കൊച്ചി: ഇലക്ട്രിക് സ്കൂട്ടറുകളുടെ ശേഷി അനധികൃതമായി ഉയര്‍ത്തി വില്പന നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അനധികൃത വില്പന സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ മേയ് 26ന് ഗതാഗത കമ്മീഷണര്‍ കൊച്ചിയില്‍ പരിശോധന നടത്തി നാല് ഷോറൂമുകള്‍ പൂട്ടിച്ചിരുന്നു. ഇതിനുപിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. സ്ഥാപന ഉടമകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടര്‍നടപടികള്‍. രജിസ്ട്രേഷന് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് 250 വാട്സ് മോട്ടോര്ശേഷിയും, 25 കിലോമീറ്റര്‍ വേഗപരിധിയും, അറുപത് കിലോ ഭാരവുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ രജിസ്ട്രേഷന് ആവശ്യമില്ലായെന്ന് വാഗ്ദാനം ചെയ്ത് വിറ്റിരുന്ന വാഹനങ്ങളില്‍ 1000 വാട്സിലേറെ ശേഷിയുള്ള മോട്ടോറുകളാണ് ഘടിപ്പിച്ചിരുന്നത്. വാഹനങ്ങള്‍ക്ക് 40 കിലോമീറ്റര്‍ വേഗതയുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ കൃത്രിമം കാട്ടി വാഹനങ്ങള്‍ വിറ്റതിലൂടെ കോടികളുടെ നികുതി വെട്ടിപ്പും നടത്തിയിട്ടുള്ളതായും ആരോപണം ഉയര്‍ന്നിരുന്നു. ‘പാര്‍ട്സ് ഫ്രം ചൈന’ചൈനയില്‍…
Read MoreCategory: Kochi
വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയപ്പെടുത്തി തട്ടിപ്പ്; പ്രതി തട്ടിയെടുത്തത് 15 വാഹനങ്ങള്‍
കൊച്ചി: സുഹൃത്തുക്കളായ വാഹന ഉടമകളില്‍ നിന്നും കാറുകളും മറ്റു വാഹനങ്ങളും സ്വന്തം ഉപയോഗത്തിനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വാടകയ്ക്ക് വാങ്ങിയശേഷം പണയപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി തട്ടിയെടുത്തത് 15 വാഹനങ്ങള്‍. വിവിധ സ്റ്റേഷന് പരിധികളിലായാണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര തോപ്പില്‍ നസ്രത്ത് വീട്ടില്‍ ഹരീഷി(36)നെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം സെമിത്തേരി മുക്ക് സ്വദേശി അഖിലിന്റെ പക്കല്‍നിന്നും മൂന്ന് കാറുകള്‍ വാങ്ങിയ ശേഷം തിരുനെല്‍വേലിക്കാരനായ സുരേഷ് എന്നയാള്‍ക്ക് പണയപ്പെടുത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ വരുംദിവസം കസ്റ്റഡിയില്‍ വാങ്ങും. ഇയാള്‍ സമാനരീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreഅത്തം ചമഞ്ഞിറങ്ങും നാളെ തൃപ്പൂണിത്തുറയിൽ
തൃപ്പൂണിത്തുറ: ആഘോഷച്ചമയങ്ങളുമായി അത്തം ഘോഷയാത്ര നാളെ. പണ്ടെങ്ങോ മുടങ്ങിപ്പോയ കൊച്ചി രാജാവിന്റെ ചമയപ്പുറപ്പാടിനെ അനുസ്മരിച്ച് നടക്കുന്ന വർണോജ്വല ഘോഷയാത്ര അത്തംനഗറിൽ നിന്നുമിറങ്ങി രാജവീഥികളിലൂടെ നഗരം ചുറ്റി അത്തംനഗറിൽ തിരിച്ചെത്തുന്നതോടെ മലയാളക്കര ഓണാഘോഷത്തിന്റെ ലഹരിയിലാറാടും. സംസ്ഥാനത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഒന്‍പതിന് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നടക്കുന്ന ആഘോഷങ്ങൾക്ക് കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് അത്തം പതാകയുയർത്തും. എംപിമാരായ ഹൈബി ഈഡൻ, തോമസ് ചാഴികാടൻ, നഗരസഭാ അധ്യക്ഷ രമ സന്തോഷ് തുടങ്ങിയവർ പ്രസംഗിക്കും. 10ഓടെ നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര അത്തംനഗറിലെ പടിഞ്ഞാറെ കവാടത്തിലൂടെ നഗരവീഥിയിലേക്കിറങ്ങും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും മലബാറിലെ വിവിധതരം തെയ്യങ്ങളും കഥകളി വേഷങ്ങൾ, കരകാട്ടം, പുലികളി, അർജുന നൃത്തം,…
Read Moreവാക്കുതര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്ത്; പ്രതിയുടെ വീട്ടില്‍നിന്ന് വടിവാളുകൾ കണ്ടെടുത്തു
