പാഴ്സൽ ആവശ്യപ്പെട്ട യുവാക്കളോട് അപ്പോൾതന്നെ പണവും ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമയെ ക്രുരമായി മർദിച്ച് നാലംഗസംഘം

കൊ​ച്ചി: ഹോ​ട്ട​ല്‍ ഉ​ട​മ​യെ മ​ര്‍​ദി​ച്ച നാ​ലം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​വീ​ന്‍ രാ​ജേ​ഷ്, അ​നു​ജി​ത്ത് എന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​മാ​യ ഫ​വാ​സ്, ഷാ​ഹി​ദ് എ​ന്നി​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ പ​ന​മ്പി​ള്ളി ന​ഗ​ര്‍ ഉ​പ്പും മു​ള​കും ഹോ​ട്ട​ല്‍ ഉ​ട​മ സു​ല്‍​ഫി​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഹാ​ര്‍​ഡ് വെ​യ​ര്‍ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രാ​യ യു​വാ​ക്ക​ള്‍ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം പാ​ഴ്‌​സ​ലാ​യി വാ​ങ്ങാ​നെ​ത്തി​യ​താ​യി​രു​ന്നു.

ഈ ​ഹോ​ട്ട​ലി​ല്‍നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം പ​ണം ന​ല്‍​കാ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​തു​കൊ​ണ്ട് ഹോ​ട്ട​ലു​ട​മ പാ​ഴ്‌​സ​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​പ്പോ​ള്‍ ത​ന്നെ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ള്‍ ഹോ​ട്ട​ലു​ട​മ​യു​മാ​യി അ​പ്പോ​ള്‍ ത​ന്നെ വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു. അ​തി​നു​ശേ​ഷം അ​വി​ടെ​നി​ന്ന് മ​ട​ങ്ങി​യ യു​വാ​ക്ക​ള്‍ ഹോ​ട്ട​ല്‍ അ​ട​യ്ക്കു​ന്ന സ​മ​യ​ത്ത് വീ​ണ്ടു​മെ​ത്തി ജീ​വ​ന​ക്കാ​രു​മാ​യി ബ​ഹ​ള​മു​ണ്ടാ​ക്കി​യ തു​ട​ര്‍​ന്നു കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി​പോ​ലു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് സു​ല്‍​ഫി​ക്ക​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സു​ല്‍​ഫി​ക്ക​റി​ന്‍റെ തോ​ളി​ലും കൈ​ക​ളി​ലും പ​രി​ക്കു​ണ്ടെ​ങ്കി​ലും ഗു​രു​ത​ര​മ​ല്ല. സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്.​ ഫൈ​സ​ല്‍, എ​സ്‌​ഐ ശ​ര​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment