ഒ​പ്പം താ​മ​സി​ച്ച സ്ത്രീ​യു​ടെ 11 വ​യ​സു​ള്ള മ​ക​ളെ പീഡിപ്പിച്ചു; മധ്യവയ്സ്കന് 10 വർഷം തടവും 75000 രൂപ പിഴയും

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ കാ​യം​കു​ളം ചേ​രാ​വ​ള്ളി സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നെ(51) ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് പ്ര​ത്യേ​ക കോ​ട​തി പ​ത്തു വ​ർ​ഷം ത​ട​വി​നും 75,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.

അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​സ് ശ​ശി​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ​തു​ക കു​ട്ടി​ക്ക് ന​ൽ​ക​ണം വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സു​ര​ക്ഷ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ന് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ഉ​ണ്ണി​കൃ​ഷ്ണ​ന് 30വ​ർ​ഷ​ത്തെ ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്.

ഓ​രോ കു​റ്റ​ത്തി​നും പ​ത്ത് വ​ർ​ഷം വീ​തം ശി​ക്ഷ​യാ​യ​തി​നാ​ൽ എ​ല്ലാം ഒ​രേ കാ​ല​യ​ള​വി​ൽ അ​നു​ഭ​വി​ക്ക​ണം.

ജി​ല്ല​യു​ടെ തെ​ക്ക​ൻ​മേ​ഖ​ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ന്റെ പ​രി​ധി​യി​ൽ 2016 ജ​നു​വ​രി ര​ണ്ടി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഒ​പ്പം താ​മ​സി​ച്ച സ്ത്രീ​യു​ടെ 11 വ​യ​സു​ള്ള മ​ക​ളെ ഇ​യാ​ൾ തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

ഇ​യാ​ളോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​യെ ര​ണ്ടാം​പ്ര​തി​യാ​ക്കി​യെ​ങ്കി​ലും ഇ​വ​ർ കു​റ്റ​ക്കാ​രി​യ​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ എ​സ്.​സീ​മ ഹാ​ജ​രാ​യി

Related posts

Leave a Comment