഭണ്ഡാരങ്ങളോ തുറക്കാൻ ശ്രമിച്ചിട്ടില്ല. ഇവിടുത്തെ സ്ട്രോംഗ് റൂമിന്റെ ഭാഗത്തേക്കും മോഷ്ടാവ് എത്തിയില്ല. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം നാട്ടുകാരേയും തുടർന്നു പോലീസിനേയും അറിയിച്ചത്. ഏതാനും ആഴ്ച മുമ്പ് മണീട് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിനു മുമ്പ് പിറവം ടൗണിലെ പിഷാരു കോവിൽ ദേവി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം നിലച്ചിരിക്കുകയാണന്ന് പറയുന്നു.
Read Moreമനുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു; പങ്കാളിയായ ജെബിന് ആശുപത്രിയിൽ അന്തിമോപചാരം അർപ്പിക്കാൻ അനുമതി
കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണുമരിച്ച എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റെടുത്തത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പോലീസിനു കൈമാറും. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. വീട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുൻപായി മനുവിന്റെ പങ്കാളിയായ മുണ്ടക്കയം സ്വദേശി ജെബിന് കളമശേരി മെഡിക്കൽ കോളജിൽവച്ച് അന്തിമോപചാരം അർപ്പിക്കാൻ കോടതി അനുമതി നൽകി. അതേസമയം, മൃതദേഹത്തെ അനുഗമിക്കാൻ അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും മനുവിന്റെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിച്ചാൽ ജെബിന് ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കളമശേരിയിലെ ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് മനുവിന് പരിക്കേൽക്കുന്നത്. ഫോൺ ചെയ്യുന്നതിനായി ടെറസിലേക്കു പോയ മനു കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…
Read Moreഎക്സൈസ് ഓഫീസിലെ സെല്ലില്‍നിന്ന് കഞ്ചാവ് കേസിലെ പ്രതികള്‍ രക്ഷപ്പെട്ട സംഭവം; പ്രതികള്‍ കൊല്ലത്തെ വീട്ടില്‍ എത്തിയതായി സൂചന
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസ് മധ്യമേഖല റേഞ്ച് ഓഫീസിലെ സെല്ലില്‍നിന്ന് കഞ്ചാവ് കേസ് പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികള്‍ തങ്ങളുടെ കൊല്ലത്തെ വീട്ടില്‍ ഇന്നലെ എത്തിയതായി സൂചന. വിവരം അറിഞ്ഞ് കൊല്ലത്തെ എക്സൈസ് സംഘം ഇരുവരുടെയും വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും പ്രതികള്‍ അവിടെനിന്നും കടന്നു കളഞ്ഞു. 3.240 കിലോ കഞ്ചാവുമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ് ) പിടികൂടി എക്സൈസിന് കൈമാറിയ കൊല്ലം ഇരവിപുരം പെരുമത്തുള്ളി വീട്ടില്‍ സൈദലി(22), കൊല്ലം തട്ടവള വടക്കേപാലുവല യസീന്‍(21) എന്നിവരാണ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ സെല്ലില്‍ നിന്ന് കടന്നുകളഞ്ഞത്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ സെല്ലില്‍ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ പച്ചാളം ഭാഗം വഴി നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് എത്തിയതായി വ്യക്തമായിരുന്നു. ട്രെയിന്‍ മാര്‍ഗം തന്നെ ഇവര്‍…
Read Moreമസാലബോണ്ട് കേസ്; തോമസ് ഐസക് 13ന് ഇഡിക്കു മുന്നില്‍ ഹാജരാകണം
കൊച്ചി: മസാലബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ നോട്ടീസ്. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ നിയമലംഘനമുണ്ടെന്ന കേസിലാണ് ഇഡി അഞ്ചാമതും നോട്ടീസ് നല്‍കിയത്. ബോണ്ടുമായി ബന്ധപ്പെട്ട രേഖകളുമായി 13-ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് നാലു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ വൈസ് ചെയര്മാന് സ്ഥാനം താന്‍ വഹിച്ചിരുന്നതെന്നാണ് തോമസ് ഐസക്ക നേരത്തെ ഇഡിയെ അറിയിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണ് ബോണ്ടിറക്കാന്‍ തീരുമാനിച്ചത്. വ്യക്തിപരമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. അന്നത്തെചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയുമുള്പ്പെടെ ബോണ്ട് ഇറക്കുന്നതിനെ ബോര്‍ഡ് യോഗത്തില്‍ എതിര്ത്തുന്നു. എന്നാല്‍ തോമസ് ഐസക്കാണ് ബോണ്ട് ഇറക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് യോഗത്തിന്റെ മിനിറ്റ്സ് പുറത്തു വിട്ട ഇഡി ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് തോമസ് ഐസക്ക് വഹിച്ചിരുന്നുവെന്നും…
Read Moreപി.വി. അന്‍വറിന്റെ പാർക്ക് തുറക്കൽ; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും
കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി. രാജന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ലൈസന്‍സില്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍പ്പിച്ചിച്ചുവെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കണം. അതേസമയം കൂടരഞ്ഞി പഞ്ചായത്ത് പാര്ക്കിന് ഇന്ന് ലൈസന്‍സ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസന്‍സ് അനുവദിച്ചത്. ലൈസന്‍സ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസില്‍ അടച്ചു.
