ഓണസദ്യ ; വിറ്റാമിനുകളുടെ അവിയൽ, പ്രോട്ടീൻ സമ്പുഷ്ടം സാമ്പാർ

പ​ല​ത​ര​ത്തി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും തേ​ങ്ങ​യും ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന അ​വി​യ​ല്‍ ഒാണസ​ദ്യ​യി​ലെ കേ​മ​നാ​ണ്. ഇ​തി​ലു​ള്ള നാ​രു​ക​ള്‍ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും പോ​ഷ​കക്കു​റ​വ് നി​ക​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മി​നു​ക​ളു​ടെ​യും മി​ന​റ​ലു​ക​ളു​ടെ​യും ക​ല​വ​റ​യാ​ണി​ത്. പ​ച്ച​ടിപ​ച്ച​ടി​യി​ല്‍​ത​ന്നെ​യു​ണ്ട് പ​ല വ​ക​ഭേ​ദ​ങ്ങ​ള്‍. പൈ​നാ​പ്പി​ള്‍, ബീ​റ്റ്‌​റൂ​ട്ട്, മ​ത്ത​ങ്ങ എ​ന്നി​വ​യെ​ല്ലാം ചേ​ര്‍​ത്ത് പ​ച്ച​ടി തയാ​റാ​ക്കാം. പൈ​നാ​പ്പി​ളി​ലു​ള്ള ബ്രേ​മി​ലി​ന്‍ എ​ന്ന എ​ന്‍​സൈ​മു​ക​ള്‍ ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. ബീ​റ്റ്റൂ​ട്ടി​ല്‍ ബീ​റ്റാ​സി​യാ​നി​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ചീ​ത്ത കൊ​ള​സ്‌​ട്രോ​ളാ​യ (LDL) നെ ​കു​റ​യ്ക്കു​ന്നു. മ​ത്ത​ങ്ങ വി​റ്റാ​മി​ന്‍ ‘സി’, ‘​ഇ’, ബീ​റ്റാ​ക​രോ​ട്ടീ​ന്‍ എ​ന്നി​വ​യാ​ല്‍ സ​മ്പു​ഷ്ട​മാ​ണ്. മ​ത്ത​ങ്ങ​യി​ല്‍ ധാ​രാ​ളം മ​ഗ്‌​നീ​ഷ്യ​വും പൊ​ട്ടാ​സ്യ​വു​മു​ണ്ട്. ഇ​ത് ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മ​മാ​ണ്. സാ​മ്പാ​ര്‍സ്വാ​ദി​നു മാ​ത്ര​മ​ല്ല ആ​രോ​ഗ്യ​പ​ര​മാ​യും ഏ​റെ ഗു​ണ​മു​ള്ള ഒ​ന്നാ​ണ് സാ​മ്പാ​ര്‍. പ​ല​ത​രം പ​ച്ച​ക്ക​റി​ക​ളു​ടെ ചേ​രു​വ​യാ​ണി​ത്. നാ​രു​ക​ള്‍ ധാ​രാ​ള​മു​ള്ള​തി​നാ​ല്‍ മ​ല​ബ​ന്ധം അ​ക​റ്റു​ന്നു. പ​രി​പ്പ് സാ​മ്പാ​റി​ന്‍റെ ഒ​രു പ്ര​ധാ​ന ചേ​രു​വ​യാ​ണ്. അ​തു​കൊ​ണ്ട് പ്രോ​ട്ടീ​ന്‍ സ​മ്പു​ഷ്ട​മാ​ണ് സാ​മ്പാ​ര്‍. വെ​ണ്ട​യ്ക്ക, വെ​ള്ള​രി​യ്ക്ക, പ​ട​വ​ല​ങ്ങ, കാ​ര​റ്റ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, മു​രി​ങ്ങ​യ്ക്ക എ​ന്നി​ങ്ങ​നെ ചേ​രു​ന്നു ഇ​തി​ന്‍റെ…

Read More

പോഷക സമ്പന്നം ഓണസദ്യ

സ​ദ്യ​യി​ല്ലാ​ത്ത ഓ​ണം മ​ല​യാ​ളി​ക്ക് സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ കൂ​ടി ക​ഴി​യി​ല്ല. ഓ​ണ​സ​ദ്യ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ഭ​വ​ങ്ങ​ള്‍ ധാ​തു​ക്ക​ളും പോ​ഷ​ക​മൂ​ല്യം നി​റ​ഞ്ഞ​തും അ​തോ​ടൊ​പ്പം ആ​രോ​ഗ്യ​ത്തി​ന് അ​ത്യന്താപേക്ഷിതവു​മാ​ണ്. ഒ​രു വ്യ​ക്തി​ക്ക് ഒ​രു ദി​വ​സം വേ​ണ്ട എ​ല്ലാ പോ​ഷ​ക​ങ്ങ​ളും ഒ​രു​നേ​ര​ത്തെ സ​ദ്യ​യി​ല്‍ നി​ന്നു ത​ന്നെ ല​ഭി​ക്കു​ന്നു. ഓ​ണ​സ​ദ്യ പൊ​തു​വെ സ​സ്യാ​ഹാ​ര​ം‍ മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ളതാ​ണ്. സ​ദ്യ​യി​ലെ ഓ​രോ ക​റി​ക്കും അ​തി​ന്‍റേ​താ​യ പ്രാ​ധാ​ന്യ​മു​ണ്ട്. ചോ​റ്ചെ​മ്പാ​വ​രി ചോ​റി​ല്‍ ‘ബി’ ​വി​റ്റാ​മി​നു​ക​ളും മ​ഗ്‌​നീ​ഷ്യ​വും ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ അ​വ​ശ്യ അ​മി​നോ​ ആ​സി​ഡു​ക​ളും ഗാ​മാ – അ​മി​നോ​ ബ്യൂ​ട്ടി​റി​ക് ആ​സി​ഡും ഉ​ണ്ട്. ഇ​ത് ര​ക്ത​ത്തി​ലെ കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് ഉ​യ​രു​ന്ന​തു ത​ട​യു​ന്നു. ചെ​മ്പാ​വ​രി​യി​ലു​ള്ള പോ​ളി​ഫി​നോ​ളു​ക​ള്‍​ക്ക് ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റ് ഗു​ണ​ങ്ങ​ളു​ണ്ട്. പ​രി​പ്പ്, പ​പ്പ​ടം, നെ​യ്യ്ഏ​തു സ​ദ്യ​യ്ക്കും പ​രി​പ്പ് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​മാ​ണ്. സ​സ്യാ​ഹാ​രി​ക​ള്‍​ക്കു​ള്ള സ​സ്യാ​ധി​ഷ്ഠി​ത പ്രോ​ട്ടീ​നി​ന്‍റെ ന​ല്ല ഉ​റ​വി​ട​മാ​ണത്. ആ​രോ​ഗ്യ​ക​ര​മാ​യ , യു​വ​ത്വം തു​ളു​മ്പു​ന്ന ച​ര്‍​മം പ്ര​ദാ​നം ചെ​യ്യു​ന്നു. നെ​യ്യി​ല്‍ ബ്യൂ​ട്ടി​റി​ക് ആ​സി​ഡ് ഉ​യ​ര്‍​ന്ന തോ​തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.…

Read More

ആ​ർ​പ്പോ… ഇ​ർ​റോ….

  ആ​ർ​പ്പോ… ഇ​ർ​റോ….കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്. -അനൂപ് ടോം ഓണാഘോഷത്തോടനുബന്ധിച്ച് മേഴ്സി കോളജിൽ എത്തിയ മാവേലി വേഷധാരി വടം വലി മത്സരത്തിൽ – അനിൽ കെ. പുത്തൂർ എറണാകുളം സെന്‍റ് തെരേസാസ് കോളജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന് – ബ്രില്യൻ ചാൾസ്

Read More

വി​ല​വ​ർ​ധ​ന​യി​ലും പൂ​വി​പ​ണി സ​ജീ​വം

കോ​ട്ട​യം: തി​രു​വോ​ണ​ത്തി​ന് ഇ​നി എ​ട്ടു​നാ​ള്‍ മാ​ത്രം. ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ്ര​ധാ​നം പൂ​ക്ക​ള​മൊ​രു​ക്ക​ലാ​ണ്. പ​തി​വുപോ​ലെ ഇ​ത്ത​വ​ണ​യും മ​ല​യാ​ളി​ക്ക് പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നാ​ണ് പൂ​ക്ക​ളെ​ത്തു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ തോ​വാ​ള, ശീ​ല​യം​പെ​ട്ടി, ക​മ്പം ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ട്, ബ​ന്ദി​പൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ബ​ന്ദി​യും ചെ​ണ്ടു​മ​ല്ലി​യും ജ​മ​ന്തി​യും വാ​ടാ​മു​ല്ല​യും എ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ പൂ​ക്ക​ളു​ടെ വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഓ​റ​ഞ്ച്, മ​ഞ്ഞ നി​റ​ത്തി​ലു​ള​ള ബ​ന്ദി​ക്ക് കി​ലോ 150 രൂ​പ മു​ത​ല്‍ 200 രൂ​പ വ​രെ​യാ​ണ് വി​ല. വാ​ടാ​മു​ല്ല കി​ലോ​യ്ക്ക് 200 രൂ​പ​യും അ​ര​ളി​ക്ക് 400 മു​ത​ല്‍ 500 രൂ​പ​യു​മാ​ണ് വി​ല. മു​ല്ല​പൂ​വി​നും മീ​റ്റ​റി​നാ​ണ് വി​ല. ഒ​രു മീ​റ്റ​റി​നു 80 രൂ​പ ന​ല്‍​ക​ണം. അ​ന്യ സം​സ്ഥാ​ന​പൂ​ക്ക​ള്‍​ക്കൊ​പ്പം ഇ​ത്ത​വ​ണ വി​പ​ണ​യി​ല്‍ നാ​ട​ന്‍ പൂ​ക്ക​ളു​മെ​ത്തി​യി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​ക​ത്ത​നം, പു​തു​പ്പ​ള്ളി, ക​ല്ല​റ, നീ​ണ്ടൂ​ര്‍, ച​ങ്ങ​നാ​ശേ​രി, വൈ​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര​വ​ധി പൂ​ന്തോ​ട്ട​ങ്ങ​ളു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി ക​ര്‍​ഷ​ക​രും ഇ​ത്ത​വ​ണ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു ബ​ന്ദി തൈ​ക​ള്‍ വാ​ങ്ങി…

Read More

മാ​വേ​ലി​ നാടു വാണീടും കാലം…‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കേ​ര​ളം ആ​ഘോ​ഷ​ദി​ന​ങ്ങ​ളാ​ല്‍ ഉ​ണ​രു​ന്ന കാ​ല​മാ​ണ് ഓ​ണ​ദി​ന​ങ്ങ​ള്‍. ഓ​ണ​ത്തി​ന്‍റെ ഐ​തീ​ഹ്യ​ങ്ങ​ളി​ല്‍നി​ന്ന് മാ​റ്റി​നി​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത​വി​ധം ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു മ​ഹാ​ബ​ലി എ​ന്ന അ​സു​ര ച​ക്ര​വ​ര്‍​ത്തി​യു​ടെ ക​ഥ. മ​ഹാ​ബ​ലി​യു​ടെ വ​ര​വേ​ൽപ്പിന്‍റെ ഓ​ര്‍​മ​ക​ളാ​ണ് ഓ​ണ​ത്തി​ന്‍റെ ഐ​തി​ഹ്യ​ങ്ങ​ളി​ല്‍ പ്രാ​ധാ​ന്യം. മാ​വേ​ലി നാ​ടു വാ​ണീ​ടും കാ​ലം മാ​നു​ഷ​രെ​ല്ലാ​രും ഒ​ന്നു പോ​ലെ​യെ​ന്ന വ​രി​ക​ള്‍ ജാ​തി​മ​ത ഭേ​ദ​മെ​ന്യേ പാ​ടി​പ്പു​ക​ഴ്ത്തി​യാ​ണ് ഓ​രോ ഓ​ണ​വും ക​ട​ന്നു​പോ​കു​ന്ന​ത്. ഓ​ണ​ത്ത​പ്പ​നെ​ന്നും മാ​വേ​ലി​യെ​ന്നു​മു​ള്ള പേ​രു​ക​ളി​ലും മ​ഹാ​ബ​ലി അ​റി​യ​പ്പെ​ടു​ന്നു. വി​രോ​ച​ന​ന്‍റെ പു​ത്ര​നും പ്ര​ഹ്ലാ​ദ​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​നു​മാ​ണ് മ​ഹാ​ബ​ലി. അ​സു​ര രാ​ജാ​വാ​യി​രു​ന്ന ഹി​ര​ണ്യ​ക​ശി​പു​വി​ന്‍റെ മ​ക​നാ​യി​രു​ന്നു പ്ര​ഹ്ലാ​ദ​ന്‍. മ​ഹാ​ബ​ലി​യ്ക്ക് ബാ​ണാ​സു​ര​ന്‍ എ​ന്നൊ​രു മ​ക​നും ഉ​ണ്ടാ​യി​രു​ന്നു. അ​സു​ര രാ​ജാ​വാ​യി​രു​ന്നെ​ങ്കി​ലും മ​ഹാ​വി​ഷ്ണു​വി​ന്‍റെ വ​ലി​യ ഭ​ക്ത​നാ​യി​രു​ന്നു മ​ഹാ​ബ​ലി. നീ​തി​മാ​നും സ​ത്യ​സ​ന്ധ​നു​മാ​യ മ​ഹാ​ബ​ലി​യു​ടെ പ്ര​സി​ദ്ധി പ​ല നാ​ടു​ക​ളി​ലേ​ക്കും പ​ട​ര്‍​ന്ന​തോ​ടെ ഇ​തി​ല്‍ അ​സൂ​യ പൂ​ണ്ട ദേ​വ​ന്മാ​ര്‍ മ​ഹാ​വി​ഷ്ണു​വി​നെ ചെ​ന്ന് ക​ണ്ട് മ​ഹാ​ബ​ലി​യു​ടെ വ​ള​ര്‍​ച്ച ത​ട​യു​ന്ന​തി​നു​ള്ള സ​ഹാ​യം തേ​ടി. ദാ​ന​ശീ​ല​നാ​യ മ​ഹാ​ബ​ലി​ക്ക് മു​ന്നി​ൽ വാ​മ​ന​ന്‍ എ​ന്ന് പേ​രു​ള്ള ബ്രാ​ഹ്മ​ണ​നാ​യി…