കൊച്ചി: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് വടിവാളും നൈട്രോസിപ്പാം ഗുളികകളും മരട് പോലീസ് കണ്ടെടുത്തു. പ്രതി മരട് മുന്നിറയില് വീട്ടില്‍ അരുണ്‍ കൃഷ്ണ (ഡാര്‍ക്ക്- 24)ന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ടടി നീളമുള്ള വടിവാളും 12 നൈട്രോസിപ്പാം ഗുളികകളും മരട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെടുത്തത്. പ്രതിക്കെതിരെ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരട് സ്വദേശിയായ എബിനെയാണ് 17 ന് രാത്രി അരുണ്‍ വെട്ടിയത്. പ്രതിയും പരാതിക്കാരനുമായ എബിന്റെ സുഹൃത്തും തമ്മിലുള്ള മുന്‍വിരോധം പറഞ്ഞുതീര്ക്കുന്നതിനു മരട് ന്യൂക്ലിയസ് മാളിന് മുന്നില്‍ എത്തിയപ്പോള്‍ അരുണ്‍ എബിനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു കുത്തുകയുമായിരുന്നു. കൈ ഞരമ്പ് മുറിഞ്ഞു ഗുരുതര പരിക്ക് പറ്റിയ എബിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read Moreയൂസ്ഡ് കാര്‍ തട്ടിപ്പ്; പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണത്തിനായി പ്രതിയുടെ വാഹനം ഉപയോഗിച്ചെന്ന് കണ്ടെത്തല്‍
സ്വന്തം ലേഖികകൊച്ചി: വില്പന നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറുകള്‍ കൈക്കലാക്കിയശേഷം മറിച്ചുവിറ്റ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പാലാരിവട്ടം ആലിന്‍ചുവട് എ ബി കാര്‍ സ്ഥാപനമുടമ നെയ്യാറ്റിന്‍കര ചെങ്കല്‍ പ്ലാമൂട്ടുകട പേരുംചേരിവീട്ടില് കെ.എസ്. അമലിന്റെ വാഹനങ്ങള്‍ കൊച്ചി സിറ്റി പോലീസിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍. മദ്യം, മയക്കുമരുന്നു കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇയാളുടെ വാഹനം ഉപയോഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമലിന് പാലാരിവട്ടം, എളമക്കര പോലീസ് സ്റ്റേഷനുകളിലെ ചില ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനം പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണത്തിന് ഉപയോഗിച്ചതിനെക്കുറിച്ച് വ്യക്തത വരുത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സുഹൃത്തുക്കളായ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പംനിന്ന് ഇയാള്‍ എടുത്തിട്ടുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയുടെ എളമക്കര താന്നിക്കല്‍ ജംഗ്ഷനിലുള്ള ഫ്ളാറ്റില്‍…
Read Moreഅരീക്കൽ വെള്ളച്ചാട്ടത്തിൽ സ്ത്രീകളെ അപമാനിച്ച പോലീസുകാരൻ ആലുവയിലും വിവാദനായകൻ
ആലുവ: പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിൽ സ്ത്രീകളെ അപമാനിച്ച് സസ്പെൻഷനിലായ മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് ആലുവയിലും ശിക്ഷാ നടപടി ലഭിച്ചതായി കണ്ടെത്തി. നിരപരാധിയായ യുവാവിനെ മർദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് കേസ്.ആലുവ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് കോതമംഗലം വെട്ടുകുഴി അമ്പാട്ടുകുഴിയിൽ എ.എസ്. പരീദിനെതിരെ ആലുവ കോടതിയുടെ നിർദേശമനുസരിച്ച് 2013ൽ സിസി 1038/13 പ്രകാരമാണ് കേസെടുത്തത്. ആലുവ കോടതിയിൽ ഫയൽ ചെയ്ത കേസിൽ വിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റിലാകുന്നത്. 2013 ജനുവരി നാലിനായിരുന്നു കള്ളക്കേസെടുക്കുന്നതിനാസ്പദമായ സംഭവം. ആലുവ എടയപ്പുറം കാട്ടുപറമ്പിൽ നൂഹിന്റെ മകൻ മുഹമ്മദ് ഫിറോസിനെതിരെയെടുത്ത കേസിൽ പരാതിക്കാരൻ പിന്നാലെ പോയത് വിനയായി. ഈ കേസിൽ പരീദിനേയും പ്രമോദ് എന്ന മറ്റൊരു പോലീസുകാരനെയും ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. പിന്നീട് സസ്പെൻഡും ചെയ്തു. ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി ഇവർ കൊച്ചി സിറ്റി പോലീസിൽ…
Read Moreമഹാരാജാസ് കോളജില്‍ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസ് ഇല്ല; ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം പ്രിന്‍സിപ്പാലിന് സമര്‍പ്പിക്കും. അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെയാണ് കോളജ് നിയോഗിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും സസ്പെന്‍ഷനിലുള്ള ആറു വിദ്യാര്ഥികള്ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുന്നത്. അതേസമയം അപമാനിക്കപ്പെട്ട അധ്യാപകനായ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി.യു. പ്രിയേഷില്നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു. കോളജില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് അധ്യാപകന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുക്കില്ല. ഡോ.പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നില്‍ക്കുകയും അദ്ദേഹത്തെ കളിയാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ചില വിദ്യാര്‍ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ഥി ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യം ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍…
Read Moreകെഎസ്ഇബിയുടെ വാഴവെട്ട്; കർഷകനു നഷ്ടപരിഹാരം കൈമാറി; ചെക്ക് നൽകാൻ കോതമംഗലം എംഎൽ എയും
കോതമംഗലം: വാരപ്പെട്ടിയിൽ കെ.എസ്ഇബി ഉദ്യോഗസ്ഥർ വാഴ വെട്ടി നശിപ്പിച്ച സംഭവത്തിൽ കെഎസ്ഇബി കർഷകന് നഷ്ടപരിഹാരം കൈമാറി. കർഷക ദിനത്തോടനുബന്ധിച്ച് ഇന്നു രാവിലെ ട്രാൻസ്മിഷൻ വിഭാഗം ഡയറക്ടർ സജി പൗലോസും കോതമംഗലം എംഎൽഎ ആന്റണി ജോണും ചേർന്നാണ് നഷ്ടപരിഹാര തുകയുടെ ചെക്ക് വാരപ്പെട്ടി കാവുംപുറത്ത് തോമസിന് വീട്ടിലെത്തി കൈമാറിയത്. ടച്ച് വെട്ടിന്റെ മറവിൽ നാനൂറോളം വാഴകളാണ് കെഎസ്ഇബി ജീവനക്കാർ വെട്ടിനശിപ്പിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും കൃഷി, വൈദ്യുതി മന്ത്രിമാർ നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു. കൃഷി മന്ത്രി പി. പ്രസാദ് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വില ഇരുത്തുകയും ഇനി കർഷകർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അറിയിച്ചിരുന്നു.
Read Moreനികുതിവെട്ടിപ്പ് ആരോപണം; മാത്യു കുഴല്‍നാടനെതിരേ വിജിലന്‍സ് അന്വേഷണത്തിനു നീക്കം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് ആരോപണ പരാതികളില്‍ മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടനെതിരേ വിജിലന്‍സ് അന്വേഷണത്തിന് നീക്കം. മാത്യു കുഴല്‍നാടനെതിരേ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 2021 മാര്‍ച്ച് 18നു രാജകുമാരി സബ് റജിസ്ട്രാര്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്തുവിനും റിസോര്‍ട്ടിനും മാത്യു കുഴല്‍നാടനും രണ്ടു പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ സത്യവാങ്മൂലത്തില്‍ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണു കാണിച്ചിരിക്കുന്നത്. 3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നു. അപ്പോള്‍ ഭൂമിയുടെ യഥാര്‍ഥ വില ഏഴു കോടിയോളം വരുമെന്നുമാണ് മോഹനന്റെ ആരോപണം. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വര്‍ഷം മാത്രമായ കുഴല്നാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നുമാണ് മോഹനന്റെ വാദം. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണു…
Read Moreഇരുപത്തഞ്ചു പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് മമ്മൂട്ടി
കൊച്ചി: സാധാരണ വീല്ചെറിയല് ജീവിതം തള്ളിനീക്കിയ 25 അംഗപരിമിതര്‍ക്ക് റോബോട്ടിക്/ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച്, ജീവകാരുണ്യമേഖലയിൽ നടൻ മമ്മൂട്ടിയുടെ മറ്റൊരു കൈത്താങ്ങുകൂടി. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബല്‍, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷന് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകള്‍ക്കുള്ള റോബോട്ടിക്-ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്കി മമ്മൂട്ടി നിര്‍വഹിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ഒന്നായ യുഎസ്ടി ഗ്ലോബലാണ് ഇലക്ട്രിക് വീല്‍ചെയര്‍ ജീവകാരുണ്യസംഘടനയായ കെയര്‍ ആന്‍ഡ് ഷെയറിന് നല്‍കുന്നത്. ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകള്‍ക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസം, ആദിവാസികള്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഫൗണ്ടേഷന് നടത്തിവരുന്നതായി ഫാ. തോമസ്…
Read More