പി​റ​വ​ത്ത് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ കാ​റി​ലെ​ത്തി​യ സം​ഘം കൈ​യേ​റ്റം ചെ​യ്തു; കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പി​റ​വം: സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​റെ കാ​റി​ലെ​ത്തി​യ സം​ഘം കൈയേറ്റം ചെ​യ്ത​താ​യി പ​രാ​തി. പി​റ​വ​ത്ത് പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെയാണ് കൈയേ​റ്റ സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി​യാ​ണ് എ​റ​ണാ​കു​ളം-പി​റ​വം-കൂ​ത്താ​ട്ടു​കു​ളം റൂ​ട്ടി​ലോ​ടു​ന്ന അ​ഷ്റി​ക ബ​സി​ന്‍റെ ഡ്രൈ​വ​ർ ലി​നേ​ഷി​നെ ആ​ക്ര​മി​ച്ച​ത്. മു​ള​ന്തു​രു​ത്തി​ക്ക​ടു​ത്ത് വെ​ട്ടി​ക്കു​ള​ത്തുവ​ച്ച് ബ​സ്, ഒ​രു സ്വി​ഫ്റ്റ് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പി​ന്നാ​ലെ​യെ​ത്തി തോ​ട്ട​പ്പ​ടി​യി​ൽവ​ച്ച് ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റേ​യും അ​സ​ഭ്യം പ​റ​ഞ്ഞി​രു​ന്നു​വ​ത്രെ. തു​ട​ർ​ന്ന് പി​റ​വ​ത്ത് ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ച്ചു കൊ​ണ്ടി​ര​ക്കെ വീ​ണ്ടും കാ​റി​ലെ​ത്തി​യ സം​ഘം ഡ്രൈ​വ​റെ കൈയേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഏ​റെ വി​വാ​ദ​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. പ്ര​ശ്ന​ത്തി​ൽ ബ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ-സി​ഐ​ടി​യു ഇ​ട​പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​ന്ന​ലെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കാ​റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ ബ​സ് ജീ​വ​ന​ക്കാ​ർ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​രാ​തി​യു​ണ്ട്.

Read More

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത്; ഇ​ട​നി​ല​ക്കാ​ര​ന്‍ ലാ​വോ​സി​ല്‍; ത​ട്ടി​പ്പ് സം​ഘ​ത്തെ തേ​ടി പോ​ലീ​സ്

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് ചൈ​നീ​സ് ക​മ്പ​നി​ക്ക് കൊ​ച്ചി​യി​ല്‍ നി​ന്നും ആ​ളു​ക​ളെ വി​റ്റ കേ​സി​ല്‍ മ​ല​യാ​ളി​യാ​യ ഇ​ട​നി​ല​ക്കാ​ര​ന്‍ ലാ​വോ​സി​ല്‍ തു​ട​രു​ന്ന​ത് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​സ​ന്ധി തീ​ര്‍​ക്കു​ന്നു. സ​മാ​ന രീ​തി​യി​ല്‍ ത​ട്ടി​പ്പ് ഇ​ര​യാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ലാ​വോ​സി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​ക്കാ​ര്യ​ങ്ങ​ളി​ല​ട​ക്കം വ്യ​ക്ത​ത വ​രു​ത്താ​ന്‍ പോ​ലീ​സി​ന് ഇ​ട​നി​ല​ക്കാ​ര​ന്‍ എ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളി​നെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് മ​ന​സി​ലാ​ക്കി​യ​തോ​ടെ ഇ​യാ​ള്‍ ലാ​വോ​സി​ല്‍ തു​ട​രു​ക​യാ​ണ്. അ​തി​നി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വരെ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ എം​ബ​സി​യെ വി​വ​രം അ​റി​യി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് ആ​ര​ഭി​ച്ചു. ഇ​തി​നാ​യി പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ഡി​ജി​പി​ക്ക് സ​മ​ര്‍​പ്പി​ച്ച് അ​വി​ടെനി​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഴി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ കാ​ര്യ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്കാ​നാ​കും നീ​ക്കം.കൊ​ച്ചി​യി​ല്‍ നി​ന്നും ലാ​വോ​സി​ലേ​ക്ക് പോ​യ സം​ഘ​ത്തെ ഇ​വി​ടെ എ​ത്തി​ച്ച​തി​ല​ട​ക്കം ഇ​ട​നി​ല​നി​ന്ന മ​ല​യാ​ളി​യാ​യ ഇ​ട​നി​ല​ക്കാ​ര​നാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി ത​ട്ടി​പ്പി​നി​ര​യാ​യ കം​ബോ​ഡി​യ​യി​ല്‍ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​വ​രി​ല്‍ നി​ന്നും…

Read More

ലാ​വോ​സി​ലേ​ക്ക് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത്; പി​ന്നി​ല്‍ വ​ന്‍ റാ​ക്ക​റ്റെ​ന്നു നി​ഗ​മ​നം

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് കൊ​ച്ചി​യി​ല്‍​നി​ന്നും ലാ​വോ​സി​ലെ ചൈ​നീ​സ് ക​മ്പ​നി​ക്ക് ആ​ളു​ക​ളെ വി​റ്റ കേ​സി​ല്‍ വ​ന്‍ റാ​ക്ക​റ്റെ​ന്നു നി​ഗ​മ​നം. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച പ്ര​തി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ള്ളു​രു​ത്തി സ്വ​ദേ​ശി അ​ഫ്‌​സ​ര്‍ അ​ഷ​റ​ഫ് (34) നെ ​തോ​പ്പും​പ​ടി പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​യാ​ളി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. കൊ​ച്ചി​യി​ല്‍​നി​ന്ന് 25ല​ധി​കം പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​താ​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. മ​റ്റ് ആ​രു​ടെ​യെ​ങ്കി​ലും കൈ​യി​ല്‍​നി​ന്ന് ജോ​ലി​ക്കാ​യി പ്ര​തി പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടോ, സ​മാ​ന രീ​തി​യി​ല്‍ മ​റ്റ് ആ​ളു​ക​ളെ പ്ര​തി ജോ​ലി​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​ട്ടു​ണ്ടോ, ക​മ്മീ​ഷ​ന്‍ തു​ക എ​ന്തു ചെ​യ്തു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലീ​സ് വ്യ​ക്ത​ത വ​രു​ത്തും. എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി ന​ഗ​റി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍​ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ഇ​പ്പോ​ള്‍ തോ​പ്പും​പ​ടി പോ​ള​ക്ക​ണ്ടം മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷു​ഹൈ​ബ് ഹ​സ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്…

Read More

വ​യ​റ് കീ​റി ആ​ന്ത​രീ​ക അ​വ​യ​വ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​ൽ മൃ​ത​ദേ​ഹം; കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ ദു​രൂ​ഹ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് മ​ഴു​വ​ന്നൂ​രി​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ ദു​രൂ​ഹ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. മ​ഴു​വ​ന്നൂ​ര്‍ ക​വി​ത​പ​ടി സ്വ​ദേ​ശി വി.​എ​സ്. ച​ന്ദ്ര​ലാ​ലി​നെ(41) ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടോ​ടെ​യാ​ണ് വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​യ​റ് കീ​റി ആ​ന്ത​രീ​ക അ​വ​യ​വ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മാ​ന​സി​ക വെ​ല്ലു​വി​ളി മ​റി​ക​ട​ക്കു​ന്ന​തി​ന് ഇ​ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ഇ​തോ​ടെ​യാ​ണ് ച​ന്ദ്ര​ലാ​ലി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യാ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് എ​ത്തി​യി​ട്ടു​ള്ള​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നും തു​ട​ര്‍​ന​ട​പി​ക​ള്‍​ക്കും ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യാ​ണ് മാ​ര​ക​മാ​യി മു​റി​വേ​റ്റ് മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ച​ന്ദ്ര​ലാ​ലി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ ഒ​രു കോ​ള​ജി​ലെ ഹി​ന്ദി വി​ഭാ​ഗം പ്ര​ഫ​സ​റാ​യി​രു​ന്ന ചാ​ന്ദ്ര​ലാ​ല്‍ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി കോ​ള​ജി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. മൂ​ന്ന് മാ​സം മു​മ്പാ​ണ് ഇ​ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍ മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ച​ന്ദ്ര​ലാ​ല്‍.

Read More

ലാ​വോ​സി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത്; കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​ലീ​സ്; പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് കൊ​ച്ചി​യി​ല്‍​നി​ന്ന് ലാ​വോ​സി​ലെ ചൈ​നീ​സ് ക​മ്പ​നി​ക്ക് ആ​ളു​ക​ളെ വി​റ്റ സം​ഭ​വ​ത്തി​ല്‍ സ​മാ​ന രീ​തി​യി​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി ലാ​വോ​സി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി പ​ള്ളു​രു​ത്തി സ്വ​ദേ​ശി അ​ഫ്‌​സ​ര്‍ അ​ഷ​റ​ഫി​ല്‍(34) നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​വ​രെ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ന്ദ്ര ഇ​ട​പെ​ട​ലി​ല്‍ തി​രി​കെ എ​ത്തി​ക്കു​ന്ന സാ​ധ്യ​ത​ക​ളും പോ​ലീ​സ് തേ​ടു​ന്നു​ണ്ട്. അ​തി​നി​ടെ സം​ഭ​വ​ത്തി​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യ മ​ല​യാ​ളി​യെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പു​രോ​ഗി​മി​ക്കു​ക​യാ​ണെ​ന്ന് തോ​പ്പും​പ​ടി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞി​ടെ അ​വ​യ​വ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ല്‍ അ​റ​സ്റ്റ് ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ വ​ന്‍ റാ​ക്ക​റ്റു​ണ്ടെ​ന്ന് തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മാ​ന​രീ​തി​യി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലും കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വ്യ​ക്ത​ത വ​രു​ത്തും അ​ഫ്‌​സ​ര്‍ അ​ഷ​റ​ഫി​നെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സ്…

Read More

ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് എംഎൽഎയായി തുടരാം; തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു

കൊ​ച്ചി: പെ​രി​ന്ത​ല്‍​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി സി​പി​എം സ്വ​ത​ന്ത്ര​ന്‍ കെ.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ 340 പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ഒ​പ്പി​ട്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് എ​ണ്ണി​യി​ല്ലെ​ന്നും ഇ​വ​യി​ല്‍ 300 ഓ​ളം വോ​ട്ടു​ക​ള്‍ ത​നി​ക്കു ല​ഭി​ക്കേ​ണ്ട​താ​ണെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. 38 വോ​ട്ടു​ക​ള്‍​ക്കാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം വി​ജ​യി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്കി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ള്‍ അ​ട​ങ്ങി​യ പെ​ട്ടി കാ​ണാ​തെ പോ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് മ​ല​പ്പു​റം സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. ഈ ​പെ​ട്ടി​ക​ള്‍ പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​ച്ച് പ​രി​ശോ​ധി​ച്ചി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം ന​ല്‍​കി​യ ത​ട​സ ഹ​ര്‍​ജി കോ​ട​തി നേ​ര​ത്തെ ത​ള്ളു​ക​യു​ണ്ടാ​യി.

Read More

ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ്; ത​മ്മ​നം സ്വ​ദേ​ശി​ക്കു നഷ്ടമായത് 48 ല​ക്ഷം

കൊ​ച്ചി: അ​മി​ത ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് സം​ഘ​ങ്ങ​ള്‍ ത​മ്മ​നം സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 48 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ 63കാ​ര​നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ദ്ദേ​ഹം ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ല്‍ ചേ​ര്‍​ന്ന​തോ​ടെ ആ​ദ്യം ലാ​ഭം ല​ഭി​ച്ചു. ഇ​തി​ല്‍ ആ​കൃ​ഷ്ട​നാ​യ പ​രാ​തി​ക്കാ​ര​ന്‍ ത​ട്ടി​പ്പു സം​ഘ​ങ്ങ​ളു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​വ​ര്‍ ന​ല്‍​കി​യ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ല ത​വ​ണ​ക​ളാ​യി 48 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ലാ​ഭം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് താ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വി​വ​രം പ​രാ​തി​ക്കാ​ര​ന് മ​ന​സി​ലാ​കു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് മു​ത​ല്‍ ഓ​ഗ​സ്റ്റ് ആ​ദ്യ വാ​രം വ​രെ​യാ​ണ് പ​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന സൈ​ബ​ര്‍ പോ​ലീ​സ് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.…

Read More

പു​ന​ര്‍​ജ​നി കേ​സ്; പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി ഇ​ഡി രേ​ഖ​പ്പെ​ടു​ത്തും

