പറവൂർ: സഹോദരന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിൽ കുഴഞ്ഞു വീണ് ജേഷ്ഠൻ മരിച്ചു. ചിറ്റാറ്റുകര പട്ടണം ഇലവത്തിങ്കൽ ജോജു (36) ആണ് മരിച്ചത്. നാളെ നടത്താൻ തീരുമാനിച്ചിരുന്ന സഹോദരൻ ജോബിയലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ വീടിനുള്ളിൽ കുഴഞ്ഞു വീണ ജോജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. പോസ്റ്റ്ർമാർട്ടത്തിനു ശേഷം ഇന്ന് രാവിലെ സെന്റ് തോസ് കോട്ടക്കാവ് പള്ളിയിൽ സംസ്കാരം നടത്തി. അച്ഛൻ: പരേതനായ ജോയ്. അമ്മ: ജൂഡി. ഭാര്യ: ഗീതു. മക്കൾ: ഇസഹാക്ക്, ഇസബെല്ല.
Read MoreCategory: Kochi
ബലാത്സംഗ കേസ്; രണ്ടുദിവസത്തെ വാദം പൂർത്തിയായി; നടന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ
കൊച്ചി: ബലാത്സംഗ കേസില്‍ നടനും എംഎല്‍എയുമായ മുകേഷ്, ഇടവേള ബാബു, അഭിഭാഷകനായ ചന്ദ്രശേഖരന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി കോടതി നാളെ വിധി പറയും. മണിയന്‍പിള്ള രാജുവിനെതിരേ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്ന് കണ്ടെത്തി ഹര്‍ജി തീര്‍പ്പാക്കി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. മുകേഷ്, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. രണ്ട് ദിവസമായി നടന്ന രഹസ്യവാദത്തെ തുടര്‍ന്നാണ് നാളെ വിധി പറയാന്‍ മാറ്റിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന് നിലപാടെടുത്തത്. മണിയന് പിള്ള രാജുവിനെതിരേ ഫോര്‍ട്ടുകൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജാമ്യം ലഭിക്കാവുന്ന കുറ്റക്യത്യമായതിനാല്‍ അത് രേഖപെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. മറ്റ് മൂന്നു ഹര്‍ജികളാണ് വിശദമായ വാദം കേട്ട് നാളെ…
Read Moreപീഡന പരാതിയില്‍ നടന്മാരുടെ അറസ്റ്റ് ഉടനില്ല; പരാതിക്കാരികളുടെ മൊഴിയെടുത്തശേഷം അടുത്ത നടപടി; അലന്‍സിയറിനെതിരേയും കേസ്
കൊച്ചി; പീഡന പരാതിയില്‍ നടന്മാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല. എറണാകുളം ഊന്നുകല്‍, ചെങ്ങമനാട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഇന്നലെ നടിമാരുടെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി)ക്ക് കൈമാറിയിരുന്നു. പരാതിക്കാരികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അടുത്ത നടപടികളിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. എസ്പി ഐശ്വര്യ ഡോങ്റേയ്ക്കാണ് രണ്ടു കേസിന്റെയും അന്വേഷണ ചുമതല. അലന്‍സിയറിനെതിരേയും ലൈംഗികാതിക്രമത്തിന് കേസ്നടന്‍ അലന്‍സിയറിനെതിരേ ലൈംഗികാതിക്രമത്തിന് എറണാകുളം ചെങ്ങമനാട് പോലീസ് കേസെടുത്തു. യുവനടിയുടെ പരാതിയില്‍ ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2017ല്‍ ബംഗളൂരുവിലെ സിനിമ സെറ്റില്‍ വച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി.
Read Moreവിവാഹവാഗ്ദാനം നല്കി പീഡനം; യുവ സംഗീത സംവിധായകന് അറസ്റ്റില്‍; ശരത് മുമ്പും ലൈംഗിക പീഡനക്കേസിൽ പ്രതിയെന്ന് പോലീസ്
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ സംഗീത സംവിധായകന് അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹന്‍(44) നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയാണ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്കി പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് ഇയാളില്‍നിന്ന് ക്രൂരമായ ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും പരാതിയിലുണ്ട്. കൊച്ചി സിറ്റി പോലീസിനുവേണ്ടി നിരവധി സംഗീത ആല്‍ബങ്ങള്‍ ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്. അതിലെ അഭിനേതാക്കളും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. പ്രതിക്കെതിരെ മുമ്പും ലൈംഗിക പീഡനകേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreമത്സ്യ ബന്ധന ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല: തെരച്ചിൽ തുടരുന്നു
വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല. കോസ്റ്റൽ പോലീസും മറ്റു ബോട്ടുകളും ഇന്നു രാവിലെ മുതൽ വീണ്ടും കടലിൽ തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. പള്ളിപ്പുറം സ്വദേശി ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രൻഡ്സ് എന്ന ബോട്ടിലെ തൊഴിലാളി കുളച്ചിൽ മാതാ കോളനിയിൽ താമസിക്കുന്ന മരിയാ ഹെൻട്രി കാർലോസി – (62) നെയാണ് കാണാതായത്. മുനമ്പത്തുനിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് ഇന്നലെ രാവിലെ തൃശൂർ ബ്ലാങ്ങാട് ഭാഗത്ത് 34 നോട്ടിക്കൽ മൈൽ അകലെ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.
Read Moreകൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ നിയമ നടപടിക്ക് ആടുജീവിതം നിര്‍മാതാക്കള്‍
കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ നിയമ നടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിര്‍മാതാക്കള്‍. ആടുജീവിതം പ്രമോഷന് എ.ആര്. റഹ്മാന് ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ടീം ആന്തമായി ഉപയോഗിച്ചെന്നാണ് ആരോപണം. ആട് ജീവിതത്തിന്റെ നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സ് ആണ് നിയമ നടപടിക്കൊരുങ്ങുന്നത്. ആടുജീവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹോപ്പ് എന്ന ഗാനത്തില്‍ എ.ആര്. റഹ്മാന് പാടി അഭിനയിച്ചിരുന്നു. ഈ ഗാനം എഡിറ്റ് ചെയ്ത് ബ്ലൂ ടൈഗേഴ്സ് പ്രമോഷനായി ഉപയോഗിച്ചെന്നാണ് ആരോപണം. ഗാനത്തിന്റെ പകര്‍പ്പവകാശം ബ്ലൂ ടൈഗേഴ്സിന്റെ ഉടമസ്ഥതയിലുള്ള യുകെ കമ്പനിക്ക് കൈമാറിയെങ്കിലും ഏതെങ്കിലും തരത്തില്‍ എഡിറ്റ് ചെയ്യാന്‍ ഉടമസ്ഥതാവകാശം കൈമാറിയിരുന്നില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എ.ആര്. റഹ്മാനാണ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്ന തരത്തിലാണ് ഗാനത്തിന്റെ ചിത്രീകരണമെന്നുമാണ് വിഷ്വല്‍ റൊമാന്‍സിന്റെ ആരോപണം. അനധികൃതമായി ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ചൂണ്ടിക്കാട്ടി ആ ഭാഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് യുകെ ആസ്ഥാനമായ കമ്പനിയെ…
Read Moreറിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വിടണം; നിലപാടുള്ളവര്‍ വേണം സംഘടനകളുടെ തലപ്പത്ത് വരാന്‍; അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് ലാലു അലക്സും ഷീലുവും
കൊച്ചി: അമ്മ സംഘടനയിലെ പ്രശ്നങ്ങള്‍ ശരിയായി പറയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വിടണമെന്ന് നടന് ലാലു അലക്സ്. ഉള്ളടക്കം ശരിയായി മനസിലായാലേ ആരാണ് നല്ലതെന്ന് പറയാന്‍ സാധിക്കൂ. വിവരങ്ങള്‍ പുഴ്ത്തിവക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി: നിഷ്പക്ഷമായി നിന്ന് നിലപാടോടുകൂടി സംസാരിക്കുന്നവര്‍ വേണം സംഘടനകളുടെ തലപ്പത്ത് വരാനെന്ന് നടിയും നിര്‍മാതാവുമായ ഷീലു ഏബ്രഹാം. പുതിയൊരു മാറ്റത്തിനുള്ള തുടക്കമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. തനിക്ക് സിനിമയില്‍നിന്ന് മോശമായ അനുഭവം നേരിട്ടിട്ടില്ലെന്നു കരുതി ഇത്തരം സംഭവങ്ങള്‍ സിനിമയിലില്ലെന്ന് പറയുന്നത് ഇരകളോട് ചെയ്യുന്ന അപമാനമാണെന്നും അവര്‍ പറഞ്ഞു.
Read Moreമൂവാറ്റുപുഴ കടാതിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: കടാതിയില്‍ നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും, ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 11ഓടെ കടാതി നക്ഷത്ര കണ്വന്ഷന് സെന്ററിന് സമീപമുണ്ടായ അപകടത്തില്‍ കടാതി അമ്പലംപടിയില്‍ പാറത്തോട്ടത്തില്‍ വിഷ്ണു പി. സതീശന് (30) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന നെല്ലിമറ്റത്തില്‍ അരുണ്‍ ജോസഫ് (31) ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കടാതിയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഇരുവരും സഞ്ചരിച്ച സ്കൂട്ടറും എതിർദിശയില്‍ വന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പോലീസും, ഫയര്‍ഫോഴസും സ്ഥലത്തെത്തി മേല്നടപടപകള് സ്വീകരിച്ചു. വിഷ്ണുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്…
Read Moreഅന്വേഷണവും വിചാരണയും അനന്തമായി നീളരുത്; റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നടി രേവതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് സ്വാഗതാര്‍ഹമെന്ന് നടി രേവതി. എന്നാല്‍ പരാതികളില്‍ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ, പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ “അമ്മ’ ഡബ്ല്യുസിസിയുമായി സംസാരിക്കാന്‍ തന്നെ മടിച്ചിരുന്നു. റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ വൈകിയതുകൊണ്ടാണ് നീതി വൈകിയത്. നേരത്തെ പരസ്യമാക്കിയിരുന്നെങ്കില്‍ പലരെയും രക്ഷിക്കാമായിരുന്നു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍, തോളോട് തോള് ചേര്‍ന്ന് പ്രവര്ത്തിച്ചവരില്നിന്ന് പോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി പറഞ്ഞു.
Read Moreയുവനടനെതിരേയുള്ള ആരോപണം: കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് സോണിയ മല്‍ഹാര്‍
കൊച്ചി: യുവ നടനെതിരേയുള്ള ആരോപണത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കുഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു.2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. പിന്നില്‍നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന് തലയൂരിയെന്ന് സോണിയ മല്‍ഹാര്‍ ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മല്‍ഹാര്‍ പറയുന്നു.
Read More