Read More

അത്തം ചമഞ്ഞിറങ്ങും നാളെ തൃപ്പൂണിത്തുറയിൽ

തൃ​പ്പൂ​ണി​ത്തു​റ: ആ​ഘോ​ഷ​ച്ച​മ​യ​ങ്ങ​ളു​മാ​യി അ​ത്തം ഘോ​ഷ​യാ​ത്ര നാ​ളെ. പ​ണ്ടെ​ങ്ങോ മു​ട​ങ്ങി​പ്പോ​യ കൊ​ച്ചി രാ​ജാ​വി​ന്‍റെ ച​മ​യ​പ്പു​റ​പ്പാ​ടി​നെ അ​നു​സ്മ​രി​ച്ച് ന​ട​ക്കു​ന്ന വ​ർ​ണോ​ജ്വ​ല ഘോ​ഷ​യാ​ത്ര അ​ത്തം​ന​ഗ​റി​ൽ നി​ന്നു​മി​റ​ങ്ങി രാ​ജ​വീ​ഥി​ക​ളിലൂടെ ന​ഗ​രം ചു​റ്റി അ​ത്തം​ന​ഗ​റി​ൽ തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ മ​ല​യാ​ള​ക്ക​ര ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ല​ഹ​രി​യി​ലാ​റാ​ടും. സം​സ്ഥാ​ന​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന അ​ത്ത​ച്ച​മ​യാ​ഘോ​ഷ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ രാ​വി​ലെ ഒന്പതിന് ​തൃപ്പൂണിത്തുറ ഗ​വ. ബോ​യ്സ് ഹൈ​സ്കൂൾ ഗ്രൗ​ണ്ടി​ലെ അ​ത്തം ന​ഗ​റി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കെ. ​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി പി. ​രാ​ജീ​വ് അ​ത്തം പ​താ​ക​യു​യ​ർ​ത്തും. എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, തോ​മ​സ് ചാ​ഴി​കാ​ട​ൻ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ര​മ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 10ഓ​ടെ ന​ട​ൻ മ​മ്മൂ​ട്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​തോ​ടെ ഘോ​ഷ​യാ​ത്ര അ​ത്തം​ന​ഗ​റി​ലെ പ​ടി​ഞ്ഞാ​റെ ക​വാ​ട​ത്തി​ലൂ​ടെ ന​ഗ​ര​വീ​ഥി​യി​ലേ​ക്കി​റ​ങ്ങും. നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ഗ​ജ​വീ​ര​ന്മാ​രും മ​ല​ബാ​റി​ലെ വി​വി​ധത​രം തെ​യ്യ​ങ്ങ​ളും ക​ഥ​ക​ളി വേ​ഷ​ങ്ങ​ൾ, ക​ര​കാ​ട്ടം, പു​ലി​ക​ളി, അ​ർ​ജു​ന നൃ​ത്തം,…

Read More

നാ​ളെ അ​ത്തം, പ​ത്താം നാ​ൾ പൊ​ന്നോ​ണം; നാ​ടാ​കെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: നാ​ളെ ചി​ങ്ങ​മാ​സ​ത്തി​ലെ അ​ത്തം. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​രം​ഭം കു​റി​ക്കു​ന്ന പൊ​ൻ അ​ത്തം. പ​ത്താം നാ​ൾ പൊ​ന്നോ​ണം..​നാ​ടാ​കെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ലാ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ പൂ​ക്ക​ട​ക​ൾ തു​റ​ന്നു​ക​ഴി​ഞ്ഞു. എല്ലാ സാധനങ്ങൾക്കും എന്നപോലെ പൂ​വി​നും ഇക്കുറി വി​ല​ക്കൂ​ടു​ത​ലുണ്ട്. ഓ​ണ​പ്പൂ​ക്ക​ളു​ടെ കി​റ്റ് ഇ​ത്ത​വ​ണ​യും വി​ൽ​പ​നയ്​ക്കു​ണ്ട്.  

Read More

മലയാളികൾ ഉ​ത്രാ​ട​പ്പാ​ച്ചി​ലിൽ…

ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ത്തി​നാ​യി ഉ​ത്രാ​ട​ദി​വ​സം (തി​രു​വോ​ണ​ത്തി​നു ത​ലേ​ദി​വ​സം) പി​റ്റേ ദി​വ​സ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​നു ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കു​വാ​ൻ മ​ല​യാ​ളി​ക​ൾ ന​ട​ത്തു​ന്ന ഒാ​ട്ട​മാ​ണ് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ. മ​ല​യാ​ളി​ക​ൾ ഓ​ണ​ത്തി​നു​വേ​ണ്ട​തെ​ല്ലാം വാ​ങ്ങി​ക്കൂ​ട്ടു​ന്ന ദി​വ​സം ആ​ണ് ഉ​ത്രാ​ട ദി​വ​സം. അ​ടു​ക്ക​ള​യി​ലേ​ക്കും മ​റ്റും ഓ​ണ​ത്തി​നു വേ​ണ്ട​തെ​ല്ലാം കൈ​യെ​ത്തും ദൂ​ര​ത്ത് എ​ത്തി​ക്കു​ക എ​ന്ന​താ​ണു ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന്‍റെ ഉ​ദ്ദേ​ശ്യം. തി​രു​വോ​ണ​ദി​നം ആ​ഘോ​ഷി​ക്കാ​നു​ള്ള ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ലാ​ണ് ഇ​ന്ന് മ​ല​യാ​ളി​ക​ളെ​ല്ലാ​വ​രും. നാ​ടും ന​ഗ​ര​വു​മെ​ന്ന് വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ളു​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നു​ള്ള തി​ര​ക്കി​ലാ​ണ്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ തി​ര​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ത്രാ​ട ദി​ന​മാ​യ​തി​നാ​ൽ ഇ​ന്നും തി​ര​ക്ക് വ​ർ​ധി​ക്കു​മെ​ന്നു​റ​പ്പാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ചെ​റി​യ തോ​തി​ൽ മ​ഴ​യു​ണ്ടെ​ങ്കി​ലും ഉ​ത്രാ​ട​പ്പാ​ച്ചി​ലി​നെ ഇ​തൊ​ന്നും കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നി​ല്ല. നീ​ണ്ടു​നി​ന്ന ക​ന​ത്ത മ​ഴ ആ​ശ​ങ്ക പ​ര​ത്തി​യെ​ങ്കി​ലും മാ​നം തെ​ളി​ഞ്ഞ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് കേ​ര​ള​ക്ക​ര. ക​ഴി​ഞ്ഞ ത​വ​ണ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ പ്ര​ള​യം ഓ​ണ​ത്തി​ന്‍റെ നി​റം കെ​ടു​ത്തി​യി​രു​ന്നു.…

Read More