Read Moreപിഎഫ് ഓഫീസില്‍വച്ച് വിഷം കഴിച്ച കാന്‍സര്‍ രോഗി മരിച്ച സംഭവം; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ് ) തടഞ്ഞുവച്ചതില്‍ മനംനൊന്ത് കൊച്ചിയിലെ പിഎഫ് ഓഫീസിലെത്തി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാന്‍സര്‍ രോഗി മരിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോളോ ടയേഴ്സിലെ മുന്‍ കരാര്‍ ജീവനക്കാരന് തൃശൂര്‍ പേരാമ്പ്ര പണിക്കവളപ്പില്‍ പി.കെ. ശിവരാമനാണ് (68) ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചത്. 80,000 രൂപയാണ് ശിവരാമന് കിട്ടാനുണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ഓടെ കലൂരിലെ പിഎഫ് ഓഫീസിലെത്തിയ ഇയാള്‍ മൂത്രപ്പുരയില്‍ കയറി വിഷം കുടിക്കുകയായിരുന്നു. മരണത്തിന് ഉത്തരവാദി പിഎഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് ശിവരാമന് എഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.അസ്വഭാവിക മരണത്തിനാണ് നിലവില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. ശിവരാമന്റെ ആത്മഹത്യ കുറിപ്പില്‍ പിഎഫ് ഓഫീസിലെ ഒരു ജീവനക്കാരനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആ പേരിലുള്ള…
Read Moreപിഎഫ് ലഭിച്ചില്ല; കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
കൊച്ചി: പ്രോവിഡന്റ് ഫണ്ട് (പിഎഫ്) ലഭിക്കാത്തതില്‍ മനംനൊന്ത് കൊച്ചിയില്‍ പിഎഫ് ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര പണിക്കവളപ്പില്‍ ശിവരാമ(69)നാണ് ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കലൂരിലെ പിഎഫ് ഓഫീസിലെത്തിയ ശിവരാമന് ബാത്ത്റൂമില്‍ കയറി വിഷം കഴിക്കുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ ഇദേഹത്തെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങി. കാന്‍സര്‍ രോഗിയായ ശിവരാമന് അപ്പോളോ ടയേഴ്സിലെ കരാര്‍ ജീവനക്കാരനായിരുന്നു. ഒമ്പതു വര്‍ഷം മുമ്പാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. 80,000 രൂപയായിരുന്നു ശിവരാമന് കിട്ടാനുണ്ടായിരുന്നു. ഇതിനായി ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ച് പല തവണ പിഎഫ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും നീതി ലഭിച്ചില്ലെന്ന് ഇദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് സുകുമാരന്‍ പറഞ്ഞു. കാന്‍സര്‍ ചികിത്സയ്ക്കായി വലിയ തുക ശിവരാമന് ആവശ്യമായി വന്നിരുന്നു. ഇനിയാര്‍ക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും ബന്ധുക്കള്‍ പറഞ്ഞു. എറണാകുളം…
Read Moreകടലില്‍ നീന്താൻ കോസ്റ്റൽ പോലീസ്; നീന്തല്‍ പരീക്ഷയ്ക്ക് തുടക്കം
കൊച്ചി: സംസ്ഥാനത്തെ കോസ്റ്റല്‍ പോലീസുകാര്‍ ഇനി കൂടുതല്‍ സ്മാര്‍ട്ടാകും. കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരെ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രാപ്തരാക്കുന്നതിന്റെ ഭാഗമായുളള നീന്തല്‍ പരീക്ഷയ്ക്ക് തുടക്കമായി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള തീര സുരക്ഷയുടെ ഭാഗമായി 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് നീന്തല്‍ പരീക്ഷ നടത്തുന്നത്. ഇതില്‍ ഒമ്പതോളം കോസ്റ്റല്‍ സ്റ്റേഷനുകളിലെ പോലീസുകാരുടെ നീന്തല്‍ പരീക്ഷയ്ക്ക് തുടക്കമമായി. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ദ്വിദിന നീന്തല്‍ പരീക്ഷ ഇന്ന് തീരും. കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പരീക്ഷ നടത്തി പരിശീലനം നല്‍കുന്നത്. നീന്തല്‍ പരീക്ഷയ്ക്ക് മൂന്ന് കാറ്റഗറിയുണ്ട്. രണ്ടു മിനിറ്റില്‍ 50 മീറ്റര്‍ നീന്തി കടന്നാല്‍ സാറ്റിസ്ഫാക്ടറി ക്രൈറ്റീരിയ, 80 സെക്കന്‍ഡിനുള്ളില്‍ 60 മീറ്റര്‍ നീന്തിയാല്‍ ഗുഡ് ക്രൈറ്റീരിയ, നീന്തിയെത്താനെടുക്കുന്ന സമയം 60…
Read More