എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യ കേ​സ്; ഒ​രു ഗ്രാ​മി​ന് ഈ​ടാ​ക്കി​യി​രു​ന്ന​ത് 5,000 രൂ​പ; വിൽപന കാറിൽ സഞ്ചരിച്ച്


കൊ​ച്ചി: 69.12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി ഒ​രു ഗ്രാം ​എം​ഡി​എം​എ​യ്ക്ക് ഈ​ടാ​ക്കി​യി​രു​ന്ന​ത് 5,000 രൂ​പ.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ലാ​മി​നെ(26) ആ​ണ് യോ​ദ്ധാ​വ് സ്‌​ക്വാ​ഡും എ​ള​മ​ര​ക്ക പോ​ലീ​സും ചേ​ര്‍​ന്ന് ക​റു​ക​പി​ള്ളി​യി​ല്‍ പി​ടി​കൂ​ടി​യ​ത്.

കാ​റി​ല്‍ വി​വി​ധ പൊ​തി​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ 69.12 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. പി​ടി​യി​ലാ​കു​മ്പോ​ള്‍ ഇ​യാ​ള്‍ എം​ഡി​എം​എ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സി​നുനേരേ അ​ക്ര​മാ​സ​ക്ത​നാ​യി.

ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് മൊ​ത്ത​മാ​യി വാ​ങ്ങു​ന്ന എം​ഡി​എം​എ ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു വി​ല്പ​ന. കാ​റി​ല്‍ ക​ട​ത്തു​ന്ന എം​ഡി​എം​എ വ​രു​ന്ന വ​ഴി തൃ​ശൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ജി​ല്ല​ക​ളി​ല്‍ വി​ല്‍​ക്കും.

എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ ശേ​ഷം ഹോ​ട്ട​ലി​ല്‍ താ​മ​സി​ക്കും. തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​റു​മാ​യി സ​ഞ്ച​രി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എം​ഡി​എം​എ വി​ല്‍​ക്കു​ന്ന​താ​ണ് രീ​തി.

നേ​ര​ത്തെ​യും ഇ​യാ​ള്‍ എം​ഡി​എം​എ വി​ല്പ​ന​യ്ക്കി​ടെ പി​ടി​യി​ലാ​വു​ക​യും ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ മൂ​ന്നും പാ​യി​പ്ര​യി​ല്‍ ഒ​രു കേ​സു​മു​ണ്ട്. മു​ഹ​മ്മ​ദ് സ​ലാം സ​ഞ്ച​രി​ച്ചി​രു​ന്ന സ്വി​ഫ്റ്റ് കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment