ഐ​എ​സി​ന്‍റെ തൃ​ശൂ​ര്‍ മേ​ഖ​ല നേ​താ​വ് പിടിയിൽ; എൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി നേ​താ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും


കൊ​ച്ചി: എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത തീ​വ്ര​വാ​ദ സം​ഘ​ട​ന ഐ​എ​സി​ന്‍റെ തൃ​ശൂ​ര്‍ മേ​ഖ​ല നേ​താ​വ് സ​യ്ദ് ന​ബീ​ല്‍ അ​ഹ​മ്മ​ദി​നെ ഇ​ന്ന് കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

നേ​പ്പാ​ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് ചെ​ന്നൈ​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ല്‍നി​ന്ന് രേ​ഖ​ക​ളും ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

തൃ​ശൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​എ​സ്‌​ഐ​എ​സ് മൊ​ഡ്യൂ​ള്‍ കേ​ര​ള​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജൂ​ലൈ 11നാ​ണ് എ​ന്‍​ഐ​എ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ന​ബീ​ലും സം​ഘ​വും ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് എ​ന്‍​ഐ​എ പ​റ​യു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കും ചി​ല സ​മു​ദാ​യ നേ​താ​ക്ക​ള്‍​ക്കു​മെ​തി​രെ​യാ​ണ് ന​ബീ​ലും സം​ഘ​വും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണം ക​ണ്ടെ​ത്താ​ന്‍ എ​ടി​എം കൊ​ള്ള അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു.ജൂ​ലൈ​യി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ സ​ത്യ​മം​ഗ​ലം കാ​ടി​ന് സ​മീ​പ​ത്തെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് മ​തി​ല​ക​ത്ത് കൊ​ട​യി​ല്‍ അ​ഷ്‌​റ​ഫ് എ​ന്ന ആ​ഷി​ഫി​നെ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ന​ബീ​ലി​ന്‍റെ തൃ​ശൂ​രി​ലെ വീ​ട്ടി​ലും റ​യീ​സ് എ​ന്ന​യാ​ളു​ടെ പാ​ല​ക്കാ​ട്ടെ വീ​ട്ടി​ലും എ​ന്‍​ഐ​എ റെ​യ്ഡ് ന​ട​ത്തി. പോ​ലീ​സി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഒ​ട്ടേ​റെ രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment