കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ നാലാം പ്രതി മുന്‍ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, മോന്സന് മാവുങ്കലിന് പുരാവസ്തുക്കള്‍ എത്തിച്ചുനല്‍കിയ ശില്പി കിളിമാനൂര്‍ സ്വദേശി സന്തോഷ് എന്നിവരെക്കൂടി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. തട്ടിപ്പിന് കൂട്ടുനിന്നതിനാണ് ഇരുവരെയും പ്രതിചേര്ത്തിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.ഇതോടെ കേസിലെ പ്രതികളുടെ എണ്ണം ഏഴായി. ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് മോന്‍സന്റെ അക്കൗണ്ടില്‍നിന്ന് പണം എത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.തന്റെ പക്കലില്‍നിന്ന് എത്തിച്ചത് പുരാവസ്തുക്കള്‍ അല്ലെന്ന് അറിഞ്ഞിട്ടും മോന്‍സന്റെ തട്ടിപ്പ് പുറത്തുപറയാതെ കൂട്ടുനിന്നതാണ് സന്തോഷിനെ പ്രതിചേര്‍ക്കാന്‍ കാരണം.
Read MoreCategory: Kochi
മൊയ്തീനെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ എ.സി. മൊയ്തീന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതോടെ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം. ഇഡി കേസിനെ നിയമപരമായി നേരിടാനാണ് പാർട്ടി തീരുമാനം. ബാങ്ക് നിക്ഷേപങ്ങളടക്കമുള്ള സ്വത്തുരേഖകളുമായി 31 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്ന് ഇഡി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇഡിയുടെ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭ്യമാകുന്ന മുറയ്ക്ക് ഉചിതമായ തീരുമാനമെടുക്കുമെന്നും മൊയ്തീനുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. ഇഡി സംഘം വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരുന്നു. ഈ തുകയുടെ ഉള്‍പ്പെടെ സാമ്പത്തികസ്രോതസായിരിക്കും മൊയ്തീന് പ്രധാനമായും വെളിപ്പെടുത്തേണ്ടിവരുക. നോട്ടീസ് കൈപ്പറ്റിയശേഷം മൊയ്തീന് നിയമോപദേശം തേടുമെന്നാണ് സൂചന. നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കരുവന്നൂര്‍ ബാങ്കിന്റെ മുന്മാനേജര് ബിജു കരീമിനും 31 ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.…
Read Moreവിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; തൊടുപുഴക്കാരൻ പ്രതി പിടിയിലായത് ഡല്‍ഹിയില്‍
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് നൂറിലധികം പേരില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി പിടിയിലായത് മറ്റൊരു പേരില്‍ ഡല്‍ഹിയില്‍ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിടുന്നതിനിടെ. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തൊടുപുഴ കോലാനി സ്വദേശി ജയ്സണ്‍ എന്നുവിളിക്കുന്ന കണ്ണന് തങ്കപ്പന്(50) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. എറണാകുളം എരുമത്തല, സൗത്ത് ചിറ്റൂര്‍ സ്വദേശികളുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയത് കേസിലാണ് അറസ്റ്റ്. കേസിന് പിന്നാലെ ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത് ഇയാള്‍ ഒളിവില്‍ പോയിരുന്നു.
Read Moreഎം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്; കോടതിയിൽ മൊഴി നല്‍കാനൊരുങ്ങി കെ. സുധാകരന്
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്ന് കോടതിയില്‍ മൊഴിനല്‍കും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കുക. മോണ്സണ് മാവുങ്കല്‍ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദന് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രസ്താവന തനിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി. മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോള്‍ കെ. സുധാകരന് പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ ആരോപണം. ഇതിനെതിരേയാണ് സുധാകരന് അപകീര്‍ത്തിക്കേസ് നല്‍കിയത്. ദേശാഭിമാനിക്കെതിരേയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേയും മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന് വ്യാഴാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകണം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎല്‍എയുമായ എ.സി. മൊയ്തീന് ചോദ്യം ചെയ്യലിനായി 31ന് വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഹാജരാകണം. രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് മാനേജരും മൊയ്തീനും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നത്. ബെനാമി ലോണ്‍ ഇടപാട് അടക്കമുള്ളവയെക്കുറിച്ചും ചോദ്യം ചെയ്യും. ബെനാമി ഇടപാടുകാര്‍ക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകള്‍ക്ക് പിന്നില്‍ എ.സി. മൊയ്തീന് എംഎല്‍എ ആണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. പാവങ്ങളുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ബെനാമികള്‍ ലോണ്‍ തട്ടിയതെന്നും ഇഡി വ്യക്തമാക്കുന്നു. ആറ് ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 കോടിരൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 150 കോടി രൂപയുടെ കരുവന്നൂര്‍…
Read Moreവേലക്കാരിയായി വീട്ടിലെത്തി; വീട്ടുകാർ പുറത്ത് പോയപ്പോൾ വജ്രാഭരണങ്ങളുമായി മുങ്ങി; ജാർഖണ്ഡ് സുന്ദരികൾ പിടിയിൽ
കൊച്ചി: ഫ്ളാറ്റില്‍നിന്നും വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ജാര്‍ഖണ്ഡ് സ്വദേശിനികള്‍ സമാനരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശിനി അഞ്ജന കിന്ഡോ (19), ഗുംല ഭഗിട്ടോലി സ്വദേശിനി അമിഷ കുജൂര്‍ (21) എന്നിവരെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. കാരണക്കോണം സ്റ്റേഡിയം ലിങ്ക് റോഡിലെ സ്കൈലന്ഡ് ഫ്ളാറ്റില്‍നിന്നും രാജസ്ഥാന് സ്വദേശിനിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ വില വരുന്ന വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളുമാണ് പ്രതികള്‍ മോഷ്ടിച്ചത്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. ഏജന്റ് മുഖേന വീട്ടുജോലിക്കായി വന്ന അഞ്ജന വീട്ടുകാര്‍ പുറത്തു പോയ സമയത്ത് മുറിയില്‍ ഒളിച്ചിരുന്ന് ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. പിന്നീട് കൂട്ടുകാരി അമിഷയെ വിളിച്ച് വരുത്തി മോഷണ വസ്തുക്കളുമായി ഫ്ളാറ്റില്‍ നിന്നും കടന്നു കളഞ്ഞു. വീട്ടുകാര്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പാലാരിവട്ടം പോലീസ്…
Read Moreമഹാരാജാസ് കോളജില്‍ അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ഥികള്‍ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോളജ് കൗൺസിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളും ഓണാവധിക്കുശേഷം അധ്യാപകനോട് പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോളജ് കൗൺസിൽ. രക്ഷിതാക്കളുടെയും കൗണ്‍സില്‍ അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. സി.യു. പ്രിയേഷിനോട് മാപ്പു പറയേണ്ടത്. ഇത് ഓണാവധിക്കുശേഷമായിരിക്കും. അതേസമയം, വിദ്യാര്ഥികള്ക്കെതിരേ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും കൗണ്‍സിലില്‍ ധാരണയുണ്ട്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു. ക്ലാസ് മുറിയിലെ സംഭവങ്ങള്‍ ചിത്രീകരിക്കുകയും ഇതു സമൂഹമാധ്യമങ്ങളില്‍ ഇടുകയും ചെയ്ത രണ്ടു വിദ്യാര്‍ഥികളില്‍നിന്ന് ഇത്തരം സമീപനം വീണ്ടുമുണ്ടായാല്‍ അവരെ പുറത്താക്കാനാണ് കൗണ്‍സില്‍ തീരുമാനം. കൗണ്‍സില്‍ അംഗം ഡോ.ടി.വി. സുജയുടെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേണ കമ്മീഷന് വിദ്യാര്‍ഥികളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് എ. മുഹമ്മദ് ഫാസില്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ഥികളുടെയും സസ്പെന്ഷന് കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ്…
Read Moreമഹാരാജാസ് കോളജ് അധ്യാപകനെ അപമാനിച്ച സംഭവം; അന്വേഷണ കമ്മീഷൻ പ്രിൻസിപ്പാളിന് റിപ്പോർട്ട് നൽകി
കൊച്ചി: മഹാജാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകന് ഡോ. പ്രിയേഷിനെ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ അവഹേളിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ശിക്ഷാതീരുമാനം ഇന്ന്. അന്വേഷണ കമ്മീഷന് ഇന്ന് പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോളജ് കൗണ്‍സില്‍ സെക്രട്ടറി ടി.വി. സുജ കണ്‍വീനറായ സമിതിയാണ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്. ജോയിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തെറ്റു ചെയ്ത വിദ്യാര്‍ഥികളെ മാതൃകാപരമായി ശിക്ഷണമെന്ന് കമ്മീഷന് ശിപാര്ശചെയ്തെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നു ചേരുന്ന കോളജ് കൗണ്‍സില്‍ യോഗം ശിക്ഷ സംബന്ധിച്ച് തീരുമാനമെടുക്കും. വിദ്യാര്‍ഥികളുടെ സസ്പെന്ഷന് ശിക്ഷയായി കണക്കാക്കണോ പുതിയ ശിക്ഷാനടപടി വേണോ എന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രഫ, ഡോ. സി.യു പ്രിയേഷിനെ അപമാനിച്ച സംഭവത്തില്‍ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ ഉള്‍പ്പെടെ ആറ് വിദ്യാര്‍ഥികളെ ഒരാഴ്ചത്തേയ്ക്കു സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്ഷന് കാലാവധി ഇന്നലെ…
Read Moreപാഴ്സൽ ആവശ്യപ്പെട്ട യുവാക്കളോട് അപ്പോൾതന്നെ പണവും ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമയെ ക്രുരമായി മർദിച്ച് നാലംഗസംഘം
കൊച്ചി: ഹോട്ടല്‍ ഉടമയെ മര്‍ദിച്ച നാലംഗ സംഘത്തിലെ രണ്ടു പേരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശികളായ രവീന് രാജേഷ്, അനുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവരുടെ സുഹൃത്തുക്കളും മലപ്പുറം സ്വദേശികളുമായ ഫവാസ്, ഷാഹിദ് എന്നിവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പനമ്പിള്ളി നഗര്‍ ഉപ്പും മുളകും ഹോട്ടല്‍ ഉടമ സുല്‍ഫിക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹാര്‍ഡ് വെയര്‍ കമ്പനി ഉദ്യോഗസ്ഥരായ യുവാക്കള്‍ ഹോട്ടലില്‍ ഭക്ഷണം പാഴ്സലായി വാങ്ങാനെത്തിയതായിരുന്നു. ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ പോകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതുകൊണ്ട് ഹോട്ടലുടമ പാഴ്സല്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ തന്നെ പണം ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടലുടമയുമായി അപ്പോള്‍ തന്നെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അതിനുശേഷം അവിടെനിന്ന് മടങ്ങിയ യുവാക്കള്‍ ഹോട്ടല്‍ അടയ്ക്കുന്ന സമയത്ത് വീണ്ടുമെത്തി ജീവനക്കാരുമായി…
Read Moreഏഴാംനാൾ പരേതൻ തിരിച്ചെത്തി; ആന്റണിയെ കണ്ട് നാട്ടുകാർ ഞെട്ടി; മരിച്ചതാരെന്ന് അന്വേഷിച്ച് പോലീസ്
ആലുവ: ആളു മാറി മൃതദേഹം സംസ്കരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള നടപടിക്രമങ്ങളുമായി അങ്കമാലി പോലീസ്. മരിച്ചയാളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയ ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുക. യഥാർഥത്തിൽ ജീവനോടെ ഉണ്ടായിരുന്നയാൾ മരണപ്പെട്ടെന്ന് കരുതുന്ന മറ്റൊരാളുടെ മൃതദേഹം ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ എത്തിച്ച് സംസ്കാരം നടത്തുകയായിരുന്നു. ആലുവ ചുണങ്ങംവേലി ഔപ്പാടൻ ദേവസിയുടെ മകൻ ആന്റണി(68)ക്കാണ് ഈ ദുര്യോഗം. ഏഴാം ചരമദിനാചരണമായ ഇന്നലെ രാവിലെ പത്തിന് ഈ കഥയറിയാതെ ആന്റണി ബസിൽ ചൂണ്ടിയിലെത്തിയപ്പോഴാണ് നാട്ടിൽ നടന്ന സംഭവങ്ങൾ ആന്റണി അറിയുന്നത്. യഥാർഥത്തിൽ മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതുവരെ ആന്റണിയോട് ചുണങ്ങംവേലിയിലെ സഹോദരന്റെ വീട്ടിൽ തങ്ങാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
Read More