കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 9.30ഓടെ അഭിഭാഷകർക്ക് ഒപ്പമാണ് മൊയ്തീൻ എത്തിയത്. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. 10 വര്‍ഷത്തെ ആദായനികുതി രേഖകളും ഇന്നു ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അരവിന്ദാക്ഷന് എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍.കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശി പി. സതീഷ് കുമാര്‍ ഒരു സിറ്റിംഗ് എംഎല്‍എയുടെയും മുന്‍ എംപിയുടെയും ഉന്നത റാങ്കിലെ ചില പോലീസുകാരുടെയും ബിനാമിയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സതീഷ് കുമാറുമായുളള ബന്ധം സംബന്ധിച്ചാകും ഇഡി മൊയ്തീനില്‍നിന്നും ചോദിച്ചറിയുക. കേസിലെ…
Read MoreCategory: Kochi
സംസ്ഥാനത്ത് മഴ തുടരും; മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…
Read Moreഐഎസിന്റെ തൃശൂര്‍ മേഖല നേതാവ് പിടിയിൽ; എൻഐഎ അറസ്റ്റ് ചെയ്ത മലയാളി നേതാവിനെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: എന്‍ഐഎ അറസ്റ്റ് ചെയ്ത തീവ്രവാദ സംഘടന ഐഎസിന്റെ തൃശൂര്‍ മേഖല നേതാവ് സയ്ദ് നബീല്‍ അഹമ്മദിനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും. നേപ്പാളിലേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെയാണ് ചെന്നൈയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂലൈ 11നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ശക്തമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് നബീലും സംഘവും ലക്ഷ്യമിട്ടിരുന്നതെന്ന് എന്‍ഐഎ പറയുന്നു. ആരാധനാലയങ്ങള്‍ക്കും ചില സമുദായ നേതാക്കള്‍ക്കുമെതിരെയാണ് നബീലും സംഘവും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ എടിഎം കൊള്ള അടക്കമുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു.ജൂലൈയില്‍ തമിഴ്നാട്ടിലെ സത്യമംഗലം കാടിന് സമീപത്തെ ഒളിത്താവളത്തില്‍ നിന്ന് മതിലകത്ത് കൊടയില് അഷ്റഫ് എന്ന ആഷിഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.…
Read Moreഎംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസ്; ഒരു ഗ്രാമിന് ഈടാക്കിയിരുന്നത് 5,000 രൂപ; വിൽപന കാറിൽ സഞ്ചരിച്ച്
കൊച്ചി: 69.12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ കേസില്‍ പ്രതി ഒരു ഗ്രാം എംഡിഎംഎയ്ക്ക് ഈടാക്കിയിരുന്നത് 5,000 രൂപ. കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി മുഹമ്മദ് സലാമിനെ(26) ആണ് യോദ്ധാവ് സ്ക്വാഡും എളമരക്ക പോലീസും ചേര്‍ന്ന് കറുകപിള്ളിയില് പിടികൂടിയത്. കാറില്‍ വിവിധ പൊതികളിലായി ഒളിപ്പിച്ച നിലയില്‍ 69.12 ഗ്രാം എംഡിഎംഎ കണ്ടെത്തി. പിടിയിലാകുമ്പോള്‍ ഇയാള്‍ എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് പോലീസിനുനേരേ അക്രമാസക്തനായി. ബംഗളൂരുവില്‍നിന്ന് മൊത്തമായി വാങ്ങുന്ന എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു വില്പന. കാറില്‍ കടത്തുന്ന എംഡിഎംഎ വരുന്ന വഴി തൃശൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ വില്‍ക്കും. എറണാകുളത്ത് എത്തിയ ശേഷം ഹോട്ടലില്‍ താമസിക്കും. തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കാറുമായി സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് എംഡിഎംഎ വില്‍ക്കുന്നതാണ് രീതി. നേരത്തെയും ഇയാള്‍ എംഡിഎംഎ വില്പനയ്ക്കിടെ പിടിയിലാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ മൂന്നും പായിപ്രയില്‍ ഒരു കേസുമുണ്ട്.…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇഡി ചോദ്യം ചെയ്യും;എ.സി. മൊയ്തീന് 11 ന് ഹാജരാകണം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. പി. സതീഷ്കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇഡി അറസ്റ്റുചെയ്തത്. കിരണിന് ബാങ്കില്‍ അംഗത്വം പോലുമില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഡി. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ബാങ്കില്‍നിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയില്‍ ലഭിച്ചതായി ഇ.ഡി. കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 51 പേരുടെ രേഖകള്‍ അവര്‍ പോലുമറിയാതെ ഈടുവച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നല്‍കിയത്. എ.സി. മൊയ്തീന് 11 ന് ഹാജരാകണംചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എക്ക് വീണ്ടും നോട്ടീസ്. 11ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇ മെയില്‍ മുഖേനയും നേരിട്ടുമാണ് ഇന്നലെ നോട്ടീസ് നല്‍കിയത്. സാക്ഷിയെന്ന…
Read Moreവീട്ടിൽ കയറി വിദ്യാർഥിനിയെ വെട്ടിയ സംഭവം; ജീവനൊടുക്കിയ യുവാവിന്റെ സംസ്കാരം ഇന്ന്; വെട്ടേറ്റ വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ
പെരുമ്പാവൂർ: വീട്ടിൽ കയറി വിദ്യാർഥിനിയെ വെട്ടിയ ശേഷം ജീവനൊടുക്കിയ യുവാവിന്റെ സംസ്കാരം ഇന്ന് പോസ്റ്റ്മോമോർട്ടത്തിനു ശേഷം വൈകുന്നേരം മൂന്നിന് നടക്കും. ഇരിങ്ങോൾ മൂക്കണഞ്ചേരി വീട്ടിൽ വർഗീസ് (വിൽസൺ) മകൻ ബേസിൽ (21) ആണ് മരിച്ചത്. രായമംഗലം മുരിങ്ങാമ്പിള്ളി വീട്ടിൽ ബിനുവിന്റെ മകൾ അൽക്ക അന്ന ബിനു (19)നെയാണ് ബേസിൽവീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അൽക്കയുടെ നില ഗുരുതരാവസ്ഥയിൽ തുടുരുന്നു. സംഭവം തടയാനുള്ള ശ്രമത്തിനിടെ അൽക്കയുടെ അമ്മയുടെ മാതാപിതാക്കളായ ഔസേഫ് (70), ചിന്നമ്മ (65) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇരുവരെയും ബാറ്റ് കൊണ്ട് ബേസിൽ ആക്രമിക്കുകയായിരുന്നു. ബൈക്കിൽ വാക്കത്തിയുമായി എത്തിയാണ് ബേസിൽ ആൽക്കയെ വെട്ടിയത്. അൽക്കയുടെ തലയ്ക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അൽക്ക ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് സംഭവം. അൽക്ക മരിച്ചെന്ന് കരുതി സ്വന്തം വീട്ടിലെത്തിയ ബേസിൽ…
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read Moreഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിക്ക് പീഡനം; ഇരുപത്തിയെട്ടുകാരിയുടെ പരാതി കളമശേരി യുവാവിനെതിരെ
കാക്കനാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നീലേശ്വരം സ്വദേശിനിയായ 28 കാരിയുടെ പരാതിയിൽ കളമശേരി പളളിപ്പറമ്പിൽ വീട്ടിൽ ഗോകുൽ സുനിലിനെതിരേ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു. ഇന്നലെ രാത്രി എട്ടോടെയാണ് യുവതി പരാതി നൽകിയത്. 2023 ജനുവരി മാസത്തിലാണ് ഇൻസ്റ്റഗ്രാം വഴി ഇരുവരും അടുപ്പത്തിലാവുന്നത്.വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ മേയ് മാസം അഞ്ചിനും, 14നും ഇൻഫോപാർക്ക് പടിഞ്ഞാറേ ഗേറ്റിന് സമീപത്തുള്ള കളപ്പുരയ്ക്കൽ ഒയോ റൂമിൽ വച്ചും, ജൂൺ 30നും, ജൂലൈ ഒന്നിനും പടമുഗളിലുള്ള ബാൽബോവ റസിഡൻസിയിൽ വച്ചും തുടർന്ന് ജൂലൈ ഒൻപത് മുതൽ ഓഗസ്റ്റ് 25 വരെയും യുവതിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 25-ാം തീയതി പ്രതിയുടെ വാട്ട്സ് ആപ്പ് പ്രൊഫൈലിൽ കണ്ട പെൺകുട്ടി ഭാര്യയാണെന്ന് അറിഞ്ഞ് അതിനെകുറിച്ച് ചോദിച്ചപ്പോൾ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതി…
Read Moreബസ് യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കിവിടാനുള്ള ശ്രമം: കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് തേടി
കൊച്ചി: ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോ റിപ്പോര്‍ട്ട് തേടി. ഡ്രൈവര്‍ രവീന്ദ്രന്, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരേ കെഎസ്ആര്‍ടിസി എറണാകുളം സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് ലഭ്യമായതിനുശേഷം ഇവരില്‍നിന്ന് വിശദീകരണം തേടും. ചെമ്പകശേരി ഞാറക്കാട്ടില്‍ എന്‍.എ. അഷ്റഫിന്റെ പരാതിയിലാണ് നടപടി. രണ്ടിന് രാത്രി പത്തിന് കളമശേരി അപ്പോളോ ജംക്ഷനില്‍നിന്നു തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ അഷ്റഫ് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍, സ്റ്റാന്‍ഡിലേക്കു ബസ് പോയില്ല. പകരം ദേശീയപാതയില്‍ പുളിഞ്ചോട് ജംക്ഷനില്‍ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിര്‍ദേശം. സ്റ്റാന്‍ഡില്‍ അല്ലാതെ താന്‍ ഇറങ്ങില്ലെന്നു പറഞ്ഞ അഷ്റഫുമായി ബസ് യാത്ര തുടര്‍ന്നു. അങ്കമാലി ഡിപ്പോയില്‍ എത്തിയപ്പോള്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരെത്തി അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇറക്കിവിടാന്‍ ശ്രമിച്ചുവെങ്കിലും അഷ്റഫ് വഴങ്ങിയില്ല. തുടര്‍ന്ന് ട്രിപ്പ് മുടക്കി യാത്രക്കാരെ മറ്റൊരു…
Read Moreകൊച്ചിയിൽ ഡോക്ടറുടെ ലൈംഗികാതിക്രമം;കൂടുതല്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് കുറ്റാരോപിതനില്നിന്ന് മോശം അനുഭവമുണ്ടായെന്നു പരാതിക്കാരി
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ.ജി. മനോജിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ ഡോക്ടര്‍. ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മറ്റ് വനിതാ ഡോക്ടര്‍മാരും ഡോ. ജി. മനോജില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തനിക്ക് സന്ദേശമയച്ചെന്നാണ് വനിത ഡോക്ടര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. നിങ്ങളോ നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലുമോ അയാളില്‍നിന്ന് പീഡനം നേരിട്ടിട്ടുണ്ടെങ്കില്‍ ദയവായി തന്നെ അറിയിക്കണമെന്നും മീ ടു കേരള, വര്‍ക് പ്ലേസ് ഹറാസ്മെന്റ് എന്ന ഹാഷ് ടാഗോടെ വനിതാ ഡോക്ടര്‍ കുറിച്ചിരിക്കുന്നത്. ഇന്റേണ്‍ഷിപ്പ് സമയത്ത് ഡോ. മനോജിനെതിരേ സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നുവെന്ന് വനിത ഡോക്ടര്‍മാരുടെ സന്ദേശത്തിലുണ്ട്. മറ്റൊരു ആശുപത്രിയിലേക്ക് ട്രാന്‍സ്ഫറിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഡോ. മനോജിന്റെ പ്രൈവറ്റ് ക്ലിനിക്കിലേക്ക് ചെല്ലാനായി ആവശ്യപ്പെട്ടെന്നും താന്‍ കൂട്ടുകാരുമായി അവിടെയെത്തിയപ്പോള്‍ “നീ എന്നെ പറ്റിച്ചുവെന്നു’ അയാള്‍ പറഞ്ഞതായും…
Read More