കൊ​ച്ചി: പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രാ​യ പു​ന​ര്‍​ജ​നി​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രാ​തി​ക്കാ​ര​നും കാ​തി​ക്കു​ടം ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റു​മാ​യ ജ​യ്‌​സ​ണ്‍ പാ​നി​കു​ള​ങ്ങ​ര​യോ​ട് കൊ​ച്ചി​യി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. വി​ദേ​ശ നാ​ണ്യ വി​നി​മ​യ ച​ട്ട​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ നേ​ര​ത്തെ പ​രാ​തി​ക്കാ​ര​ന്‍ ഇ​ഡി​ക്ക് തെ​ളി​വു​ക​ള്‍ കൈ​മാ​റി​യി​രു​ന്നു. ബെ​ര്‍​മിം​ഗ് ഹാ​മി​ലെ​ത്തി പ​ണം​പി​രി​ച്ചെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ സ​മ്മ​തി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക്‌​സ് തെ​ളി​വു​ക​ള്‍ ഇ​ഡി​ക്ക് കൈ​മാ​റി​യി​രു​ന്നു. പ​ണം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തെ​ളി​വു​ക​ളും കൈ​മാ​റി. സ​തീ​ശ​ന് വി​ദേ​ശ​ത്ത് പ​ണ​പ്പി​രി​വ് ന​ട​ത്താ​ന്‍ അ​നു​മ​തി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍, വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം നി​ര്‍​ദേ​ശി​ച്ച് സി​ബി​ഐ ന​ല്‍​കി​യ ക​ത്ത്, വി​ജി​ല​ന്‍​സി​ന് ന​ല്‍​കി​യ പ​രാ​തി​ക​ള്‍, സ്വീ​ക​രി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ള്‍, ക​ത്തി​ട​പാ​ടു​ക​ള്‍ എ​ന്നി​വ​യും കൈ​മാ​റി. പ​റ​വൂ​രി​ല്‍ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് വീ​ടു​ന​ല്‍​കാ​നും സ​ഹാ​യി​ക്കാ​നും പു​ന​ര്‍​ജ​നി എ​ന്ന​പേ​രി​ല്‍ വി​ദേ​ശ​ത്തു​ള്‍​പ്പെ​ടെ അ​നു​മ​തി​യി​ല്ലാ​തെ പ​ണം പി​രി​ച്ചു​വെ​ന്ന​താ​ണ്…

Read More

ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു സം​ശ​യം; യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​രി​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു തെ​റ്റി​ധ​രി​ച്ച് യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. പ​ച്ചാ​ളം പാ​ണ്ട്യ​ത്തും​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കെ​വി​ന്‍ ജോ​സ​ഫ് മാ​ത്യു(27)​വി​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജി. പ്ര​താ​പ് ച​ന്ദ്ര​ന്‍, എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​ര്‍ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ 28-ന് ​രാ​ത്രി 8.45 -ന് ​എ​സ്ആ​ര്‍​എം റോ​ഡി​ലു​ള്ള മു​സ്ത​ഫ ഹോ​സ്റ്റ​ലി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മ​ര്‍​ദ​ന​ത്തി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​രു​ണ്‍ രാ​ജ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ന​ന്തു എ​ന്നി​വ​ര്‍​ക്കാ​ണ് ക്രൂ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രാ​തി​ക്കാ​ര്‍ ഈ ​ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​രി​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് തെ​റ്റി​ധ​രി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. കെ​വി​ന്‍ ബി​യ​ര്‍ കു​പ്പി​ക്കൊ​ണ്ട് അ​രു​ണ്‍​ദാ​സി​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ര​ണ്ടാം പ്ര​തി ക​മ്പി വ​ടി​കൊ​ണ്ട് പു​റ​ത്തും കൈ​യി​ലും അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ മ​റ്റു മൂ​ന്നു പേ​ര്‍ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍…

Read More

വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 13.5 ഗ്രാം എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റിൽ

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 13.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ഴു​വ​ന്നൂ​ര്‍ നെ​ല്ലാ​ട് സ്വ​ദേ​ശി സു​നീ​ഷ് ഗോ​പി(33)​യെ​യാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ബി. ഹ​രി​കൃ​ഷ്ണ​ന്‍, എ​സ്‌​ഐ സി. ​മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ 12.45ന് ​ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് ഗ​വ. എ​ച്ച്എ​സ്എ​സ് റോ​ഡി​ന​ടു​ത്ത് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് 13.5 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More